'നഷ്ടപ്പെട്ട കുഞ്ഞിനോട് നിങ്ങള്‍ക്ക് ആത്മാര്‍ത്ഥതയുണ്ടോ'; ഡിംപിളിനെ അധിക്ഷേപിച്ച് കമന്റ്; ചുട്ടമറുപടി

കൊച്ചി : മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടി ഡിംപിള്‍ റോസ്. അടുത്തിടെ താരം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൂടാതെ മാസങ്ങള്‍ക്ക് മുമ്പ് താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത ആരാധകരോട് താരം പങ്കുവച്ചിരുന്നു. പിന്നീട് ഇരട്ടക്കുട്ടികള്‍ ഉണ്ടായെങ്കിലും ചില കോംപ്ലിക്കേഷന്‍സ് കാരണം ഒരു കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു രണ്ട് പേരും അഞ്ചര മാസത്തിലായിരുന്നു ജനിച്ചത് . ആദ്യത്തെ കുഞ്ഞ് 900 വും രണ്ടാമത്തെ ആള്‍ 840 ഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളു .

1

ഇക്കാര്യത്തെ കുറിച്ച് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ താരം പങ്കുവച്ച ചില യൂട്യൂബ് വീഡിയോകള്‍ക്ക് താഴെ ചിലര്‍ അധിക്ഷേപ കമന്റുകളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അത്തരക്കാര്‍ക്ക് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അമ്മ ഡെന്‍സി ടോണി. യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോയിലാണ് ഡെന്‍സിയുടെ പ്രതികരണം. ഡെന്‍സിയുടെ വാക്കുകളിലേക്ക്. . . .

2

ഇത്തരം അധിക്ഷേപ കമന്റുകളോട് പ്രതികരിക്കാറില്ലെന്നും ഒഴിവാക്കുകയാണ് പതിവെന്നും ഡെന്‍സി പറയുന്നു. എന്നാല്‍ ഡിംപിളിന്റെ കുഞ്ഞിനെ വരെ ഇതിലേക്ക് വലിച്ചിഴച്ചതോടെയാണ് മറുപടി നല്‍കാന്‍ തീരുമാനിച്ചെതെന്ന് ഡെന്‍സി പറയുന്നു. രണ്ട് വര്‍ഷത്തോളമായി ഇത്തരം അധിക്ഷേപങ്ങള്‍ നടക്കുന്നു. എന്നാല്‍ അതൊക്കെ വിട്ടുകളയാളാണ് പതിവ്. ഡിംപിളിന്റെ രണ്ടാം വരവിലും ഇത്തരം കമന്റുകള്‍ ഉണ്ടായെന്ന് അമ്മ പറയുന്നു.

3

വ്യാജ അക്കൗണ്ടുകളില്‍ നിന്നാണ് ഇത്തരം കമന്റുകള്‍ വരുന്നത്. ഒരാള്‍ തന്നെ പല പേരുകളിലായി വന്ന് കമന്റ് ചെയ്യാറുണ്ടെന്നും അമ്മ പറയുന്നു. ഓണ്‍ലൈന്‍ സെഷന്‍സ് ബൈ സുസു എന്ന അക്കൗണ്ടില്‍ നിന്ന് ഡിംപളിനെ അധിക്ഷേപിക്കുക മാത്രമല്ല, കുഞ്ഞിനെ ഇചിലേക്ക് വലിച്ചിഴക്കുകയാണ് ചെയ്യുന്നത്. അവസാനമായി ഡിംപിള്‍ ചെയ്ത വീഡിയോയ്ക്ക് താഴെ അര മണിക്കൂറില്‍ പത്തിലേറെ കമന്റുകളാണ് ഈ അക്കൗണ്ടില്‍ നിന്നും ഉണ്ടായത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടും അമ്മ വീഡിയോയിലൂടെ പങ്കുവച്ചു.

4

അതേസമയം, ഡിംപിളിന്റെ സഹോദരന്‍ ഡോണും നടി മേഘ്‌ന വിന്‍സെന്റും നേരത്തെ വിവാഹബന്ധം വേര്‍പിരിഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഡിംപിളിനെ അധിക്ഷേപിച്ച് കമന്റുകള്‍ എത്താന്‍ തുടങ്ങിയത്. പിന്നീട് ഡോണ്‍ വിവാഹിതനാവുകയും ചെയ്തിരുന്നു. പിന്നാലെ മേഘ്‌ന സീരിയല്‍ അഭിനയ രംഗത്തേക്ക് സജീവമായിരുന്നു. ഈ സമയത്തൊക്കെ അധിക്ഷേപവുമായി പലരും എത്തിയിരുന്നെങ്കിലും ഇതിനോടൊന്നും പ്രതികരിക്കാതെയാണ് ഡിംപിളും കുടുംബവും നിന്നിരുന്നത്.

5

ആ കൊച്ചിന് നിങ്ങളെയാണല്ലോ അമ്മയായി കിട്ടിയത്, നഷ്ടപ്പെട്ട കുഞ്ഞിനോട് നിങ്ങള്‍ക്ക് ആത്മാര്‍ത്ഥതയുണ്ടോ, മേഘ്‌നയും ഒരു അമ്മയുടെ മകള്‍ ആയിരുന്നില്ലേ, നീയല്ലേ ആ വിവാഹ ആലോചന കൊണ്ടുവന്നത്, ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിക്കണമായിരുന്നു- തുടങ്ങിയ കമന്റുകളാണ് ഡിംപളിന് നേരെ വന്നത്. ഇങ്ങനെ മാതൃത്വത്തെ അധിക്ഷേപിക്കുന്ന കമന്റുകള്‍ വന്നതോടെയാണ് മറുപടിയുമായി അമ്മ ഡെന്‍സി രംഗത്തെത്തിയത്. ഇനി ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ ഫോട്ടോ അടക്കം പുറത്തുവിടുമെന്നാണ് അമ്മ ഡെന്‍സിയുടെ മുന്നറിയിപ്പ്.

6

അതേസമയം, മാസങ്ങള്‍ക്ക് മുമ്പാണ് ഡിംപിള്‍ രണ്ട് ആണ്‍ കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. എന്നാല്‍ ഒരാളെ മാത്രമേ രക്ഷിക്കാന്‍ സാധിച്ചുള്ളൂ. മകന് പേരിട്ടില്ലെന്നും ഇപ്പോള്‍ പാച്ചുവെന്നാണ് വിളിക്കുന്നതെന്ന് ഡിംപിള്‍ പറഞ്ഞിരുന്നു. എന്നാല്‍ തങ്ങളെ വിട്ടുകോയ ആ കുഞ്ഞിന് കെസ്റ്റര്‍ എന്ന പേര് നല്‍കുകയും ചെയ്തിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ ഡിംപിള്‍ മക്കളെ കുറിച്ചുള്ളതും പ്രസവസമയത്തെ കാര്യങ്ങളുമൊക്കെ പറയാറുണ്ടായിരുന്നു. ഈ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+