കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബോർഷനെ ഗ്ലോറിഫൈ ചെയ്തോ? വിമർശിക്കുന്നവരോട് സംവിധായകൻ ജൂഡിന്റെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

കൊച്ചി; പ്രസവിക്കാൻ താത്പര്യമില്ലാത്ത, കുട്ടികളെ ഇഷ്ടാമില്ലാത്ത സ്ത്രീ, ഇത്തരത്തിൽ പൊതുബോധത്തെ പൊളിച്ചെഴുതുന്ന പ്രമേയമാണ് പുതിയ ചിത്രമായ സാറാസിലൂടെ സംവിധായകൻ ജൂഡ് ആന്റണി ചർച്ച ചെയ്യുന്നത്. സിനിമ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടെങ്കിലും സംവിധായകൻ അബോർഷനെ ഗ്ലോറിഫൈ ചെയ്തതോയെന്നുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജൂഡ്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജുഡ് നിലപാട് വ്യക്തമാക്കിയത്. സംവിധായകന്റെ പ്രതികരണം ഇങ്ങനെ

1

കഥ കേട്ടപ്പോൾ ഇത്തരമൊരു സിനിമ ചെയ്യണമോയെന്നാണ് ആദ്യം ചിന്തിച്ചതെന്ന് പറയുകയാണ് ജൂഡ്. ബന്ധുക്കൾ എന്ത് പറയും തന്നെ സഭയിൽ നിന്നും പുറത്താക്കുമോ എന്നൊക്കായായിരുന്നു തലയിലൂടെ ആദ്യം ഓടിയത്. കഥ ഭാര്യയുമായി പങ്കുവെച്ചപ്പോൾ കുട്ടികളെ ഇഷ്ടമല്ലാത്ത ഒരു സ്ത്രീയെ കുറിച്ച് അവൾക്ക് ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല. എന്നാൽ തിരക്കഥ വായിച്ചപ്പോൾ 'കഥ' ആകെ മാറി. അവളുടെ നിലപാട് മാറി.

2

തന്റെ ചില സ്ത്രീ സുഹൃത്തുക്കൾക്കും തിരക്കഥ വായിക്കാൻ നൽകിയിരുന്നു. പലർക്കും അത് ഇഷ്ടമായി. അങ്ങനെയാണ് സിനിമ എടുക്കാമെന്ന തിരുമാനത്തിൽ എത്തുന്നത്. സിനിമ ഇറങ്ങിക്കഴിഞ്ഞാൽ വലിയൊരു ഭൂരിപക്ഷം സിനിമയെ എതിർത്ത് രംഗത്ത് വരുമെന്നാണ് താൻ കരുതിയത്. എന്നാൽ അതെല്ലാം തകിടം മറിച്ച് വലിയൊരു വിഭാഗം സിനിമയെ പിന്തുണച്ചു,.

3

സാറ എന്ന നായികാ കഥാപാത്രത്തിന് എന്തുകൊണ്ടാണ് കുട്ടികളെ ഇഷ്ടമല്ലാത്തത് എന്ന് സിനിമയിൽ കാണിക്കാത്തത് എന്നാണ് പലരും ചോദിച്ചത്. എന്നാൽ അതിന് തന്നെയാണ് ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യവും. ഇഷ്ടമില്ലെന്നതിന് കാരണങ്ങൾ നിരത്തേണ്ട കാര്യമുണഅടോ. അതൊക്കെ വ്യക്തിസ്വാതന്ത്ര്യങ്ങളല്ലേയെന്ന് ജൂഡ് ചോദിക്കുന്നു.

4

വിവാഹം കഴിഞ്ഞ് ഒരു വർഷം ആയപ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടോ ഡോക്ടറെ കാണിച്ചോ എന്നായിരുന്നു എന്റെ അമ്മൂമ്മ എന്നോട് ചോദിച്ചത്. അങ്ങനെയുള്ള ചോദ്യം ശരിയല്ല. മറ്റൊരു വീട്ടിൽ പോകേണ്ടവളാണ് എന്ന് പറഞ്ഞാണ് പലരും പെൺകുട്ടികളെ വളർത്തുന്നത്. വളരെ മോശപ്പെട്ട രീതിയാണ് അത്. ഇഷ്ടമില്ലാത്ത ഗർഭം ഒരു സ്ത്രീയുടെ തലയിൽ കെട്ടിവെയ്ക്കുന്നത് ശരിയല്ലെന്നും ജൂഡ് വ്യക്തമാക്കി.

5

ഇഷ്ടമില്ലാതെ പ്രസവിച്ച് പിന്നീട് ആ കുഞ്ഞിനെ അമ്മ കൊന്ന് കളഞ്ഞ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്തിനാണ് രണ്ടു ജീവനുകൾ നശിപ്പിക്കുന്നത്. ഒരു കോശം പോലും ആകാത്ത ഒന്നിന് വേണ്ടിയാണ് പലരും വാദിക്കുന്നത്.പിന്നീട് ജനിക്കാനിരിക്കുന്ന ഒരു കുഞ്ഞിനോട് കാണിക്കുന്ന കരുതലിന്റെ ചെറിയ അംശമെങ്കിലും ജീവിച്ചിരിക്കുന്ന സ്ത്രീയോട് കാണിച്ചൂടെയെന്നും ജൂഡ് ചോദിച്ചു.

6

ഒരു ജീവനാണ്, അത് നശിപ്പിക്കരുത് എന്നാണ് പലരുടേയും വാദം. അത് തന്നെയാണ് തനിക്കും പറയാനുള്ളത്. ഒരു പെൺകുട്ടിയുടെ ജീവനും ജീവിതവും നശിപ്പിക്കാൻ പാടില്ല. അതിനും ആർക്കും അവകാശമില്ല. പൊളിറ്റിക്കൽ കറക്ടസിനെ കുറിച്ച് എനിക്ക് ആശങ്കളില്ല. പാരന്റിംഗ് വലിയ കാര്യമാണ്. എന്നാൽ അത് എല്ലാവർക്കും ചെയ്യാൻ സാധിക്കില്ല. അത് ചെയ്യാൻ കഴിയാത്തവർ ആ പണിക്ക് പോകരുതെനനാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

7

കുട്ടികളെ അബോർട്ട് ചെയ്യണമെന്നോ കുട്ടികൾ വേണമെന്നോ അല്ല സിനിമ പറയുന്നത്. അതൊരു ചോയിസാണെന്നാണ് പറയുന്നത്. വിവാഹം ചെയ്യുന്നതിന് മുൻപ് തന്നെ എത്ര കുട്ടികൾ വേണമെന്നൊക്കെ ചോദിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്നും ജൂഡ് പറയുന്നു.

8

കുട്ടികൾ വേണ്ടെങ്കിൽ അതിനുള്ള കാര്യങ്ങൾ നേരത്തേ തന്നെ ശ്രദ്ധിക്കാമായിരുന്നില്ലെ എന്ന് ചോദിക്കുന്നവരുണ്ട്. കോണ്ടം പോലും 100 ശതമാനം സുരക്ഷിതമല്ല. അതിന് കവറിന് മുകളിൽ തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അതുപയോഗിച്ചാലും ഗർഭധാരണം സംഭവിക്കാനുള്ള സാധ്യത ഉണ്ട്.

9

അതൊരിക്കലും ദമ്പതികളുടെ തെറ്റല്ല. അങ്ങനെ സംഭവിച്ചത് കൊണ്ട് ആ സ്ത്രീ ഗർഭം ധരിക്കണമോയെന്നതാണ് പ്രധാന ചോദ്യം. ഇത് സംബന്ധിച്ച് എല്ലാവരും ചർച്ച ചെയ്യട്ടെയെന്നാണ് തന്റെ നിലപാടെന്നും ജൂഡ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യകതമാക്കി.

Recommended Video

cmsvideo
Jude Anthony Joseph Exclusive interview | Oneindia Malayalam

English summary
Director Jude Anthany explains his view about women's choice and also about saras movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X