• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മാതൃഭൂമിയിലെ വേണു ചെയ്യുന്നത് ഫ്‌ളൂട്ടിന്റെ പണി, എന്ന് വെച്ചാല്‍ ഊത്ത്... തുറന്നടിച്ച് ദിലീപ്!!

  • By Kishor

തനിക്കെതിരെ ഉയരുന്ന മാധ്യമ വിചാരണയ്ക്ക് നേരെ നടന്‍ ദിലീപ് പ്രതികരിക്കുന്നു. രണ്ട് മാധ്യമ പ്രവര്‍ത്തകരുടെ പേര് എടുത്ത് പറഞ്ഞാണ് ദിലീപ് തുറന്നടിച്ചത്. മാതൃഭൂമി ചാനലിലെ വേണു, സിനിമാ മംഗളത്തിലെ പല്ലിശേരി എന്നിവരെയാണ് ദിലീപ് നേരിട്ട് ആക്രമിച്ചത്. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദിലീപിന്റെ തുറന്നുപറച്ചില്‍. പേര് പോലെ തന്നെ ഊത്ത് നടത്തി ജീവിക്കുന്ന ആള്‍ എന്നാണ് ദിലീപ് വേണുവിനെ വിളിക്കുന്നത്.

ആരാണീ വേണു ബാലകൃഷ്ണന്‍

ആരാണീ വേണു ബാലകൃഷ്ണന്‍

നടന്‍ ദിലീപ് വേണു ബാലകൃഷ്ണനെതിരെ മനോരമ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ആരാണ് ഈ വേണു ബാലകൃഷ്ണന്‍. മലയാളത്തിലെ പ്രമുഖനായ ഒരു വാര്‍ത്താ അവതാരകനാണ് വേണു. ഇപ്പോള്‍ മാതൃഭൂമി ന്യൂസില്‍. മുമ്പ് റിപ്പോര്‍ട്ടര്‍ ടിവിയില്‍ മാനേജിങ് എഡിറ്ററായിരുന്നു. അതിന് മുമ്പ് മനോരമ ന്യൂസിലും ഏഷ്യാനെറ്റിലും. ഇനി ദിലീപ് പറഞ്ഞ മാറ്ററിലേക്ക്.

വേണു എന്ന ഓടക്കുഴല്‍

വേണു എന്ന ഓടക്കുഴല്‍

ഞാനടുത്ത കാലത്ത് കണ്ട ഒരു മാധ്യമസുഹൃത്ത്, ചാനലിലെ ന്യൂസ് റീഡര്‍ വേണു. വേണുവിനാണ് ഇത് എന്റെ തലയില്‍ അടിച്ചുവെച്ച് തരണം എന്ന ആഗ്രഹം. വേണു എന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് വേണു നാദം, ഓടക്കുഴല്‍, ഇംഗ്ലീഷില് ഫ്‌ലൂട്ട് എന്ന് പറയും. ഈ ഓടക്കുഴല്‍ എന്ന് പറഞ്ഞാല്‍ നമുക്ക് ഊതാനുള്ളതാണ്. ഊത്ത് എന്ന് പറയുന്നത്.

വേണുവിന്റെ പണിയും ഊത്ത്

വേണുവിന്റെ പണിയും ഊത്ത്

അദ്ദേഹം ആ പണി തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അല്ലാതെ മേലനങ്ങി ഒരു പണിക്കും അദ്ദേഹത്തിന് പോകാന്‍ പറ്റൂല. നമ്മളൊക്കെ പൊരിവെയിലത്ത് നല്ല അന്തസായി പണിയെടുത്തിട്ടാണ് ഇതാവണേ. നമ്മളെപ്പോലുള്ള ആള്‍ക്കാരില്ലെങ്കി ഇവര്‍ക്കൊന്നും പറ്റൂല. പുള്ളി ഇവിടത്തെ ജഡ്ജിയായി ഇരുന്നിട്ട് പുള്ളിയാണ് കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്.

 വ്യക്തിപരമായ അധിക്ഷേപം

വ്യക്തിപരമായ അധിക്ഷേപം

പുള്ളി എല്ലാവരെയും ഊത്തോട് ഊത്താണ്. ഒരു കുടുംബം മാത്രം നോക്കിയാ പോര. പല കുടുംബങ്ങളും നോക്കണം. സന്തോഷത്തോടെ സ്മൃതിലയമായി അങ്ങനെ പോകണമെങ്കില്‍ ഇങ്ങനെയൊക്കെ വേണ്ടേ. - വേണുവിനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ചില പ്രയോഗങ്ങളും ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. വേണുവിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചില റൂമറുകളെ ചാരിയായിരുന്നു ഇത്.

വേണുവിന് ചെറിയൊരു ഭീഷണിയും

വേണുവിന് ചെറിയൊരു ഭീഷണിയും

വേണുവിനെക്കുറിച്ചൊക്കെ ഒരുപാട് കാര്യങ്ങള്‍ ഇവിടെ പലര്‍ക്കും അറിയാം. എനിക്കും അറിയാം. വേണുവിനെക്കുറിച്ച് ഒരു സിനിമയെടുക്കാന്‍ മാത്രമുള്ള കാര്യങ്ങളറിയാം. നിങ്ങളും ഞാനുമെല്ലാം മീഡിയ പേഴ്‌സനാണ്. ഈ ചാനലിന്റെ ആളുകള്‍ക്ക് എന്ത് യോഗ്യതയാണ് ഉള്ളത് - ഒരവസരത്തില്‍ ദിലീപ് തുറന്നടിച്ചു.

മഞ്ഞപ്പത്രങ്ങളെക്കുറിച്ച്

മഞ്ഞപ്പത്രങ്ങളെക്കുറിച്ച്

മഞ്ഞപത്രങ്ങള്‍ അവര്‍ക്കു ജീവിക്കാന്‍ വേണ്ടി ഓരോന്ന് അടിച്ച് വിടുകയാണ്. ഓണ്‍ലൈനിലെ ചില മാധ്യമങ്ങളുടെ പേരെടുത്ത് പറഞ്ഞായിരുന്നു ദിലീപ് സംസാരിച്ചത്. എന്നാല്‍ മനോരമ ചാനല്‍ അവിടെയെല്ലാം ബീപ് ബീപ് എന്ന് തിരുകി. എന്നാല്‍ മാതൃഭൂമിയിലെ വേണുവിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളിലോ അദ്ദേഹത്തിന്റെ പേരിലോ ഒരു എഡിറ്റിങും നടത്തിയില്ല എന്നതാണ് ശ്രദ്ധേയം.

പല്ലിശ്ശേരിയുമായി എന്താണ്

പല്ലിശ്ശേരിയുമായി എന്താണ്

അസിസ്റ്റന്റ് ഡയറക്ടറായിരിക്കേ മുകേഷേട്ടന്‍ പറഞ്ഞ കുറേ കാര്യങ്ങളിലൂടെയാണ് താന്‍ പല്ലിശ്ശേരിയെക്കുറിച്ച് കേള്‍ക്കുന്നത്. പിന്നീട് ഷൂട്ടിങ് ലൊക്കേഷനില്‍ വരും. ചിലപ്പോള്‍ കുടിക്കും. ചിലപ്പോള്‍ കാശ് ചോദിക്കും. എന്റെ പേരില്‍ ഇല്ലാത്ത അഭിമുഖങ്ങള്‍ വരെ കൊടുത്തിട്ടുണ്ട്. വാര്‍ത്തക്ക് വേണ്ടി കാശ് ചോദിച്ച് തുടങ്ങിയപ്പോഴാണ് ഇയാളെ ഒഴിവാക്കിയത്.

പിണങ്ങാനുള്ള കാരണം

പിണങ്ങാനുള്ള കാരണം

എത്രയോ കാലമായി ഇയാള്‍ തനിക്കെതിരെ വാര്‍ത്തകളെഴുതുന്നു. മകനെ അസിസ്റ്റന്റ് ഡയറക്ടറാക്കണം എന്ന് പറഞ്ഞ് ഒരിക്കല്‍ വന്നിരുന്നു. അന്ന് അത് ചെയ്തുകൊടുക്കാത്തത് കൊണ്ടാണ് ഇപ്പോഴത്തെ ഈ വിരോധം. സിനിമാ മംഗളത്തില്‍ തനിക്കെതിരെ രൂക്ഷമായ വാര്‍ത്തകള്‍ എഴുതുന്ന പല്ലിശേരിയെക്കുറിച്ച് ദിലീപ് പറയുന്നത് ഇങ്ങനെയാണ്.

ഇനി പ്രതികരിക്കും

ഇനി പ്രതികരിക്കും

ഇത്രയും കാലം ആര് എന്ത് പറഞ്ഞാലും താന്‍ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇനി അങ്ങനെയായിരിക്കില്ല. കൃത്യമായി താന്‍ പ്രതികരിക്കും. താന്‍ ആര്‍ക്കും ഒരു ശല്യവും ചെയ്യുന്നില്ല. ആരുടെ കാര്യത്തിലും ഇടപെടുന്നില്ല. വെറുതെ തന്റെ വ്യക്തിപരമായ കാര്യങ്ങളിലും ജീവിതത്തിലും ഇടപെടാന്‍ വരരുത്. അങ്ങനെ വന്നാല്‍ താന്‍ പ്രതികരിക്കും - ഭീഷണിയുടെ സ്വരത്തിലാണ് ദിലീപ് പറയുന്നത്.

അസൂയയാണ് കാരണം

അസൂയയാണ് കാരണം

ഒരു മിമിക്രി ആര്‍ട്ടിസ്റ്റായി സിനിമയില്‍ വന്ന് സംവിധാന സഹായായി, ചെറിയ വേഷങ്ങളൊക്കെ ചെയ്ത് താരമായി നായകനായി രണ്ട് പ്രമുഖ നായികമാരെ വിവാഹം ചെയ്തു, നിര്‍മാതാവായി, സംഘടന നേതാവായി, തീയറ്റര്‍ ഉടമയായി.. തന്റെ നേട്ടങ്ങള്‍ തന്നെയാണ് ആളുകള്‍ക്ക് തന്നോടുള്ള വിരോധത്തിന് പിന്നിലെന്നാണ് ദിലീപ് ഫാനായ ദിലീപ് വിശ്വസിക്കുന്നത്.

മഞ്ജുവുമായുള്ള വിവാഹത്തെക്കുറിച്ച്

മഞ്ജുവുമായുള്ള വിവാഹത്തെക്കുറിച്ച്

കഴിഞ്ഞ കുറച്ചു നാളുകളായി ജനങ്ങള്‍ വിശ്വസിക്കുന്ന രീതിയിലാണ് പല അപവാദങ്ങളും അടിച്ചേല്‍പ്പിച്ചത്. 19998 ലാണ് കല്യാണം. പെട്ടെന്നുള്ള കല്യാണമായിരുന്നു. ഏകദേശം അഞ്ചുവര്‍ഷത്തിനു മുമ്പ് വരെ വളരെ സന്തോഷകരമായ ജീവിതം തന്നെയായിരുന്നു ഞങ്ങളുടേത്. അതിനിടയില്‍ കുറെ കാര്യങ്ങള്‍ സംഭവിച്ചു.

എന്താണ് സംഭവിച്ചത്

എന്താണ് സംഭവിച്ചത്

എന്താണു എന്റെ കുടുംബജീവിതത്തില്‍ സംഭവിച്ചതെന്നതിന്റെ വിശദമായ കാര്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. അതിനെ ഡിവോഴ്സ് പെറ്റീഷന്‍ എന്നല്ല, എന്റെ കുടുംബചരിത്രം എന്നു വേണമെങ്കില്‍ പറയാം. അതില്‍ പ്രതികളുണ്ട്, സാക്ഷികളുണ്ട്, കക്ഷികളുണ്ട്. നൂറുശതമാനം വിശ്വസിക്കാന്‍ പറ്റുന്ന തെളിവുകളടക്കമാണു കോടതിയില്‍ നല്‍കിയത്.

പ്രമുഖരും ഇടപെട്ടിട്ടുണ്ട്

പ്രമുഖരും ഇടപെട്ടിട്ടുണ്ട്

ഇപ്പോഴത്തെ ഒരു പ്രധാന പ്രയോഗമാണല്ലോ പ്രമുഖര്‍. അതില്‍ പ്രമുഖര്‍ ഒരുപാടുണ്ട്. അവരുടെയും മാന്യത തകരാതിരിക്കാന്‍ വേണ്ടിയാണു രഹസ്യവിചാരണ വേണമെന്നു ഞാന്‍ തന്നെ ആവശ്യപ്പെട്ടത്. ഞാന്‍ കുറെ സഹായിച്ചവരും കൂടെ നില്‍ക്കുമെന്നു കരുതിയവരുമാണ് എന്നെ ചതിച്ചത്. ആരുടെ ഇമേജും കുഴപ്പമാക്കാന്‍ നോക്കിയില്ല. അതിനെല്ലാം പുറമെ എന്റെ മകളുടെ ഭാവി; ഇതെല്ലാം നോക്കിയിട്ടാണു ഞാന്‍ മൗനത്തില്‍ ഇരിക്കുന്നത്.

എല്ലാം തുറന്ന് പറയിപ്പിക്കല്ലേ

എല്ലാം തുറന്ന് പറയിപ്പിക്കല്ലേ

എന്റെ ആദ്യഭാര്യ അവരുടെ വഴിക്കു പോകുന്നു, ഞാന്‍ അവരുടെ വഴിയേ പോകുന്നേയില്ല. അതു കഴിഞ്ഞൊരു വിഷയമാണ്. പക്ഷേ മറ്റുള്ള ആളുകള്‍ അവരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ ഞാന്‍ അതിനെ കുറിച്ചൊന്നും അധികം തുറന്നു പറയുന്നില്ല. അങ്ങനെയൊരു അവസരം ഉണ്ടാകല്ലേ എന്നാണു പ്രാര്‍ത്ഥന; ദിലീപ് പറഞ്ഞു.

പിരിയാന്‍ കാരണം കാവ്യയല്ല

പിരിയാന്‍ കാരണം കാവ്യയല്ല

മഞ്ജു വാര്യരും തമ്മില്‍ പിരിയാനുള്ള കാരണം കാവ്യാ മാധവനല്ല. ഞങ്ങള്‍ക്കിടയിലേക്ക് കാവ്യയെ പലരും പിടിച്ചിടുകയായിരുന്നു. കാവ്യ കാരണമായിരുന്നു എന്റെ ജീവിതം പോയതെങ്കില്‍ പിന്നീട് ഞാന്‍ കാവ്യയുടെ അടുത്തേക്കു പോകില്ലായിരുന്നു. അതല്ലാത്തതുകൊണ്ട് തന്നെയാണു കാവ്യയെ കല്യാണം കഴിച്ചത്. എന്റെ ആദ്യഭാര്യയെ ഇപ്പുറത്തു നിര്‍ത്തിയിട്ടല്ല ഞാന്‍ കാവ്യയെ കല്യാണം കഴിച്ചത്.

രണ്ടാം വിവാഹത്തെക്കുറിച്ച്

രണ്ടാം വിവാഹത്തെക്കുറിച്ച്

ഡിവോഴ്സ് കഴിഞ്ഞ് ഒന്നര വര്‍ഷത്തോളം കഴിഞ്ഞാണ്. എന്റെ മകളുടെ ഭാവിയോര്‍ത്താണു വീണ്ടുമൊരു വിവാഹത്തെ കുറിച്ച് ആലോചിച്ചത്. ഈ കാര്യം ഞാന്‍ മകളുമായി കുറെ ആലോചിച്ചു. അങ്ങനെയാണു കാവ്യ മനസില്‍ വന്നത്. ഞാന്‍ കാരണം കുറെ അനുഭവിച്ചതാണ്. കാവ്യയുടെ കാര്യം മകളോടു പറഞ്ഞു. അവള്‍ സമ്മതിച്ചു. പക്ഷേ കാവ്യയുടെ അമ്മ ആദ്യമൊന്നും സമ്മതിച്ചില്ല. അത് വേണ്ട എന്ന് പറഞ്ഞു. പീന്നീട് എല്ലാവരും സംസാരിച്ചു കാര്യങ്ങള്‍ ബോധ്യപ്പെട്ടശേഷമാണു കല്യാണം നടന്നത്.

വെറുതെ കഥയെഴുതല്ലേ

വെറുതെ കഥയെഴുതല്ലേ

കാവ്യയും മീനാക്ഷിയും തമ്മില്‍ നല്ല സുഹൃത്തുക്കളാണ്. തങ്ങളെക്കാള്‍ കൂടുതല്‍ ചില മഞ്ഞപത്രക്കാരാണ് തങ്ങളുടെ വീട്ടില്‍ തമാസിക്കുന്നതെന്നു തോന്നും. അത്തരത്തിലാണ് കഥകള്‍ എഴുതുന്നത്. മഞ്ഞപത്രക്കാര്‍ വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ്. ഒരാളെ പറഞ്ഞു പറഞ്ഞു ഒരു വഴിക്കാക്കി. ഇനി ഇതും കൂടി തകര്‍ക്കരുത് - ഇത് മാത്രമാണ് പറയാനുള്ളത്.

നടി ആക്രമിക്കപ്പെട്ട സംഭവം

നടി ആക്രമിക്കപ്പെട്ട സംഭവം

ജീവിതത്തിലെ ഏറ്റവും ഷോക്കിംഗ് ആയ സംഭവമായിരുന്നു പ്രമുഖ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് തന്റെ പേരു വന്നത്. ഈ പ്രമുഖ നടി എന്റെ കൂടെ ആറോ ഏഴോ സിനിമയില്‍ നായികയായി അഭിനയിച്ചിട്ടുള്ളതാണ്. സംവിധായകനോ നിര്‍മാതാവോ തീരുമാനിച്ചതായിരുന്നില്ല. അവരുടെ കുടുംബവുമായി തനിക്കുണ്ടായിരുന്ന ബന്ധംവച്ച് താന്‍ തന്നെയാണ് അവരെ നായികയാക്കിയത്.

പിന്നീട് അകന്നു

പിന്നീട് അകന്നു

പിന്നീട് അവരുടെ പെരുമാറ്റവും രീതികളും എനിക്ക് ഇഷ്ടപ്പെടാത്ത തരത്തില്‍ ആയപ്പോള്‍ സ്വയം പിന്മാറുകയായിരുന്നു. അവരുടെ ചിത്രങ്ങളെല്ലാം ഒരു സൂപ്പര്‍താരം മുടക്കുന്നുണ്ടെന്നാണ് പറയുന്നത്. എന്റെ പേര് ഒരിടത്തും പറയാതിരുന്നതുകൊണ്ട് പ്രതികരിക്കാന്‍ പോയില്ല. തന്റെ സിനികളിലൂടെ വന്നയാള്‍ തനിക്ക് വേണ്ടി ഒരു വാക്ക് പറഞ്ഞില്ല. അതില്‍ വിഷമമുണ്ട്.

അവസരം മുടക്കിയത് താനല്ല

അവസരം മുടക്കിയത് താനല്ല

ഈ സംഭവം ഞാന്‍ അറിഞ്ഞ ഉടന്‍ തന്നെ നടിയുടെ അമ്മയുമായി സംസാരിച്ചിരുന്നു. കൂടെ നില്‍ക്കുമെന്നും ഉറപ്പുകൊടുത്തിരുന്നു. പിന്നീടാണ് എന്നെ അവര്‍ക്കെതിരേ ആക്കി വാര്‍ത്തകള്‍ വന്നത്. താന്‍ ഒരിക്കലും ആരേയും ബ്ലോക്ക് ചെയ്തിട്ടില്ല. ഞാന്‍ ആകെ ഒരു വര്‍ഷം അഭിനയിക്കുന്നത് മൂന്നോ നാലോ സിനിമയിലാണ്. കന്നഡയിലും തമിഴിലുമൊന്നും എനിക്ക് ബന്ധങ്ങളേയില്ല.

ആത്മഹത്യ ചെയ്യാന്‍ വരെ

ആത്മഹത്യ ചെയ്യാന്‍ വരെ

ഇതൊക്കെ ഇന്‍ഡസ്ട്രിയില്‍ തിരക്കിയാല്‍ മനസിലാകും. സിനിമയില്‍ അവസരങ്ങള്‍ പലകാരണങ്ങള്‍ കൊണ്ട് കുറയാം. ഈ നടിയുമായി റിയല്‍ എസ്റ്റേറ്റ്മെന്റ് ബിസിനസുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടെന്നാണ് പറയുന്നത്. ഇപ്പോള്‍ ആ സംഭവുമായി ബന്ധപ്പെട്ട് ആര്‍ക്കും ഒന്നും അറിയേണ്ട. ശരിക്കും ഗൂഡാലോചനയും ആക്രമണവും നടന്നത് തനിക്കെതിരേയാണ്. ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. മകളെ ഓര്‍ത്തുമാത്രമാണ് അതു ചെയ്യാതിരുന്നത്. - ദിലീപ് പറയുന്നു.

English summary
Dileep opens up about marriages, divorce, actress harassment in Manorama interview
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X