കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നല്ല അച്ചന്മാരെ പറയിക്കാൻ ഉണ്ടായ പുഴുക്കുത്തുകളെ പറ്റി സിനിമ എടുക്കാമല്ലോ;സാറാസിന്റെ 'രണ്ടാം ഭാഗത്തിന്' മറുപടി

Google Oneindia Malayalam News

കൊച്ചി; ശക്തമായ പ്രമേയം കൈകാര്യം ചെയ്യുന്ന സിനിമായണ് ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസ്. ഗർഭിണിയാകുകയെന്ന തിരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കേണ്ടതില്ലെന്നാണ് ചിത്രം പറഞ്ഞുവെയ്ക്കുന്നത്. എന്നൽ ചിത്രം അബോർഷനെ മഹത്വവത്കരിക്കുകയാണെന്ന വിമർശനമാണ് ചില ക്രിസ്തീയ സംഘടനകളും പുരോഹിതരും ഉയർത്തുന്നത്.സിനിമ നൽകുന്ന സന്ദേശം സമൂഹത്തെ വഴിതെറ്റിക്കുന്നതാണെന്നായിരുന്നു യുവജന സംഘടനയായ കെസിവൈഎം കുറ്റപ്പെടുത്തിയത്.

അതേസമയം സിനിമയുടെ പിഴവുകൾ തിരുത്തി രണ്ടാം ഭാഗം ഇറക്കുമെന്ന പരിഹാസവുമായി ഒരു പുരോഹിതൻ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് ജൂഡ്. ഫേസ്ബുക്കിലൂടെയാണ് സംവിധായകന്റെ പ്രതികരണം..

1

കുട്ടികൾ ഇല്ലാത്തതിനാൽ വാർധക്യ കാലത്ത് സാറ പലതരം ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കുമെന്നതാണ് സിനിമയുടെ രണ്ടാം ഭാഗത്തിൽ പറയുകയെന്നതാണ് പുരോഹിതന്റെ പരിഹാസം. ആരാലും നോക്കാനില്ലാതെ ഒടുവിൽ തനിക്ക് കിട്ടിയ അവാർഡുകളെല്ലാം നെഞ്ചത്ത് ചേർത്ത് മരിക്കേണ്ട ഗതികേടിൽ സാറയെത്തുമെന്നും പുരോഹിതൻ പരിഹസിക്കുന്നുണ്ട്.

2

അബോഷൻ ജീവനെ കൊല്ലുകയാണെന്നും അത് തെറ്റാണെന്നും വീഡിയോയിൽ പറയുന്നു. നമ്മുടെ മാതാപിക്കാൾ ഇത്തരത്തിൽ ചിന്തിച്ചിരുന്നെങ്കിൽ ഒരിക്കലും വിമർശിക്കാൻ പോലും നമ്മൾ ഉണ്ടാകില്ല. സിനിമ അമ്മമാരെ കളിയാക്കുന്നതിന് തുല്യമാണ്. പ്രസവിച്ച ഉടൻ കരിയിലക്കൂട്ടത്തിൽ കുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ റിമാന്റിലായ കല്ലുവാതുക്കൽ സ്വദേശി രേഷ്മയും സ്വന്തം കുഞ്ഞിനെ വയറ്റിൽ വെച്ച് കൊലപ്പെടുത്തിയ സാറയും തമ്മിൽ എന്തു വ്യത്യാസമാണെന്നും വീഡിയോയിൽ പറയുന്നു.

3

അതേസമയം ഇതിന് ജൂഡ് ഫേസ്ബുക്കിലൂടെ നൽകിയ മറുപടി ഇങ്ങനെ-സാറാസിന്റെ രണ്ടാം ഭാഗം എടുക്കാൻ ആഗ്രഹിക്കുന്ന അച്ചനോട് . ഒരു സിനിമയുടെ രണ്ടാം ഭാഗമോ മൂന്നാം ഭാഗമോ എടുക്കണമെങ്കിൽ ആദ്യ ഭാഗത്തിന്റെ അണിയറപ്രവർത്തകരുടെ അനുവാദം വേണം. തന്റെ അനുവാദമില്ലാതെ വസ്ത്രത്തിൽ സ്പർശിച്ച ആളെ വരെ കണ്ടു പിടിച്ചയാളാ കർത്താവ് .

4

ഇനി അതല്ല അച്ഛന് സിനിമ പിടിക്കാൻ ആണേൽ എത്രയോ നല്ല കഥകൾ കിട്ടും . 99 % വരുന്ന നല്ല അച്ചന്മാരെ പറയിക്കാൻ ഉണ്ടായ പുഴുക്കുത്തുകളെ പറ്റി എത്ര ഭാഗങ്ങൾ വേണമെങ്കിലും എടുക്കാമല്ലോ . അച്ഛന് കർത്താവ് നല്ല ബുദ്ധി തോന്നിപ്പിക്കട്ടെ .
സ്നേഹം മാത്രം, എന്നായിരുന്നു ജൂഡിന്റെ പോസ്റ്റ്.

5

നേരത്തേ സിനിമ ഇറങ്ങിയ പി്നനാലെ വിമർശനങ്ങൾ ഉയർന്നതോടെ സത്യ ക്രിസ്ത്യാനി എന്ന് കാണിക്കാൻ ഒന്നും ചെയ്യണ്ട. കർത്താവ് പറഞ്ഞ കാര്യങ്ങൾ മനസിലാക്കി അതിലെ നന്മകൾ പ്രാവർത്തികമാക്കിയാൽ മതി .
എന്ന് കർത്താവിൽ വിശ്വസിക്കുന്ന
അഭിമാനിക്കുന്ന വ്യക്തിയെന്ന് ജൂഡ് പോസ്റ്റിട്ടിരുന്നു.

Recommended Video

cmsvideo
Jude Anthony Joseph Exclusive interview | Oneindia Malayalam
6

പ്രതിഷേധം ഉയരണം , ക്രിസ്തീയ സഭയെ തകർക്കാൻ ശ്രമിച്ച ഫ്രാങ്കോ, റോബിൻ മുതലായ 'അച്ചന്മാരെ' ഉൾപ്പെടെ എതിർക്കണം . നവയുഗ മാധ്യമ എഴുത്തുകാരായ അച്ചന്മാർ ശ്രദ്ധിക്കുമല്ലോ, എന്ന മറ്റൊരു പോസ്റ്റും ജൂഡ് പങ്കുവെച്ചിരുന്നു. അതേസമയം ജൂഡിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ കടുത്ത സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്.

മമത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി? കോണ്‍ഗ്രസിന്റെ റോള്‍ ഇങ്ങനെ, പികെയുടെ മാസ്റ്റര്‍ പ്ലാന്‍!!മമത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി? കോണ്‍ഗ്രസിന്റെ റോള്‍ ഇങ്ങനെ, പികെയുടെ മാസ്റ്റര്‍ പ്ലാന്‍!!

നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി കെഎൻ ബാലഗോപാൽ, ഓണം കഴിഞ്ഞ് കേരളത്തിലേക്ക്നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി കെഎൻ ബാലഗോപാൽ, ഓണം കഴിഞ്ഞ് കേരളത്തിലേക്ക്

ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം, മന്ത്രിമാരോട് മുഖ്യമന്ത്രിഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം, മന്ത്രിമാരോട് മുഖ്യമന്ത്രി

English summary
Director Jude's Reply To The Controversies Regarding The Movie Sara's's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X