Get Updates
Get notified of breaking news, exclusive insights, and must-see stories!

പള്‍സറിന് അടുത്ത ബന്ധം, കാവ്യയേയും ഭാര്യയാക്കാന്‍ കൊതിച്ചു- പല്ലിശ്ശേരിയുടെ പ്രതികാരത്തിന് പിന്നിൽ

ദിലീപിനെതിരെ അതിരൂക്ഷമായ പ്രചാരണങ്ങള്‍ അരങ്ങേറിയത് സിനിമ മംഗളത്തില്‍ ആണെന്നാണ് ആക്ഷേപം. അത്രത്തോളം റിപ്പോര്‍ട്ടുകളാണ് സിനിമ മംഗളത്തിലെ അഭ്രലോകം എന്ന പംക്തിയില്‍ പല്ലിശ്ശേരി എഴുതിയിരുന്നത്. പലതും വായനക്കാരെ ഞെട്ടിപ്പിക്കുന്നതായിരുന്നു.

Read Also: 'മഞ്ജുവിനൊപ്പം കാവ്യയേയും ഭാര്യയാക്കണമെന്ന് ദിലീപ് ആഗ്രഹിച്ചു'... വീണ്ടും ഞെട്ടിച്ച് പല്ലിശ്ശേരി

Read Also: 'ദിലീപുമായി പള്‍സറിന് അടുത്ത ബന്ധമോ?'... വീണ്ടും ഞെട്ടിച്ച് പല്ലിശ്ശേരി, ദൃശ്യങ്ങള്‍ 'രക്ഷകനിൽ"

ഇപ്പോള്‍ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് പല്ലിശ്ശേരിയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. പല്ലിശ്ശേരിയെ കുറിച്ച് സിനിമ ലോകത്ത് പ്രചരിക്കുന്ന കഥകളെ കുറിച്ചും ദിലീപ് പറയുന്നുണ്ട്.

പള്‍സര്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നായിരുന്നു പല്ലിശ്ശേരി സിനിമ മംഗളത്തില്‍ എഴുതിയിരുന്നത്. മഞ്ജു വാര്യര്‍ക്കൊപ്പം കാവ്യയേയും ഭാര്യയാക്കാന്‍ ദിലീപ് ആഗ്രഹിച്ചിരുന്നു എന്നും എഴുതി. എന്നാല്‍ എന്താണ് പല്ലിശ്ശേരിയുടെ പ്രതികാരത്തിന് പിറകില്‍...?

കുറേ കാലമായി ദ്രോഹിക്കുന്നു

തന്നെ ഇപ്പോള്‍, ഇപ്പോഴല്ല, കുറേ കാലമായി ദ്രോഹിച്ചുകൊണ്ടിരിക്കുന്ന ആള്‍ പല്ലിശ്ശേരിയാണെന്ന് ദിലീപ് അഭിമുഖത്തില്‍ പറയുന്നുണ്ട്.

പല്ലിശ്ശേരിയെ അറിയുന്നത്

താന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരിക്കുന്ന കാലത്താണ് പല്ലിശ്ശേരിയെ കുറിച്ച് കേള്‍ക്കുന്നതെന്ന് ദിലീപ് പറയുന്നു. മുകേഷ് പറഞ്ഞ പല കഥകളിലൂടെ ആണ് അറിയുന്നത്.

 തിലകനെ തല്ലിയോ?

പല്ലിശ്ശേരി തിലകനെ തല്ലി എന്ന് പോലും കഥകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു എന്നാണ് ദിലീപ് പറയുന്നത്. ഇയാള്‍ ആരാണെന്ന് താന്‍ ആലോചിച്ചു എന്നും പറയുന്നു.

പെല്ലിശ്ശേരിയോ... ഇതെന്ത് കോലമാണിത്

അങ്ങനെയിരിക്കെ ഒരു ദിവസം ആദ്യമായി പല്ലിശ്ശേരിയെ കണ്ടു. ഇത് എന്ത് കോലമാണിത് എന്നാണത്രെ ദിലീപ് അപ്പോള്‍ ഓര്‍ത്തത്. ഇയാള്‍ ശരിക്കും ഒരു കോമാളിയാണ്... മുകേഷിന്റെ കഥകള്‍ കേട്ട് ഒരുപാട് ചിരിച്ചിട്ടുണ്ട്. പല്ലിശ്ശേരിയെ കാണുമ്പോള്‍ തനിക്ക് ശരിക്കും കൗതുകമാണെന്നും ദിലീപ് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

സ്‌മോള്‍ ചോദിക്കും, പൈസ ചോദിക്കും... പല്ലിശ്ശേരിയെ കുറിച്ച്

അക്കാലത്ത് ഷൂട്ടിങ് ലൊക്കേഷനില്‍ എത്താറുള്ള പല്ലിശ്ശേരി 'സ്‌മോള്‍' ചോദിക്കാറുണ്ട്. എടുത്ത് കൊടുക്കാറും ഉണ്ടെന്നാണ് ദിലീപ് പറയുന്നത്. ഇടക്ക് വരും പൈസ ചോദിക്കുമെന്നും ആരോപിക്കുന്നു. എന്നാല്‍ പൈസ കൊടുത്ത് എഴുതിക്കുന്ന പരിപാടി അത്ര സുഖകരമായി തോന്നിയില്ലെന്നും ദിലീപ് പറയുന്നു.

മോശമായിട്ട് വാര്‍ത്ത വന്നു

അക്കാലത്ത് തന്നെ കുറിച്ച് പല്ലിശ്ശേരി മോശമായിട്ട് ഒരു വാര്‍ത്ത എഴുതി. വിളിച്ച് ചോദിച്ചപ്പോള്‍- നമ്മള് ചോദിക്കുന്നതൊക്കെ തന്നില്ലെങ്കില്‍ ചിലപ്പോള്‍ ഇങ്ങനെയൊക്കെ ഉണ്ടാകും എന്നായിരുന്നത്രെ പല്ലിശ്ശേരി മറുപടി കൊടുത്തത്.

കഥാവശേഷന്റെ കാലത്ത്

കഥാവശേഷന്‌റെ ചിത്രീകരണം നടക്കുമ്പോള്‍ അഭിമുഖം ആവശ്യപ്പെട്ട് പല്ലിശ്ശേരി സമീപിച്ചു. തന്നെ കരിവാരിത്തേക്കുന്നതല്ലേ സ്ഥിരം പരിപാടി, അഭിമുഖത്തിന്റെ ആവശ്യമില്ല, എന്താണെന്ന് വച്ചാല്‍ ചെയ്‌തോ എന്നാണത്രെ ദിലീപ് മറുപടി കൊടുത്തത്. അവിടെ നിന്ന് പിണങ്ങിപ്പോവുകയും ചെയ്തു.

നടത്താത്ത അഭിമുഖം... ഞെട്ടിപ്പോയി

എന്നാല്‍ പിന്നീട് താന്‍ കാണുന്നത് പല്ലിശ്ശേരി താനുമായി നടത്തി 'അഭിമുഖം' ആണ് എന്നാണ് ദിലാപ് പറയുന്നത്. നടത്താത്ത അഭിമുഖം. അതില്‍ പറയുന്ന കാര്യങ്ങളും ഞെട്ടിപ്പിക്കുന്നതായിരുന്നു.

ദിലീപ് അഭിനയം നിര്‍ത്തുന്നു!!!

ദേശീയ പുരസ്‌കാരം ലഭിക്കുന്നതോടെ ദിലീപ് അഭിനയം നിര്‍ത്തും എന്നായിരുന്നത്രെ ആ അഭിമുഖത്തില്‍ പല്ലിശ്ശേരി പറഞ്ഞിരുന്നത്. ഉടന്‍ തന്നെ പല്ലിശ്ശേരിയെ വിളിച്ചുവെന്നും ദിലീപ് പറയുന്നു.

സ്ഥാപനം മാറി മറിഞ്ഞ്.. ഒടുവില്‍..

പല്ലിശ്ശേരി സ്ഥാപനം വിട്ട് വേറൊരു സ്ഥാപനത്തിലേക്ക് പോയതും തിരിച്ചെത്തി പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായതും എല്ലാം ദിലീപ് പരാമര്‍ശിക്കുന്നുണ്ട്. ആ സമയത്തും ദിലീപ് പല്ലിശ്ശേരിയോട് സംസാരിച്ചിരുന്നത്രെ.

മകനെ അസിസ്റ്റന്റ് ഡയറക്ടര്‍ ആക്കണം

തന്റെ മകനെ അസിസ്റ്റന്റ് ഡയറക്ടര്‍ ആക്കണം എന്നാണത്രെ ആ സംഭാഷണത്തില്‍ പല്ലിശ്ശേരി ദിലീപിനോട് ആവശ്യപ്പെട്ടത്. അന്നാണ് പല്ലിശ്ശേരിയെ അവസാനമായി കാണുന്നത് എന്നും ദിലീപ് പറയുന്നുണ്ട്.

മകന്റെ കിടപ്പറ രഹസ്യങ്ങള്‍ പോലും

മകനെ വേറെ എന്തെങ്കിലും ജോലിക്ക് വിട്ടൂടെ എന്നാണത്രം ദിലീപ് തിരിച്ച് ചോദിച്ചത്. മകന്‍ സംവിധാന സഹായിയായി, സംവിധായകനായി ഒരു സിനിമ സംവിധാനം ചെയ്ത്, അത് വലിയ വിജയമാകും. ആ സമയത്ത് അച്ഛനും മകനും തമ്മില്‍ എന്തെങ്കിലും പ്രശ്‌നവും ഉണ്ടാകും. അതിന്റെ പ്രതികാരം 'സംവിധായകന്റെ കിടപ്പറ രഹസ്യങ്ങള്‍' എന്ന് പറഞ്ഞ് നിങ്ങള്‍ അത് പത്രത്തില്‍ എഴുതും എന്ന് കളിയാക്കി പറഞ്ഞത്രെ ദിലീപ്.

മകന്റെ ചിത്രവും എളുപ്പത്തില്‍ കിട്ടുമല്ലോ

മകന്റെ കിടപ്പറ ചിത്രം കിട്ടാന്‍ എളുപ്പമാണല്ലോ. വീട്ടില്‍ നിന്ന് ഒരു ഫോട്ടോ എടുത്താല്‍ മതി. പിന്നെ ഒരു പെണ്ണിന്റെ ഫോട്ടോ കൂടി ചേര്‍ത്ത് വച്ച് കഴിഞ്ഞാല്‍ സംഭവമാക്കാം. അവന്റെ ഭാവി എന്തിനാണ് കളയുന്നത് എന്ന് പറഞ്ഞ് താന്‍ കളിയാക്കിയതായും ദിലീപ് പറയുന്നുണ്ട്.

അവാര്‍ഡ് നൈറ്റിന് വേണ്ടി വിളിച്ചു

ഇതിന് ശേഷം ഒരു അവാര്‍ഡ് നൈറ്റിന് വേണ്ടി തന്നെ വിളിച്ചു. അതിന് പോകാനും പറ്റിയില്ല. അതിന് ശേഷം തന്നോട് പല്ലിശ്ശേരിക്ക് ശത്രുതയോട് ശത്രുതയാണെന്നാണ് ദിലീപ് ആരോപിക്കുന്നത്.

ഞെട്ടിപ്പിച്ച ആരോപണങ്ങള്‍

സിനിമ മംഗളത്തിലെ പംക്തിയില്‍ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളായിരുന്നു പല്ലിശ്ശേരി ദിലീപിനെതിരെ ഉന്നയിച്ചിരുന്നത്. അതില്‍ നടി ആക്രമിക്കപ്പെട്ട സംഭവവും, ദിലീപിന്റെ വ്യക്തി ജീവിതവും എല്ലാം കടന്നു വന്നിരുന്നു.

 പള്‍സര്‍ സുനിയുമായി അടുത്ത ബന്ധം

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നായിരുന്നു ആരോപണങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്. പള്‍സര്‍ സുനിയുടെ ഒരു ബന്ധുവിനെ ഉദ്ധരിച്ചായിരുന്നു പല്ലിശ്ശേരി ഇക്കാര്യം പറഞ്ഞത്.

 ഗുണ്ടയാണത്രെ

പള്‍സര്‍ സുനി യജമാന ഭക്തിയുള്ള ഗുണ്ടയാണ്. ഗുണ്ട എന്ന് പറഞ്ഞാല്‍ ഏല്‍പിക്കുന്നവരുടെ മാത്രം താത്പര്യങ്ങള്‍ നോക്കുന്ന ഗുണ്ട്. വിശ്വസിക്കുന്നവരെ ചതിക്കാത്ത ഗുണ്ട- പല്ലിശ്ശേരിയുടെ റിപ്പോര്‍ട്ടില്‍ പറയുന്ന വാചകങ്ങള്‍ ഇതെല്ലാം ആയിരുന്നു.

ദൃശ്യങ്ങള്‍ കൈമാറിയത് 'രക്ഷകന്'

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കൈമാറിയത് 'രക്ഷകന്' ആണെന്ന് അറിയാന്‍ കഴിഞ്ഞുവെന്ന് പോലും പല്ലിശ്ശേരി എഴുതിയിരുന്നു. ആ ദൃശ്യങ്ങള്‍ രക്ഷകന്റെ കൈയ്യില്‍ ഭദ്രമാണെന്ന് വരെ പല്ലിശ്ശേരി എഴുതി.

മഞ്ജുവിനൊപ്പം കാവ്യയേയും

മഞ്ജു വാര്യരും ദിലീപം തമ്മില്‍ പിരിയാനുള്ള കാരണം കാവ്യ മാധവനുമായുള്ള ബന്ധമാണെന്ന ആരോപണവും പല്ലിശ്ശേരി ഉയര്‍ത്തിയിരുന്നു. മഞ്ജുവിനൊപ്പെ കാവ്യയേയും ഭാര്യയാക്കാന്‍ ദിലീപ് ആഗ്രഹിച്ചിരുന്നു എന്നായിരുന്നു പല്ലിശ്ശേരി 'അഭ്രലോകം' എന്ന പംക്തിയില്‍ എഴുതിവച്ചത്.

പരസ്പരം ഔട്ട് ആക്കാന്‍

ദിലീപും മഞ്ജു വാര്യരും പരസ്പരം ഔട്ട് ആക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും പല്ലിശ്ശേരി ആരോപണം ഉന്നയിച്ചിരുന്നു.

കാവ്യയുമായുള്ള ബന്ധം

കാവ്യയുമായുള്ള ബന്ധം സംബന്ധിച്ച ആരോപണങ്ങളില്‍ മുന്‍ മന്ത്രി ഗണേഷ് കുമാറിനേയും ഇടവേള ബാബുവിനേയും ഒക്കെ കാവ്യയുടെ കാര്യത്തില്‍ സാക്ഷികളെ പോലെ ഹാജരാക്കുന്നും ഉണ്ട് പല്ലിശ്ശേരി. നടന്ന സംഭാഷണങ്ങള്‍ എന്ന പേരില്‍ പലതും എഴുതിവച്ചിട്ടും ഉണ്ട്.

കാവ്യക്ക് ഉറപ്പ് നല്‍കിയിരുന്നെന്ന്

ഒരിക്കലും കൈവിടില്ലെന്ന് കാവ്യക്ക് ദിലീപ് നേരത്തേ ഉറപ്പ് നല്‍കിയിരുന്നു എന്നും പല്ലിശ്ശേരി ആരോപിച്ചിരുന്നു. ഗുരുതരമായ ആരോപണങ്ങളായിരുന്നു അന്ന് ഉയര്‍ത്തിയത്.

ആക്രമിക്കപ്പെട്ട നടി

ആക്രമിക്കപ്പെട്ട നടിയുമായി പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അതിന് കാരണം ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തിന്റെ കാര്യം വെളിപ്പെടുത്തിയതാണെന്നും പോലും പല്ലിശ്ശേരി എഴുതി.

സംഭാഷണങ്ങള്‍

കേട്ട സംഭാഷണങ്ങള്‍ പോലെ ആയിരുന്നു പല്ലിശ്ശേരി ഇതെല്ലാം എഴുതി വച്ചിരുന്നത്. ഇത്തരം റിപ്പോര്‍ട്ടുകളേയും ദിലീപ് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പരിഹസിക്കുന്നുണ്ട്.

വിവാഹമോചനം

മഞ്ജു വാര്യരുമായുള്ള വിവാഹ മോചനം സംബന്ധിച്ചും കാവ്യ മാധവനുമായുള്ള വിവാഹം സംബന്ധിച്ചും ദിലീപ് വിശദീകരിക്കുന്നുണ്ട് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍. പല ചോദ്യങ്ങള്‍ക്കും മറുപടിയും നല്‍കുന്നുണ്ട്.

ദിലീപ് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖം കാണാം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+