പെണ്‍മക്കളുളള അച്ഛന്മാര്‍ക്ക് വേണ്ടി ഫേസ്ബുക്കില്‍ ദിലീപിന്‍റെ രോദനം.. വലിച്ചുകീറി സോഷ്യല്‍ മീഡിയ!!!

  • By: Kishor
Subscribe to Oneindia Malayalam

കൊച്ചിയിൽ വെച്ച് മലയാളത്തിലെ ഒരു പ്രമുഖ നടി ക്വട്ടേഷൻ ടീമിനാൽ ക്രൂരമായി ആക്രമിക്കപ്പെടുന്നു. പിറ്റേന്ന് നടിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നടത്തിയ താരങ്ങളുടെ കൂട്ടായ്മയിൽ ദിലീപ് വളരെ ഭാവാത്മകമായി അഭിനയിച്ചു. അന്ന് മാത്രമല്ല പിന്നീടും. എന്നാൽ അവസാനം ആ ദിലീപിനെ തന്നെ പോലീസ് ഗൂഡാലോചനക്കേസിൽ പൊക്കി.

വെൽക്കം ടു സെൻട്രൽ ജയിൽ ക്രിമിനൽ ദിലീപ്... ദിലീപിന്റെ ഓഫീഷ്യൽ വെബ്സൈറ്റ് തുറന്നാൽ കാണുന്നത്, പണിപാളി

ഇതെല്ലാം കണ്ടുകൊണ്ടിരിക്കുയായിരുന്നു സോഷ്യൽ മീഡിയയിലെ ആളുകൾ. അവർ വെറുതെ ഇരിക്കുമോ. അവരുടെ വകയും ഒരു പത്ത് പൈസ ഇതാ. പീഡിപ്പിക്കപ്പെടുന്ന പെണ്കുട്ടികളെ ഓർത്ത് കരഞ്ഞ ദിലീപിന്റെ പഴയൊരു ഫേസ്ബുക്ക് പോസ്റ്റ് പൊടിതട്ടിയെടുത്ത് അതിൽ പൊങ്കാലയിടുകയാണ് സോഷ്യൽ മീഡീയ. എന്തൊക്കെയാണ് ദിലീപ് അന്ന് അടിച്ച് വിട്ടത് എന്ന് നോക്കൂ...

അസ്വസ്ഥനാകുകയാണ് കൂട്ടുകാരേ

അസ്വസ്ഥനാകുകയാണ് കൂട്ടുകാരേ

നമ്മുടെ നാട്‌ എങ്ങോട്ടാണു പോകുന്നത്‌? ഓരോ ദിനവും പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികളുടെ ഭയപ്പെടുത്തുന്ന കഥകളാണ്‌ പുറത്ത്‌ വരുന്നത്‌, ഒരമ്മയുയുടെ മകൻ എന്ന് നിലയിൽ, ഒരു സഹോദരിയുടെ ഏട്ടൻ എന്ന നിലയിൽ, ഒരു പെൺകുട്ടിയുടെ അച്‌ഛൻ എന്ന നിലയിൽ ഇതെന്നെ ഭയപ്പെടുത്തുകയും, അസ്വസ്ഥനാക്കുകയും ചെയ്യുന്നു.

എല്ലാത്തിനും കാരണക്കാർ നമ്മൾ

എല്ലാത്തിനും കാരണക്കാർ നമ്മൾ

സ്വന്തം വീടിന്റെ ഉള്ളിൽപ്പോലും ഒരു പെൺക്കുട്ടി സുരക്ഷിതയല്ല എന്ന തിരിച്ചറിവ്‌ എന്നെപ്പോലെ പെണ്മക്കളുള്ള എല്ലാ അച്‌ഛനമ്മമാരുടേയും തീരാവേദനയാണ്. ദൽഹിയും, പെരുമ്പാവൂരും അത്ര ദൂരെയല്ലെന്ന് നമ്മൾ അറിയുന്നു. ആരെയാണു നമ്മൾ രക്ഷകരായ്‌ കാണേണ്ടത്‌? ഗോവിന്ദച്ചാമിമാർ തിന്നുകൊഴുത്ത്‌ ജയിലുകളിൽ ഇന്നും ജീവനോടെ ഇരിക്കുന്നതിന് ആരാണു കാരണക്കാർ, നമ്മൾ തന്നെ, നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം!

കുറ്റവാളികൾ ശിക്ഷിക്കപ്പെടണം

കുറ്റവാളികൾ ശിക്ഷിക്കപ്പെടണം

അതെ കൊടും കുറ്റവാളികൾ പോലും നമ്മുടെ നിയമവ്യവസ്ഥയുടെ "ലൂപ്പ്‌ ഹോൾസി"ലൂടെ ആയുസ്സ്‌ നീട്ടിക്കൊണ്ടു പോകുന്നു, അതുകൊണ്ടുതന്നെ കൊടുംക്രൂരതകൾ വീണ്ടും അരങ്ങേറുന്നു, ഇതിനൊരു മാറ്റം വേണ്ടെ? കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റിയെഴുതപ്പെടണം. കൊടും കുറ്റവാളികൾ എത്രയും പെട്ടന്ന് തന്നെ ശിക്ഷിക്കപ്പെടണം.

വേട്ടക്കാരനോട്‌ ദയ കാണിക്കരുത്

വേട്ടക്കാരനോട്‌ ദയ കാണിക്കരുത്

ആ ശിക്ഷ ഓരോ കുറ്റവാളിയും ഭയപ്പെടുന്നതാവുകയും വേണം, ഇരയോട്‌ വേട്ടക്കാരൻ കാണിക്കാത്ത മനുഷ്യാവകാശം, വേട്ടക്കാരനോട്‌ നിയമവും സമൂഹവും എന്തിനു കാണിക്കണം. നിയമങ്ങൾ കർക്കശമാവണം, നിയമം ലംഘിക്കുന്നവന്‌ ശിക്ഷിക്കപ്പെടുമെന്ന ഭയം ഉണ്ടാവണം എങ്കിലെ കുറ്റങ്ങൾക്കും, കുറ്റവാളികൾക്കും കുറവുണ്ടാവൂ.

പെണ്മക്കളുള്ള അച്ഛന്മാർക്ക് വേണ്ടി

പെണ്മക്കളുള്ള അച്ഛന്മാർക്ക് വേണ്ടി

എങ്കിലെ സൗമ്യമാരും, നിർഭയമാരും, ജിഷമാരും ഇനിയും ഉണ്ടാവാതിരിക്കൂ. അതിന്‌ ഒറ്റയാൾ പോരാട്ടങ്ങളല്ല വേണ്ടത്‌ എല്ലാ രാഷ്ട്രീയപ്പാർട്ടികളും, സാമൂഹ്യ, സാംസ്കാരികപ്രവർത്തരും ചേർന്നുള്ള ഒരു മുന്നേറ്റമാണ്‌. ഇത്‌ ഞാൻ പറയുന്നത്‌ എനിക്കുവേണ്ടി മാത്രമല്ല, പെണ്മക്കളുള്ള എല്ലാ അച്‌ ഛനമ്മമാർക്കും വേണ്ടിയാണ്.

എജ്ജാതി ദീർഘവീക്ഷണം

എജ്ജാതി ദീർഘവീക്ഷണം

നീ മുത്താടാ മുത്ത് അതുപോലുള്ള ഒരു കാറിൽ നിന്റെ വേണ്ടപ്പെട്ടവർ പെടുമ്പോഴേ നീ പഠിക്കൂ ഊളേ. ദിലീപെട്ടനെ പോലുള്ളവർ ആണ് ഈ നാടിനു ആവശ്യം. സ്ത്രീകളോട് ഒക്കെ മാന്യമായി പെരുമാറുന്ന ഏട്ടൻ ആണ് ഞങ്ങളുടെ ഹീറോ.

ഉള്ളി സുരയുടെ പോസ്റ്റ് പോലെ

ഉള്ളി സുരയുടെ പോസ്റ്റ് പോലെ

ഇതിപ്പോ ഉള്ളി സുരേന്ദ്രൻജിയുടെ പോസ്റ്റ് പോലെ ആയിപ്പോയി - സ്വന്തം പോസ്റ്റ് തന്നെ തിരിഞ്ഞുകൊത്തുക എന്ന അപൂർവ്വമായ കാഴ്ചയാണ് ദിലീപിൻറെ വാളിൽ കാണുന്നത്. ഇപ്പോഴും അഭിപ്രായത്തിൽ മാറ്റം വന്നിട്ടില്ലെ? എന്ന് ചോദിച്ചുകൊണ്ട് ആളുകൾ തുരുതുരാ ഈ പോസ്റ്റ് ഷെയർ ചെയ്യുന്നുമുണ്ട്.

English summary
Dileep old facebook post goes viral in social media now.
Please Wait while comments are loading...