ആ വാഗ്ദാനം മോദി നടപ്പിലാക്കി! ഇന്ത്യയില്‍ മാത്രമല്ല, അങ്ങ് എണ്ണപ്പാടത്തും ഉണ്ട് പിടി!!! കാണൂ...
പെട്രോള്‍ വിലയും ഡീസല്‍ വിലയും തമ്മില്‍ ഇപ്പോള്‍ കടുത്ത മത്സരത്തിലാണ്. നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷം മാത്രം ഡീസല്‍ വിലയില്‍ 18 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്. പെട്രോള്‍ വിലയാണെങ്കില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തുകയും ചെയ്തു.
അധികാരത്തിലെത്തിയാല്‍ അമ്പത് രൂപയ്ക്ക് പെട്രോള്‍ നല്‍കും എന്നൊക്കെ ആയിരുന്നു വാഗ്ദാനം. എന്തായാലും ആ വാഗ്ദാനം ഇപ്പോള്‍ ഏതാണ്ട് പാലിക്കപ്പെട്ടിരിക്കുകയാണ് എന്നാണ് പരിഹാസം.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില പാതിയില്‍ എത്തിക്കാന്‍ മോദിക്ക് കഴിഞ്ഞിട്ടുണ്ട്. മന്മോഹന് സിങ് ഇന്ത്യ ഭരിക്കുമ്പോള്‍ ഉണ്ടായിരുന്നതിന്റെ പാതിയല്ലേ ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില!!!

ചെറിയ വ്യത്യാസം മാത്രം
2008 ല്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 140 ഡോളര്‍, ഇന്ത്യയില്‍ ഡീസല്‍ വില വെറും 33 രൂപ. 2018 ല്‍ ആന്താരാഷ്ട്ര വിപണിയിലെ വില 70 ഡോളര്‍, ഡീസല്‍ വില 66 രൂപ. അന്താരാഷ്ട്ര വിപണിയിലെ വില ശ്രദ്ധിക്കൂ കൂട്ടരേ...

അതാണ് മോദിജി
നിങ്ങള്‍ ഇന്ത്യയിലെ കാര്യം മാത്രം നോക്കിയാല്‍ മതിയോ... അന്താരാഷ്ട്ര വിപണിയിലെ കാര്യം കൂടി നോക്കണ്ടേ.. ക്രൂഡ് ഓയില്‍ വില കുറച്ച് മോദിജിക്ക് എത്ര ലൈക്ക് കൂട്ടുകാരേ...

തള്ളിയത് എന്തിനാ
എല്ലാത്തിനും കാരണം ആ മന്‍മോഹന്‍സിങ് സര്‍ക്കാരാണത്രെ. എണ്ണക്കമ്പനികള്‍ക്ക് ഇഷ്ടം പോലെ വില നിശ്ചയിക്കാന്‍ അധികാരം കൊടുത്തത് അവരായിരുന്നല്ലോ... സംഗതി ശരി, പിന്നെ എന്തിനാണാവോ പെട്രോളിന് 50 രൂപയാക്കും എന്നൊക്കെ തള്ളിയത്!

ഇനി മണ്ണെണ്ണ മാത്രമേ ഉള്ളൂ
പെട്രോളിന്റെ വില കത്തിക്കയറിക്കൊണ്ടിരിക്കുന്നു. അധികം വൈകാതെ ഡീസലും ആ നിലവാരത്തില്‍ എത്തും. പിന്നെ ബാക്കിയുള്ളത് മണ്ണെണ്ണ മാത്രമാണ്.

അയ്യോ.. ഇനി അതും!!!
പെട്രോളും ഡീസലും സമത്വ സുന്ദരമായ വിലയില്‍ എത്തിയിട്ടുണ്ട്. ഇനി പാചക വാതകം കൂടി എത്തിയാല്‍ മതി. പെട്രോളിനും ഡീസലിനും പാചക വാതകത്തിന്റെ വിലയാക്കുമോ എന്നേ ഇനി അറിയാനുള്ളൂ!

ന്യായീകരണം മതി
എന്തായാലും പെട്രോളും ഡീസലും ഇപ്പോള്‍ ഒരുമിച്ച് കഴിഞ്ഞു. ഇനി അതിനെ ഒന്ന് ന്യായീകരിച്ചാല്‍ മാത്രം മതിയാവും!

റോക്കറ്റിനെ വെട്ടിക്കും
ഇക്കണക്കിന് പോയാല്‍ ഇന്ത്യ ബഹിരാകാശത്തക്ക് വിക്ഷേപിച്ച റോക്കറ്റിനെ പോലും ഡീസല്‍ വില വെട്ടിക്കും എന്നാണത്രെ തോന്നുന്നത്. പാവം പെട്രോള്‍ താഴെ പോകാതിരുന്നാല്‍ മതിയായിരുന്നു,

വെളിച്ചെണ്ണ വില
വെളിച്ചെണ്ണ വില ലിറ്ററിന് നൂറ് രൂപയായിട്ട് അധികമായിട്ടില്ല. ഇതാ ഇപ്പോള്‍ പെട്രോളും അങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാണ്!

ഒരു മാറ്റവും ഇല്ലല്ലേ
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില നന്നായി കുറയുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ മാത്രം ഒരു മാറ്റവും ഇല്ലല്ലേ!

പാവങ്ങളുടെ കാര്യം
പണ്ട് പെട്രോള്‍ വില കൂട്ടിയതിനെ സമരം ചെയ്ത കൂട്ടരാ... ഇപ്പോള്‍ അറിയാതെ ഒന്ന് വണ്ടി തള്ളിയപ്പോള്‍ കൂട്ടത്തിലുള്ളവരുടെ കൈയ്യില്‍ നിന്ന് തന്നെ നന്നായി കിട്ടുന്ന അവസ്ഥയായിട്ടുണ്ട്.

ഓര്മ കാണും
പണ്ട് സ്കൂട്ടറും തള്ളി ഇന്ധന വിലവര്‍ദ്ധനവിനെതിരെ സമരം ചെയ്തവര്‍ക്കൊക്കെ അത് നല്ല ഓര്മ കാണുമായിരിക്കും അല്ലേ...

ഒപ്പം നടക്കാനാണത്രെ ഇഷ്ടം
ഇത്രയും കാലം പെട്രോള്‍ വിലയുടെ പിറകേ നടക്കുകയായിരുന്നു ഡീസല്‍ വില. ഇപ്പോള്‍ ഒപ്പം നടക്കാന്‍ ആണത്രെ ഇഷ്ടം.

ഒപ്പമെത്താന്‍
ആ ഓട്ടം കണ്ടാല്‍ അറിയില്ലേ... ഡീസല്‍ ആണെന്ന്!!! പെട്രോളിനൊപ്പം എത്താനുള്ള ഓട്ടത്തിലാണ്!

പിന്നില്‍ ഒരാള്‍
പിന്നില്‍ ഒരാളില്ലാതെ പെട്രോളിന്റെ ഒപ്പം നില്ക്കാന് ഡീസല്‍ എത്തില്ലല്ലോ.... ആരാ പിന്നിലുള്ളത് എന്ന് പ്രത്യേകം ചോദിക്കേണ്ടതുണ്ടോ!

ഒന്ന് താന്‍
എപ്പടി പാത്താലും നാനും നീയും ഒന്ന് താന്‍ എന്നൊക്കെ പറയാന്‍ മാത്രം വളര്‍ന്നിരിക്കുന്നു ഡീസല്‍... എന്തൊരു വളര്‍ച്ചയാണെന്ന് നോക്കിക്കേ...
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications