വിവാഹത്തോടെ ദിലീപിന്റെ തലയ്ക്ക് ചുറ്റും കറങ്ങുന്നത് നൂറ് കാര്യങ്ങള്‍, ദേ ഡിങ്കോയിസ്റ്റുകളും!

  • By: Thanmaya
Subscribe to Oneindia Malayalam

പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു ഒരുക്കുന്ന പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചിത്രത്തെ കുറിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നതാണ്. എന്നാല്‍ ചിത്രത്തെ കുറിച്ച് വാര്‍ത്തകള്‍ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ ഡിങ്കമതത്തെ വ്രണപ്പെടുത്തുന്നതാണ് ഇതെന്നും ഇത്തരത്തില്‍ ഒരു സിനിമ സംഭവിക്കാന്‍ പാടില്ലെന്നും പറഞ്ഞ് പലരും സിനിമയ്‌ക്കെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയില്‍ എത്തി.

ഡിങ്കോയിസ്റ്റുകളെ ബാധിക്കുന്ന ഒരു ചിത്രമല്ല പ്രൊഫസര്‍ ഡിങ്കനെന്നും വെളിപ്പെടുത്തി തിരക്കഥാകൃത്ത് റാഫി പിന്നീട് രംഗത്ത് എത്തിയിരുന്നു. ദിലീപിനെ നായകനാക്കി ഒരു മാജികിന്റെ തലത്തില്‍ ഒരുക്കുന്ന ചിത്രമാണ് ഇതെന്നും ഒരു മജീഷ്യനായതിനാലാണ് പ്രൊഫസര്‍ ഡിങ്കന്‍ എന്ന് പേരിട്ടതെന്നും റാഫി വിശദീകരണം നല്‍കിയിരുന്നു. ഇപ്പോഴിതാ ദിലീപിന്റെ വിവാഹത്തിന് ശേഷവും പ്രൊഫസര്‍ ഡിങ്കന്‍ ചര്‍ച്ചയാകുന്നു. തുടര്‍ന്ന് വായിക്കൂ..

ഹണിമൂണ്‍

ഹണിമൂണ്‍

വിവാഹത്തിന് ശേഷം ഹണിമൂണ്‍ ആഘോഷിക്കാന്‍ ദുബായില്‍ പോയിരിക്കുകയാണ് ദിലീപും കാവ്യയും. ദുബായില്‍ വച്ച് മമ്മൂട്ടിയുടെ വക വിവാഹം സല്‍ക്കാരവുമുണ്ടായിരുന്നു. മകള്‍ മീനാക്ഷിയും ഇപ്പോള്‍ ദിലീപിനും കാവ്യയ്ക്കുമൊപ്പം ദുബായിലാണ്.

 മടങ്ങി വരവില്‍

മടങ്ങി വരവില്‍

വിവാഹത്തിനും വിരുന്നിനും ശേഷം മടങ്ങിയെത്തുന്ന ദിലീപ് രാമചന്ദ്ര ബാബുവിന്റെ പ്രൊഫസര്‍ ഡിങ്കനില്‍ അഭിനയിക്കുമെന്നായിരുന്നു കേട്ടത്. എന്നാല്‍ ചിത്രത്തിനെതിരെ വീണ്ടും ഡിങ്കോയിസ്റ്റുകള്‍ രംഗത്ത്.

ഡിങ്കമതത്തെ വേദനിപ്പിച്ചു

ഡിങ്കമതത്തെ വേദനിപ്പിച്ചു

ഡിങ്കമതത്തെ അധിക്ഷേപിച്ചു എന്നാണ് വിശ്വാസികള്‍ പറയുന്നത്. പ്രൊഫസര്‍ ഡിങ്കന്‍ എന്നുള്ള പേര് തന്നെ ഞങ്ങളെ വേദനിപ്പിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. മനുഷിനെ വിളിക്കുന്നത് പോലെ പ്രൊഫസര്‍ എന്ന് പറഞ്ഞത് ഡിങ്കനോട് ചെയ്യുന്ന ക്രൂരതയാണെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.

 ചിത്രം ഉപേക്ഷിക്കണം

ചിത്രം ഉപേക്ഷിക്കണം

ചിത്രം ദിലീപ് ഉപേക്ഷിക്കണം അല്ലെങ്കില്‍ ചിത്രത്തിന്റെ പേരില്‍ മാറ്റം വരുത്തണമെന്നാണ് ഡിങ്കമത വിശ്വാസികള്‍ പറയുന്നത്.

English summary
Dingoist against Professor Dinkan Malayalam movie.
Please Wait while comments are loading...