ആസിഫിന് ഇനി സ്കൂളിൽ പോകാം, സർവ്വശിക്ഷാ അഭിയാനിലെ മാഡം വിളിച്ചു..സന്തോഷം പങ്കിട്ട് ജൂഡ്
കൊച്ചി; പഠിക്കാനും കുടുംബം നോക്കാനുമായി ലോട്ടറി വിൽക്കുന്ന ആസിഫ് എന്ന കുട്ടിയെ കുറിച്ച് കഴിഞ്ഞ ദിവസം സംവിധായകൻ ജൂഡ് ആന്റണി ഒരു ഫേസ്ബുക്ക് കുറിപ്പ് പങ്കുവെട്ടിരുന്നു. ആസിഫിന് പ്രാരാബ്ദങ്ങൾ ഉണ്ടെന്നും അവന് പഠിക്കണമെന്നും പറഞ്ഞ് കൊണ്ടായിരുന്നു കുറിപ്പ്. അവന്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ ശ്രമമുണ്ട്. അതിനായി സഹായം തേടുകയാണെന്നും പോസ്റ്റിൽ കുറിച്ചിരുന്നു. ഇപ്പോഴിതാ പോസ്റ്റിന് പിന്നാലെ സഹായം ലഭിച്ചുവെന്നും സര്‍വ ശിക്ഷാ അഭിയാനിലെ ഒരു മാഡം തന്നെ വിളിച്ചെന്നും പറയുകയാണ് ജൂഡ്.
അവർ വിളിച്ച് പറഞ്ഞത് ഇനി അവനെ ലോട്ടറി വിൽക്കാൻ സമ്മതിക്കില്ല, സ്കൂളിൽ ചേർക്കുമെന്നാണ്. അവനെ സ്കൂളിൽ പോകാൻ സഹായിക്കാം എന്നല്ല ടോണെന്നും അവരുടെ ഉത്തരവാദിത്ത ബോധം ഓർത്ത് കുളിര് തോന്നുന്നുവെന്നും ജൂഡ് ഫേസ്ബുക്കിൽ കുറിച്ചു. സംവിധായകൻ പങ്കുവെച്ച രണ്ട് ഫേസ്ബുക്ക് കുറിപ്പുകളും വായിക്കാം

ആസിഫ് എന്നാണ് ഈ മിടുക്കന്റെ പേര് . കുറച്ചു നാളായി കളമശ്ശേരി മുട്ടം ഭാഗത്തു കൂടെ വണ്ടി ഓടിച്ചു പോകുമ്പോൾ വഴിയിൽ ലോട്ടറി വിൽക്കുന്ന ഇവനെ കാണാറുണ്ട് . പറ്റുമ്പോഴൊക്കെ ലോട്ടറി എടുക്കാറുമുണ്ട് ( ലോട്ടറിയിൽ എനിക്ക് താത്പര്യമില്ല ,അധ്വാനത്തിൽ വിശ്വസിക്കുന്നു ). ആസിഫിന്റെ വീട്ടിലെ പ്രാരബ്ധമൊന്നും ഞാൻ ഇവിടെ പറയുന്നില്ല. ആസിഫിന് പഠിക്കണം , ആസിഫിന്റെ സ്വപ്നങ്ങൾക്ക് ചിറക് നല്കാൻ ശ്രമമുണ്ട് ,എങ്കിലും അതിന്റെ വേഗത കൂട്ടാൻ ഈ പോസ്റ്റ് വായിക്കുന്ന ആർക്കെങ്കിലും സാധിച്ചാൽ ആസിഫ് നിങ്ങളെ നിരാശരാക്കില്ല ഉറപ്പ്.
Recommended Video
ആസിഫിനെ പറ്റി പോസ്റ്റ് ഇട്ടത് കൊണ്ട് സർവശിക്ഷ അഭയാൻ വക ഒരു മാഡം വിളിച്ചിട്ടു പറയുവാ ഇനി അവനെ ലോട്ടറി വിൽക്കാൻ സമ്മതിക്കില്ല സ്‌കൂളിൽ ചേർക്കുമത്രേ , അവനു സ്‌കൂളിൽ പോകാൻ സഹായിക്കാം എന്നല്ല ടോൺ . നല്ല സിസ്റ്റം
Nbഞായറാഴ്ച ആയിട്ടും എന്റെ നമ്പർ കണ്ടെത്തി ഇത് പറയാൻ കാണിച്ച ഉത്തരവാദിത്ത ബോധം , ഹോ കുളിര്












Click it and Unblock the Notifications