കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബിഗ് ബോസിലേക്ക് വിളിച്ചിട്ടും ഞാന്‍ പോയില്ല.. ഇനി വിളിച്ചാല്‍ പോകും, റോബിനെ തുറന്നുകാട്ടണം'; അഖില്‍ മാരാര്‍

ബിഗ് ബോസിലേക്ക് ഏത് സ്വഭാവത്തില്‍പ്പെടുന്നവരാണ് ചെല്ലുന്നത് എന്ന് അറിയാം

Google Oneindia Malayalam News
bigg boss1

കോഴിക്കോട്: തന്നെ ബിഗ് ബോസിലേക്ക് വിളിച്ചിരുന്നു എന്നും പോകേണ്ട എന്ന് തീരുമാനിച്ചവനാണ് താന്‍ എന്നും സംവിധായകന്‍ അഖില്‍ മാരാര്‍. നടന്‍ ഉണ്ണിമുകുന്ദന്‍- വ്‌ളോഗര്‍ സായ് കൃഷ്ണ എന്നിവര്‍ തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ റോബിന്‍ രാധാകൃഷ്ണന്‍ - അഖില്‍ മാരാര്‍ തര്‍ക്കവും ഉടലെടുത്തത്. കഴിഞ്ഞ ദിവസം ഉണ്ണിമുകുന്ദന്‍- വ്‌ളോഗര്‍ സായ് കൃഷ്ണ എന്നിവര്‍ തമ്മിലുള്ള തര്‍ക്കം ജനം ടിവി ചര്‍ച്ച ചെയ്തിരുന്നു.

ഇതില്‍ അഖില്‍ മാരാറും പങ്കെടുത്തിരുന്നു. ചര്‍ച്ചക്കിടെ തനിക്കെതിരായ അഖില്‍ മാരാറുടെ പരാമര്‍ശമാണ് റോബിന്‍ രാധാകൃഷ്ണനെ പ്രകോപിപ്പിച്ചത്. ഇതിന് പിന്നാലെ അഖില്‍ മാരാര്‍ക്കെതിരെ റോബിന്‍ രാധാകൃഷ്ണന്‍ രംഗത്ത് വന്നിരുന്നു. ഇതോടെ റോബിന്‍ രാധാകൃഷ്ണന് മറുപടിയുമായി അഖില്‍ മാരാറും രംഗത്തെത്തി. ഇതിനിടെയാണ് തന്നെ ബിഗ് ബോസിലേക്ക് ക്ഷണിച്ചിരുന്നു എന്ന് അഖില്‍ മാരാര്‍ വെളിപ്പെടുത്തിയത്.

റോബിന് എന്റെ തന്തക്കും തള്ളക്കും വിളിക്കാം

റോബിന് എന്റെ തന്തക്കും തള്ളക്കും വിളിക്കാം

അഖില്‍ മാരാറിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

ഇതൊക്കെ കാണുമ്പോള്‍ ചിരിയാണ് തോന്നുന്നത്. റോബിന്‍ ഇതൊക്കെ പറയുന്നത് കാണുമ്പോള്‍ നമ്മളെ എല്‍ കെ ജി പിള്ളേരൊക്കെ പോടാ നിന്റെ പാട് നോക്കി, പോടാ പട്ടീ എന്നൊക്കെ വിളിക്കുവല്ലോ.. അപ്പോള്‍ നമ്മള്‍ ശരിമോനെ എന്ന് പറയില്ലേ, അതുപോലെയാണ്. അതുകൊണ്ട് റോബിന് എന്റെ തന്തക്കും തള്ളക്കും വിളിക്കാം.

'അലറല്‍ വീരാ... വല്ല മാനസിക പ്രശ്‌നവുമുണ്ടോ? ലോകം ബിഗ്‌ബോസാണെന്ന് കരുതല്ലേ..';റോബിനോട് അഖില്‍ മാരാര്‍'അലറല്‍ വീരാ... വല്ല മാനസിക പ്രശ്‌നവുമുണ്ടോ? ലോകം ബിഗ്‌ബോസാണെന്ന് കരുതല്ലേ..';റോബിനോട് അഖില്‍ മാരാര്‍

ബിഗ് ബോസിലേക്ക് എന്നേയും വിളിച്ചിരുന്നു

ബിഗ് ബോസിലേക്ക് എന്നേയും വിളിച്ചിരുന്നു

നീ പറഞ്ഞ ഈ ബിഗ് ബോസില്‍ എന്നെ വിളിച്ചിട്ട് പോകേണ്ട എന്ന് തീരുമാനിച്ചവനാ ഞാന്‍. ഇതിനേക്കാള്‍ നല്ല പരിപാടി വേറെ ഉണ്ട് എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പക്ഷെ ഇനി ഒരു പക്ഷെ എന്നെ വിളിച്ചാല്‍ ഞാന്‍ പോകും കേട്ടോ. നീ കാണിച്ചത് ഒരു കോപ്പുമല്ല എന്ന് തെളിയിക്കാന്‍ വലിയ സിംപിളാണ്. പിന്നെ സിനിമയെടുക്കുന്ന കാര്യം. അത് നീ ഒന്ന് ശ്രമിച്ച് നോക്ക്. ഗോകുലം ഗോപാലനെ സുഖിപ്പിക്കാന്‍ പോയിട്ട് ബ്രൂസ്ലി സിനിമയുമായി ബന്ധപ്പെട്ട് ഉണ്ണിമുകുന്ദനെ നാറ്റിക്കാന്‍ നോക്കിയിട്ട് അവസാനം ആ സിനിമയും പോയി ഗോകുലം ഗോപാലേട്ടന്‍ എന്നെ അടിപ്പിക്കില്ല എന്നൊക്കെ പറഞ്ഞതായി വളരെ വ്യക്തമായി നമുക്കറിയാം.

'കളി ഒരുപാട് കണ്ടവനാണ്': പുതിയ മാസ്സ് വീഡിയോയുമായി റോബിന്‍: അഖില്‍ മാരാർക്കുള്ള മറുപടിയോ'കളി ഒരുപാട് കണ്ടവനാണ്': പുതിയ മാസ്സ് വീഡിയോയുമായി റോബിന്‍: അഖില്‍ മാരാർക്കുള്ള മറുപടിയോ

ജാതി കാര്‍ഡ് ഇറക്കി കളിച്ചു

ജാതി കാര്‍ഡ് ഇറക്കി കളിച്ചു

അപ്പോള്‍ അവിടെ പോയി ജാതി കാര്‍ഡ് ഇറക്കിയതും നമുക്ക് അറിയാം. നായന്‍മാര്‍ നിന്നെ തകര്‍ക്കാന്‍ നോക്കുന്നു. ഞാന്‍ ഈഴവനായത് കൊണ്ടാണ് എന്നൊക്കെ പറഞ്ഞുള്ള ജാതി കാര്‍ഡും ഇറക്കാന്‍ തുടങ്ങി. ഇമ്മാതിരി നാറിയ പരിപാടിയൊക്കെ കൈയില്‍ വെച്ചിരുന്നാല്‍ മതി. നിന്റെ കൂടെ തോളില്‍ കൈയിട്ട് നടക്കുന്ന കുറെ പിള്ളേര് കാണും. നാളെ എന്ത് വാര്‍ത്ത വരണം. ഡോ റോബിന്‍ നാളെ ഇന്ന സ്ഥലത്തേക്ക് പോകുന്നു.

തെളിവുണ്ടായിട്ടല്ല ദിലീപേട്ടനെ അകത്തിട്ടത്.. അതുപോലെയാണ് റോബിന്റെ കാര്യവും: അഖില്‍ മാരാർതെളിവുണ്ടായിട്ടല്ല ദിലീപേട്ടനെ അകത്തിട്ടത്.. അതുപോലെയാണ് റോബിന്റെ കാര്യവും: അഖില്‍ മാരാർ

കാശ് കൊടുത്ത് പിആര്‍ വര്‍ക്ക് നടത്തി ആളെ കൂട്ടുന്നു

കാശ് കൊടുത്ത് പിആര്‍ വര്‍ക്ക് നടത്തി ആളെ കൂട്ടുന്നു

അവിടെ ഇന്ന വാര്‍ത്ത വരണം. നീ ഇങ്ങനെ ക്യാപ്ഷന്‍സ് എഴുതി കൊടുക്കും. നാളെ എന്ത് സംഭവിക്കണം എന്ന്. നീ ഇങ്ങനെ പ്രീ പ്ലാന്‍ ചെയ്ത് കുറെ ആള്‍ക്കാര്‍ക്ക് കാശും കൊടുത്ത് ഇതെല്ലാം സെറ്റ് ചെയ്ത് വെച്ചിട്ട് നീ ഇങ്ങനെ പുറത്ത് നടക്കും. ഈ പരിപാടികളൊക്കെയാണ് എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതും വെച്ച് എന്നെ തെറിവിളിക്കാം എന്ന് പറയേണ്ട. എനിക്ക് ഇന്‍സ്റ്റഗ്രാമിന് അകത്ത് ആകെ 2500 ഫോളോവേഴ്സ് ഉള്ളൂ.

ഫേസ്ബുക്കില്‍ നിന്ന് എനിക്കും വരുമാനമുണ്ട്

ഫേസ്ബുക്കില്‍ നിന്ന് എനിക്കും വരുമാനമുണ്ട്

അതില്‍ വല്ല പോസ്റ്റും ചെയ്തിട്ട് ഞാന്‍ കളഞ്ഞിട്ട് പോകുന്നതും അല്ലാതെ എനിക്ക് ഫേസ്ബുക്കില്‍ നിന്ന് പൈസ കിട്ടുന്ന ഒരുത്തനാ. എനിക്ക് കഴിഞ്ഞ മാസം 36000 രൂപ കിട്ടി. എനിക്ക് ഇത് എടുത്ത് വെച്ചിട്ട് കണകുണാന്ന് പറഞ്ഞ് വീഡിയോ ചെയ്തൂടേ. അതിനേക്കാള്‍ പൈസ ഉണ്ടാക്കാവുന്ന പരിപാടി എനിക്കറിയാം. അതിനേക്കാള്‍ മാന്യമുള്ള മറ്റ് കാര്യങ്ങളും എനിക്കറിയാം. അപ്പോള്‍ ഫേസ്ബുക്കില്‍ നിന്ന് വരുമാനമുണ്ടാക്കുന്ന വ്ളോഗര്‍മാരെ പോലെയും നാട്ടുകാരെ തെറിവിളിച്ച് രക്ഷപ്പെടുന്ന നിങ്ങളെ പോലേയും പിന്നെ ബിഗ് ബോസിന്റെ ഒക്കെ സ്വഭാവം ബേസിക്കലി എല്ലാവര്‍ക്കും അറിയാം.

എന്നോട് ഫൈറ്റ് ചെയ്യാന്‍ ആംപിയറുണ്ടോ

എന്നോട് ഫൈറ്റ് ചെയ്യാന്‍ ആംപിയറുണ്ടോ

ഏത് സ്വഭാവത്തില്‍പ്പെടുന്നവരെ ആണ് അതില്‍ ചെല്ലുന്നത്. ഏത് രീതിയിലാണ് ശ്രദ്ധിക്കപ്പെടുന്നത് എന്ന്. അതുകൊണ്ട് ലോകം ഒരു ബിഗ് ബോസ് ആണെങ്കില്‍ ആ ലോകത്ത് നിന്ന് നിനക്ക് എന്നോട് ഫൈറ്റ് ചെയ്യാനുള്ള ആംപിയര്‍ ഉണ്ടെങ്കില്‍ നീ എന്റെ നേരെ വന്ന് സംസാരിക്ക്. എനിക്ക് എന്നോട് തന്നെ അല്‍പത്തരം തോന്നി പോകുന്നു. ഉമ്മന്‍ചാണ്ടി സാറിന്റെ ഫ്ളക്സ് ഒടിച്ച് കളഞ്ഞ ഡി വൈ എഫ് ഐക്കാരനെ കൊണ്ട് തന്നെ അതേ ഫ്ള്ക്സ് മാറ്റി അടിച്ച് വെച്ചിട്ടുണ്ട് ഞാന്‍. ഇപ്പോ ഒന്നും ചെയ്യാത്തത് പേടിയായത് കൊണ്ട് തന്നെ. കാരണം നഷ്ടപ്പെടാനുള്ളവര്‍ക്ക് പേടിയുണ്ടാകും.

ഷിയാസിന്റെ മുന്നിലൊന്നും പെട്ട് പോകണ്ട

ഷിയാസിന്റെ മുന്നിലൊന്നും പെട്ട് പോകണ്ട

നീ ഡോക്ടറിന് മുന്‍പ് വേറെ ഏതാണ്ട് ആയിരുന്നു എന്നല്ലേ പറഞ്ഞിരുന്നത്. കളരിയോ കുങ്ഫുവോ. സാധാരണ പ്ലസ് ടു കഴിഞ്ഞ് എന്‍ട്രന്‍സ് എഴുതിയാണ് എംബിബിഎസ് എടുക്കാറുള്ളത്. നിന്റെ ഫാന്‍സ് എന്നെ തെറി വിളിച്ചാല്‍ എനിക്കൊരു മാങ്ങാത്തൊലിയുമില്ല. ആ ഷിയാസിനെയൊക്കെ നീ തെറി വിളിച്ചു എന്ന് കേട്ടു. ആ ഷിയാസിന്റെ മുന്നിലൊന്നും പോയി പെടേണ്ട. അവന്‍ ഇടിച്ച് നിന്റെ നെഞ്ച് കലക്കി കളയും.

English summary
Director Akhil Marar says he will contest Bigg Boss if get a chance to expose Robin Radhakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X