നികേഷ് കുമാർ ഒഴിഞ്ഞാല്‍ റിപ്പോർട്ടർ ചാനല്‍ നടി കേസ് ചർച്ച ചെയ്യില്ലേ?: ബൈജു കൊട്ടാരക്കര പറയുന്നു
ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ ശക്തമായ ഇടപെട്ടുകൊണ്ടിരിക്കുന്ന ചാനലാണ് റിപ്പോർട്ടർ. കേസിലെ വഴിത്തിരിവായ ബാലചന്ദ്രകുമാറിന്റെ അഭിമുഖം മുതല്‍ ചാനല്‍ ഈ വിഷയത്തില്‍ സജീവമായ ചർച്ചകളും നടത്തി വരുന്നു. ഇതിന്റെ ഭാഗമായി ഏതാനും കേസുകള്‍ അവതാരകന്‍ നികേഷ് കുമാറിനെതിരെ അടക്കം രജിസ്റ്റർ ചെയ്യപ്പെടുകയുമുണ്ടായി. എന്നാല്‍ നികേഷ് കുമാർ പോകുന്നതോടെ നടി ആക്രമിക്കപ്പെട്ട കേസ് റിപ്പോർട്ടർ ടിവിയില്‍ ചർച്ചയാവില്ലെന്ന അവകാശാവാദമാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര നടത്തുന്നത്. സ്വന്തം യൂട്യൂബ് ചാനലായ ന്യൂസ് ഗ്ലോബ് ടിവിയിലൂടെ സംസാരിക്കുകയായിരുന്നു ബൈജു കൊട്ടാരക്കര.
റിപ്പോർട്ടർ ചാനല്‍ 30 കോടിയോളം രൂപയ്ക്ക് വിറ്റുപോയന്ന വാർത്തകള്‍ വന്നിട്ട് നാളുകള്‍ ഏറെയായി. അതിന് ശേഷം കുറേയധികം മാറ്റങ്ങള്‍ അവിടെയുണ്ടായി. ആദ്യം ഇന്ത്യാവിഷന്‍ എന്നൊരു ചാനല്‍ നികേഷ് കുമാറിന്റെ നേതൃത്വത്തില്‍ തുടങ്ങിയിരുന്നു. എന്നാല്‍ അത് സാമ്പത്തിക ബാധ്യത മൂലം അടച്ച് പൂട്ടപ്പെട്ടു. ഇതിനിടയിലാണ് നികേഷ് കുമാർ റിപ്പോർട്ടർ ചാനല്‍ തുടങ്ങുന്നത്. റിപ്പോർട്ടർ ചാനലിലും നികേഷ് കുമാറിന് ഒരുപാട് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നുവെന്നാണ് അറിയാന്‍ സാധിച്ചതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

ചാനലുകളെ സംബന്ധിച്ച് സാമ്പത്തിക ബാധ്യത എന്നുള്ളത് പുത്തരിയില്ല. നടി ആക്രമിക്കപ്പെച്ച കേസില്‍ ബാലചന്ദ്രകുമാർ ആദ്യമായി വെളിപ്പെടുത്തലുകള്‍ നടത്തുന്നത് ഈ ന്യൂസ് ഗ്ലോബ് ടിവിയിലാണ്. അതിന് പിറ്റോന്നാള്‍ മുതലാണ് ഈ വിഷയം റിപ്പോർട്ടർ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നത്. അതിന് ശേഷം അവരുടെ വ്യൂവർഷിപ്പും റേറ്റിങ്ങും മാറി. ചുരുക്കി പറഞ്ഞാല്‍ ആ ഒരു സംഭവത്തോടെയാണ് റിപ്പോർട്ടർ ചാനലിന് ജനങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ അടുക്കാനായത്.
റിപ്പോർട്ടർ ചാനല്‍ വിറ്റു പോയതിന് പിന്നിലെ ഒരു അപകടത്തെക്കുറിച്ച് പറയാനാണ് ഞാന്‍ ഇപ്പോള്‍ തയ്യാറാവുന്നത്. ചാനല്‍ വിറ്റുപോയത് നികേഷ് കുമാറിന്റെ കുറ്റമല്ല. മാംഗോ ഗ്രൂപ്പാണ് ചാനല്‍ ഏറ്റെടുത്തിരിക്കുന്നത് എന്നാണ് പറയുന്നത്. ഇവരോടൊപ്പം തന്നെ മറ്റൊരു വ്യവസായഗ്രൂപ്പും ഇതില്‍ മുതല്‍ മുടക്കിയിട്ടുണ്ടെന്ന റിപ്പോർട്ടുകള്‍ പുറത്ത് വരുന്നുണ്ടെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
അത്യാധുനിക സൌകര്യങ്ങളോടെയാണ് റിപ്പോർട്ടർ ചാനല്‍ പുതുതായി തുടങ്ങാന്‍ പോവുന്നത്. 24 ആയിരുന്ന ആദ്യമായി ഇത്തരത്തില്‍ ഓഗ്മെന്റ് റിയാലിറ്റി അടക്കമുള്ള സവിശേഷതകള്‍ അവതരിപ്പിച്ചത്. അത് അവർ ഇപ്പോഴും നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോവുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ 24 ന്യൂസിന് സാധിച്ചിട്ടുണ്ട്.

24 ന്യൂസ് ചാനലില്‍ നിന്നും നേരത്തെ പുറത്തായ ചില ആളുകളാണ് ഇപ്പോള്‍ റിപ്പോർട്ടർ ചാനലില്‍ പോയി ചേർന്നിരിക്കുന്നത്. അതോടൊപ്പം തന്നെ ഇവിടെ നിന്നും ചിലരെയൊക്കെ അടർത്തിക്കൊണ്ട് പോവുകയും ചെയ്തിട്ടുണ്ട്. ഞാന്‍ പറയാന്‍ വരുന്ന വിഷയം എന്താണെന്ന് വെച്ചാല്‍ നടി ആക്രമിക്കപ്പെട്ട കേസ് ഇനി ഉണ്ടാകുമോ എന്നുള്ള സംശയമാണ്. എം വി നികേഷ് കുമാർ റിപ്പോർട്ടർ ചാനല്‍ നടത്തുമ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വളരെ ശക്തമായും നീതിയുക്തമായും വാർത്തകള്‍ അവതരിപ്പിക്കുമായിരുന്നു.
ചർച്ചകള്‍ മാത്രമല്ല, റിപ്പോർട്ടർ ചാനലില്‍ വന്ന പല വാർത്തകളും ആ കേസിന്റെ ഗതിവിഗതികളെ തിരിച്ച് വിടുന്നതായിരുന്നു. അങ്ങനെയുള്ള റിപ്പോർട്ടർ ചാനലില്‍ ഇപ്പോള്‍ മുതല്‍ മുടക്കിയവരില്‍ ചിലർ പ്രതിഭാഗത്ത് നില്‍ക്കുന്നവരുടെ സുഹൃത്തുക്കളോ ബിനാമിയോ ആണോയെന്ന് സംശയിച്ചാല്‍ ആർക്കും കുറ്റം പറയാനാവില്ലെന്ന് വേണം പറയാന്‍. ജൂണ്‍ ഒന്നിന് ശേഷം റിപ്പോർട്ടർ ചാനല്‍ നടി ആക്രമിക്കപ്പെട്ട കേസ് എടുത്തേക്കില്ലെന്നും ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നു.












Click it and Unblock the Notifications