Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജയന്റെ രൂപസാദൃശ്യങ്ങള്‍ ദൈവം മുരളിക്ക് നല്‍കിയിട്ടുണ്ട്; മകനല്ലെന്ന് പറഞ്ഞു അയാളെ വേദനിപ്പിക്കാതിരിക്കാം'

കൊച്ചി: നടന്‍ ജയന്റെ മകനാണെന്ന് അവകാശപ്പെട്ട് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ട വ്യക്തിയാണ് മുരളി. താന്‍ ജയന്റെ മകനാണെന്ന് പറഞ്ഞ് അദ്ദേഹം പല മാധ്യമങ്ങള്‍ക്കും അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ അംഗീകരിക്കാന്‍ ജയന്റെ മറ്റ് ബന്ധുക്കള്‍ തയ്യാറായിട്ടില്ല.

കൃഷ്ണന്‍ നായര്‍ എന്ന ജയനെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് കൊല്ലം വള്ളിക്കീഴ് സ്വദേശിയായ മുരളി എന്ന് പേരുള്ള വ്യക്തി യാതൊരു തെളിവുമില്ലാതെ മകനാണെന്ന് പറഞ്ഞ് ദൃശ്യമാധ്യമങ്ങളിലും ജനങ്ങളുടെ മുന്നിലും വ്യാജ പ്രചാരണം നടത്തുകയാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇതിനെതിരെ ജയന്റെ സഹോദരന്റെ മകള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

1

ഞങ്ങളുടെ ബന്ധുക്കള്‍ക്ക് ആര്‍ക്കും ഇങ്ങനെ ഒരു മകനുണ്ടെന്ന കാര്യം അറിയില്ല. നാട്ടുകാരും ഇത് തന്നെയാണ് പറയുന്നത്. എന്റെ അച്ഛന്റെ അമ്മ ഭാരതി 1982ല്‍ ആണ് മരണപ്പെട്ടത്. എന്റെ പിതാവ് 1999ലും ആണ് മരണപ്പെടുന്നത്. ഇവര്‍ ജീവിച്ചിരുന്ന സമയത്തൊന്നും ഈ വ്യക്തി ഇങ്ങനെയുള്ള അവകാശവാദവുമായി രംഗത്തെത്തിയിട്ടില്ല. അതിന് ശേഷമാണ് ഇയാള്‍ വ്യാജ പ്രചാരണവുമായി രംഗത്തെത്തുന്നതെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

2

എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ആലപ്പി അഷ്‌റഫിന്റെ പ്രതികരണം. മലയാളികളുടെ മനസ്സിനെ കീഴടക്കിയ സാഹസീക നായകന്‍ ജയന്റെ ഏക മകനാണന്ന അവകാശവാദവുമായ് ഒരു ചെറുപ്പക്കാരന്‍ മലയാളിയുടെ പൊതു മനസ്സാക്ഷിയുടെ അംഗീകാരത്തിനായ് കൈകൂപ്പിനിലക്കുന്ന കാഴ്ചയാണ് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പലപ്പോഴും കാണുന്ന കൗതുകമെന്ന് ആലപ്പി അഷ്‌റഫ് ഫേസ്ബുക്കില്‍ കുറിക്കുന്നു. ആലപ്പി അഷ്‌റഫിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

3

എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ആലപ്പി അഷ്‌റഫിന്റെ പ്രതികരണം. മലയാളികളുടെ മനസ്സിനെ കീഴടക്കിയ സാഹസീക നായകന്‍ ജയന്റെ ഏക മകനാണന്ന അവകാശവാദവുമായ് ഒരു ചെറുപ്പക്കാരന്‍ മലയാളിയുടെ പൊതു മനസ്സാക്ഷിയുടെ അംഗീകാരത്തിനായ് കൈകൂപ്പിനിലക്കുന്ന കാഴ്ചയാണ് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പലപ്പോഴും കാണുന്ന കൗതുകമെന്ന് ആലപ്പി അഷ്‌റഫ് ഫേസ്ബുക്കില്‍ കുറിക്കുന്നു. ആലപ്പി അഷ്‌റഫിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

4

വ്യവസായ മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ടിവി തോമസിന് ഒരു മകനുണ്ടായിരുന്നു മാക്‌സണ്‍. എന്റെ സിനിയറായ് ആലപ്പുഴ എസ്ഡി കോളേജില്‍ പഠിച്ചിരുന്നു. ടിവി തോമസിന്റെ അവസാന കാലത്തായിരുന്നു മാക്‌സന് പുത്രനെന്ന അംഗീകാരം ലഭിച്ചത്.
അതിന് സാക്ഷ്യം വഹിച്ചത് സാക്ഷാല്‍ ഗൗരിയമ്മയും. ജഗതി ശ്രീകുമാറിന്റെ മകള്‍ സ്വന്തം പിതാവിന്റെ കാല്‍തൊട്ട് വന്ദിക്കാന്‍ എത്തിയപ്പോള്‍ ദ്രൗപതിയെ പോലെ പരസ്യ വേദിയില്‍ അപമാനിക്കപ്പെട്ടു.

5

ആ പെണ്‍കുട്ടിയുടെ കണ്ണീരും കേരളം കനിവോടെയാണ് കണ്ടത്. ഒടുവില്‍ ആ മകള്‍ക്കും പിതൃത്വത്തിന്റെ അംഗീകാരം ലഭിച്ചു. ഇപ്പോള്‍ മുരളിയെന്ന ഒരു ചെറുപ്പക്കാരന്‍ പൊതു സമൂഹത്തിന്റെ മുന്നില്‍ ചില തെളിവുകള്‍ നിരത്തി തന്റെ പിതാവാണ് ജയന്‍ എന്ന് പറയുമ്പോള്‍, ആ പുത്രന്റെ ദയനീയവസ്ഥ ജയനെ സ്‌നേഹിക്കുന്നവര്‍ക്ക് വേദന പകരുന്നതാണ്. ജയന്റെ മകനാണ് മുരളിയെന്ന് കണ്ണടച്ച് വിശ്വസിക്കണമെന്നില്ല.
എന്നാല്‍ ജയന്റെ ചില രൂപസാദൃശ്യങ്ങള്‍ ദൈവം മുരളിക്ക് നല്കിയിട്ടുണ്ടന്നത് നമ്മെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.

6

മുരളി ജയന്റെ മകനാണോയെന്ന് ശാസ്ത്രീയമായ പരിക്ഷണങ്ങളിലൂടെ തിരിച്ചറിയുവാനുള്ള സഹചര്യം ഇന്നു നിലവിലുണ്ട്.
അതിനുള്ള അവസരമൊരുക്കാന്‍ ഒരു പക്ഷേ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിലൂടെ തീരുമാനമായേക്കാം. അതല്ലങ്കില്‍ പരാതിക്കാര്‍ക്ക് നീതി പീഠത്തെ സമീപിക്കാം. അതുവരെ, ജയന്റ മകനല്ലന്ന് പറഞ്ഞു നമുക്ക് അയാളെ വേദനിപ്പിച്ച്, അപമാനിക്കാതിരിക്കാം.
തല്‍ക്കാലം അദ്ദേഹത്തെ ജയന്റെ മകനായ് തന്നെ നമ്മള്‍ കാണേണ്ടതല്ലേ..? പിതൃത്വം അംഗീകരിച്ചുകിട്ടാനായ് കൈകൂപ്പിനിലക്കുന്ന നിസ്സഹായനോട് പരിഷ്‌കൃത സമൂഹം അങ്ങിനെയല്ലേ വേണ്ടത്- ആലപ്പി അഷ്‌റഫ് ഫേസ്ബുക്കില്‍ കുറിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+