'അത്രയും സമ്പത്ത് ആ പ്രൊഡക്ഷൻ കമ്പനിയുടെ കൈവശമില്ല'; വാരിയംകുന്നൻ പിന്മാറ്റത്തെ കുറിച്ച് ആഷിഖ് അബു
ദുബായ് : വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള സിനിമ, ആഷിക് അബു പ്രഖ്യാപിച്ചത് 2020 ജൂണ്‍ മാസത്തില്‍ ആയിരുന്നു. പൃഥ്വിരാജ് നായകനായെത്തുന്ന സിനിമ മലബാര്‍ കലാപത്തിന്റെ 100 വാര്‍ഷികത്തില്‍ സിനിമ ചിത്രീകരണം തുടങ്ങുമെന്നായിരുന്നു അന്ന് നടത്തിയ പ്രഖ്യാപനം. എന്നാല്‍ പ്രഖ്യാപനത്തിന് പിന്നാലെ സംഘപരിവാര്‍ അനുകൂലികള്‍ വലിയ പ്രതിഷേധവും ഉയര്‍ത്തിയിരുന്നു .
ഈ വിഷയത്തില്‍ നടന് പൃഥിരാജിന് സൈബര്‍ ആക്രമണവും നേരിടേണ്ടി വന്നിരുന്നു. സിനിമ പ്രഖ്യാപിച്ച ഉടന്‍ തന്നെ വിവാദവും ആളിക്കത്തിയിരുന്നു. മലബാര്‍ കലാപം വര്‍ഗ്ഗീയ ലഹള ആയിരുന്നു എന്ന വാദവുമായി സംഘപരിവാര്‍ രംഗത്ത് വന്നു. അതിന് ശേഷം പൃഥ്വിരാജിനും ആഷിക് അബുവിനും നേര്‍ക്ക് വലിയ സൈബര്‍ ആക്രമണവും നടന്നിരുന്നു .

എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം ചിത്രത്തില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ച് നടന് പൃഥിരാജും സംവിധായകന് ആഷിഖ് അബുവും രംഗത്തെത്തിയിരുന്നു. ഇതോടെ സംഘപരിവാര്‍ അനുകൂലികള്‍ പരിഹാസവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ എന്തുകൊണ്ടാണ് വാരിയം കുന്നനില്‍ നിന്നും പിന്മാറിയതെന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന് ആഷിഖ് അബു.

ഭാര്യ റിമ കല്ലിങ്കലിനൊപ്പം ദുബായില്‍ എത്തിയ ആഷിഖ് മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് വിശദീകരിക്കുന്നത്. വലിയ സാമ്പത്തിക ചെലവ് വരുന്ന ചിത്രമാണ് വാരിയം കുന്നനെന്ന് ആഷിഖ് അബു പറയുന്നു. പ്രൊഡക്ഷന്‍ കമ്പനിയായ കോമ്പസ് സിനിമയുടെ കൈവശം സിനിമയ്ക്ക് ആവശ്യമായ പണമില്ലാത്തതാണ് ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്ന് ആഷിഖ് അബു വ്യക്തമാക്കുന്നു.

പ്രൊഡക്ഷന്‍ കമ്പനിയുടെ കൈവശം പണമില്ലെങ്കിലും അവര്‍ ആ പ്രൊജക്ട് തരാന്‍ ഒരുക്കമല്ല. ആ ഒരു അവസ്ഥയില്‍ വലിയ ചരിത്ര സിനിമയോട് നീതി പുലര്‍ത്താന്‍ കഴിയുമെന്ന് തോന്നാത്തത് കൊണ്ടാണ് പിന്മാറിയതെന്നും വാരിയംകുന്നന്റെ കാര്യത്തില്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്നും ആഷിഖ് അബു പറയുന്നു. വീട്ടില്‍ നിന്നു പോലും സമ്മര്‍ദ്ദം എടുക്കാത്ത ആളാണ് താനെന്നും ആഷിഖ് അബു വ്യക്തമാക്കി.

സംഭവം ഇത്രയുമാണ്, അത് വലിയൊരു പ്രൊജക്ടാണ്. ഞങ്ങളെ പോലുള്ളവര്‍ അത് വളരെ ആത്മാര്‍ത്ഥമായി എക്സിക്യൂട്ട് ചെയ്യണമെങ്കില്‍ വലിയ സംവിധാനങ്ങള്‍ വേണ്ടിവരും. അവര്‍ വലിയ സംവിധാനങ്ങളുണ്ടാക്കുമായിരിക്കും ഭാവിയില്‍, പക്ഷേ ഇപ്പോള്‍ തല്ക്കാലം അതില്ലായെന്ന തിരിച്ചറിവിലാണ് ഞങ്ങള്‍ പിന്മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ നിര്‍മ്മാതാക്കള്‍ സംവിധായകന് അന്‍വര്‍ റഷീദിനെയാണ് ആദ്യം സമീപിച്ചത്. നടന് വിക്രമിനെ നായകനാക്കി ഈ സിനിമ എടുക്കാനായിരുന്നു പദ്ധതിയിട്ടത്. എന്നാല്‍ വിവര സാങ്കേതിക പ്രശ്നങ്ങലെ തുടര്‍ന്ന് ആഷിഖ് അബുവിലേക്ക് പ്രൊജക്ട് എത്തുകയായിരുന്നു. അഷിഖ് അബുവും പൃഥിരാജും പിന്മാറിയതിന് പിന്നാലെ നിര്‍മ്മാതാക്കള്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ചിത്രം രണ്ട് ഭാഗങ്ങളായി പുറത്തിറക്കുമെന്നാണ് നിര്‍മ്മാതാക്കളായ കോമ്പസ് സിനിമ അറിയിച്ചത്.

അതേസമയം, കഴിഞ്ഞ വര്‍ഷം ആയിരുന്നു പൃഥ്വിരാജിനെ നായകനാക്കി 'വാരിയംകുന്നന്' എന്ന സിനിമ ആഷിക് അബു പ്രഖ്യാപിക്കുന്നത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി പൃഥ്വിരാജ് എത്തുന്നു എന്നത് തന്നെ ആയിരുന്നു അതിന്റെ വലിയ സവിശേഷതകളില്‍ ഒന്ന്. സിക്കന്ദര്‍, മൊയ്തീന് എന്നിവര്‍ നിര്‍മാതാക്കളാകുമെന്നും മുഹ്സിന് പരാരി സഹസംവിധായകന് ആകുമെന്നും പോസ്റ്ററില്‍ വ്യക്തമാക്കിയിരുന്നു. ഷര്‍ഹദും റമീസും ചേര്‍ന്നാണ് തിരക്കഥയൊരുക്കുമെന്ന് വ്യക്തമാക്കിയത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും സൈജു ശ്രീധരന് എഡിറ്റിങ്ങും നിര്‍വഹിക്കുമെന്നും പോസ്റ്ററില്‍ പറഞ്ഞിരുന്നു.
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications