കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രപുസ്തകമൊന്നും തപ്പണ്ടാ, ഉറ്റവര്‍ നഷ്ട്ടപെട്ട 10 പേരോട് ചോദിച്ചാല്‍ മതി; മാലിക്കിനെതിരെ വീണ്ടും ഒമര്‍ലുലു

Google Oneindia Malayalam News

ടേക്ക് ഓഫ്, സിയു സൂണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായാണന്‍ സംവിധാനം ചെയ്ത ചിത്രമാണ് മാലിക്. ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ചിത്രത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയരുന്നത്.

മാലിക്കിൽ ഇസ്ലാമോഫോബിയ കണ്ടില്ല, ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നു; വിവാദങ്ങളിൽ പ്രതികരിച്ച് മാലാ പാർവ്വതിമാലിക്കിൽ ഇസ്ലാമോഫോബിയ കണ്ടില്ല, ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നു; വിവാദങ്ങളിൽ പ്രതികരിച്ച് മാലാ പാർവ്വതി

ചിത്രത്തില്‍ ഇസ്ലാമോഫോബിയയുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. കൂടാതെ 2009ല്‍ നടന്ന ഭീമപള്ളി വെടിവയ്പ്പിനെ വളച്ചൊടിച്ചെന്നും അന്നത്തെ സര്‍ക്കാരിനെ വെള്ളപൂശിയെന്നതടക്കമുള്ള ആരോപണങ്ങളും പുറത്തുവന്നിരുന്നു.

അമേരിക്കൻ യാത്ര വിശേഷങ്ങളുമായി മീര നന്ദൻ; വൈറലായി ചിത്രങ്ങൾ

1

ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ ഇതിനെതിരെ വിമര്‍ശനം ഉന്നയിച്ച ഒരു സംവിധായകനായിരുന്നു ഒമര്‍ ലുലു. മാലിക് മറ്റൊരു മെക്‌സിക്കന്‍ അപാരതയാണെന്നാണ് ഒമര്‍ ലുലു വിമര്‍ശിച്ചത്. ഒമര്‍ ലുലുവിന്റെ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും മാലിക്കിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഒമര്‍ ലുലു. ഫേസ്ബുക്കിലാണ് ഒമര്‍ ലുലുവിന്റെ വിമര്‍ശനം.

2

സിനിമ സംവിധായകന്റെ കലയാണ് എന്ന് വെച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാല്‍ നമ്മുക്ക് അംഗീകരിക്കാന്‍ പറ്റുമോ.പിന്നെ പഴശ്ശീരാജയുടെയോ ചന്തുവിന്റെയോ കാര്യം പറഞ്ഞു വരുന്ന ചേട്ടന്‍മാരോട് 'മാലിക്ക് സിനിമയില്‍ പറയുന്ന വെടിവെപ്പിന് ആസ്പദമായ സംഭവം നടന്നത് 2009ല്‍.

3

ഇന്നും സ്വന്തക്കാരേ നഷ്ടപ്പെട്ടുപോയവരുടെ വേദനപേറി ജീവിക്കുന്ന ഒരുപാട് പേര്‍ ഇവിടെ ഉണ്ട് എന്ന പരിഗണന എങ്കിലും കൊടുത്ത് യാഥാര്‍ത്ഥ്യത്തോട് ഒരു 50% എങ്കിലും സത്യസന്ധത പുലര്‍ത്തണമായിരുന്നു'. ചരിത്രപുസ്തകമൊന്നും തപ്പണ്ടാ , ഉറ്റവര്‍ നഷ്ട്ടപെട്ട , ആ നാട്ടില്‍ ജീവിക്കുന്ന ജീവിച്ചിരിക്കുന്ന 10 പേരോട് ചോദിച്ചാല്‍ മതിയെന്നാണ് ഒമര്‍ലുലു ഫേസ്ബുക്കില്‍ കുറിച്ചത്.

4

മാലിക്കിനെതിരെ ഒമര്‍ ലുലു ആദ്യം നടത്തിയ വിമര്‍ശനത്തിനെതിരെ പലരും രംഗത്തെത്തിയിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത ചങ്ക്‌സ് അടക്കമുള്ള ചിത്രത്തെ താരതമ്യം ചെയ്താണ് പലരും പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. എന്നാല്‍ ഇതിനൊക്കെ ഒമര്‍ ലുലു കൃത്യമായ മറുപടിയും നല്‍കിയിരുന്നു.

5

ഇപ്പോള്‍ മാലിക്കിനെതിരെ വീണ്ടും വിമര്‍ശനവുമായി എത്തിയതോടെ പലരും പിന്തുണച്ചും എതിര്‍ത്തും രംഗത്തെത്തുന്നുണ്ട്. അതില്‍ ഒരാളുടെ കമന്റ് ഇങ്ങനെയായിരുന്നു, എന്ത് ചെയ്യാനാ പുള്ളിക്ക് ഈ അടാര്‍ ലൗ, ധമകാ പോലുള്ള ചിത്രങ്ങള്‍ എടുക്കാന്‍ പറ്റുള്ളൂ. കഴിവുള്ളവന്‍ നല്ല സിനിമ ചെയ്യുമ്പോള്‍ സ്വാഭാവികമായി അങ്ങേര്‍ക്ക് തോന്നുന്ന അസൂയ അത്രേ ഉള്ളൂ. അതില്‍ വെറുതെ കമ്മ്യൂണിസം കലര്‍ത്തരുത്.

6

ഈ കമന്റിന് ഒമര്‍ലുലുവിന്റെ മറുപടി ഇങ്ങനെയായിരുന്നു, സുഹൃത്തേ അതിന്റെ ടെക്‌നിക്കല്‍ സൈഡിനേ ഞാന്‍ വിമര്‍ശിച്ചോ സിനിമ മോശമാണെന്ന് പറഞ്ഞോ. പിന്നെ ഡിജിറ്റല്‍ റെറ്റ്‌സ് അടക്കം വിറ്റ് പോയ എല്ലാ കച്ചവടവും കഴിഞ്ഞ സിനിമ അതില്‍ അവതരിപ്പിച്ച രീതിയേ കണ്ടിട്ട് ഇഷ്ടപ്പെട്ടില്ല എന്ന് എനിക്ക് പറയാന്‍ പാടില്ലേ- ഒമര്‍ലുലു മറുപടിയായി കുറിച്ചു.

7

അതേസമയം, ഒമര്‍ലുലുവിനെ പിന്തുണച്ച് എത്തിയ കമന്റ് ഇങ്ങനെയായിരുന്നു. 'ഇത്തരത്തില്‍ തുറന്ന് പറഞ്ഞാ ഏക സംവിധായകന്‍ ഒമര്‍ ലുലു ആണു. ബാക്കി ഉള്ളവര്‍ക്ക് കൊച്ചി യൂണിവേഴ്‌സിറ്റിയിലെ സിനിമാക്കാരേ പേടിയാണു. ആ സിനിമാക്കാര്‍ ആകട്ടേ അന്തം കമ്മികളും', എന്നാല്‍ പലര്‍ക്കും പറയണം എന്നുണ്ട് പിന്നെ പറഞ്ഞാല്‍ ഉണ്ടാവുന്ന കാര്യങ്ങള്‍ ഓര്‍ത്തിട്ട് മിണ്ടാതെ ഇരിക്കുന്നതാ എന്ന് ഒമര്‍ലുലു മറുപടി പറഞ്ഞു.

8

ഒമര്‍ ന്റെ പല പോസ്റ്റുകളോടും നിലപാടുകളോടും പലപ്പോഴും വിയോജിപ്പ് രേഖപെടുത്തിയിട്ടുണ്ട്. മാലിക് സിനിമ യുമായി താങ്കള്‍ എടുത്ത നിലപാടിനെ അംഗീകരിക്കാതിരിക്കാനും ഐക്യപ്പെടാതിരിക്കാനും ആവില്ല. നിങ്ങള്‍ ആണ് ശെരി. നിങ്ങളെ നിലപാട് ആണ് ശെരി.
സത്യത്തെ കീഴ്‌മേല്‍ മറിച്ചുകൊണ്ട് ബോധപൂര്‍വം തെറ്റായ പ്രവണത സൃഷ്ടിക്കുന്ന മഹേഷ് നാരായണനെ പോലെ ഉള്ള ഫിലിം മേക്കേഴ്സ് പൊതു മധ്യത്തില്‍ ചോദ്യം ചെയ്യപ്പെടണം. നട്ടെല്ലുള്ള നിലപാട് പറഞ്ഞ ഒമറിന് ഐക്യദാര്‍ഢ്യം എന്നായിരുന്നു മറ്റൊരാള്‍ പിന്തുണച്ച് എഴുതി കമന്റ്.

മാലിക് സിപിഎം അനുകൂലമാണോ? ചിത്രത്തിന് ബീമാപള്ളിയുമായുള്ള ബന്ധം; മറുപടിയുമായി മഹേഷ് നാരായണന്‍മാലിക് സിപിഎം അനുകൂലമാണോ? ചിത്രത്തിന് ബീമാപള്ളിയുമായുള്ള ബന്ധം; മറുപടിയുമായി മഹേഷ് നാരായണന്‍

പഞ്ചാബ് ഭരണം നിലനിർത്താൻ കോൺഗ്രസ്.. ചെന്നിത്തലയ്ക്ക് നിർണായക ചുമതല? ഹൈക്കമാന്റ് നീക്കംപഞ്ചാബ് ഭരണം നിലനിർത്താൻ കോൺഗ്രസ്.. ചെന്നിത്തലയ്ക്ക് നിർണായക ചുമതല? ഹൈക്കമാന്റ് നീക്കം

ഗ്ലാമറസായി നിവിൻ പോളി നായിക; അനു ഇമ്മാന്വുവലിന്റെ ഫോട്ടോഷൂട്ട്

Recommended Video

cmsvideo
story of Beemapally and the connection between the incident Malik Movie

English summary
Director Omar Lulu is again against Mahesh Narayanan movie Malik, Post Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X