'പൈസ കളയാൻ എന്തിനാ സിനിമ പിടിക്കാൻ ഇറങ്ങിയത്'; തീയേറ്റർ ഉടമയിൽ നിന്നുണ്ടായ അനുഭവം പറഞ്ഞ് ഒമർലുലു
കൊച്ചി: മലയാള സിനിമയില്‍ അധികം പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത സംവിധായകനാണ് ഒമര്‍ലുലു. സാമൂഹിക വിഷയങ്ങളില്‍ തന്റേതായ നിലപാടുകള്‍ വ്യക്തമാക്കുന്ന ഒമര്‍ലുലു സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ എല്ലാ വിഷയങ്ങള്‍ക്കും തന്റേതായ നിലപാട് വ്യക്തമാക്കി ശ്രദ്ധ നേടിയ ആള്‍ കൂടിയാണ് ഒമര്‍ ലുലു.

ഫഹദ് ഫാസില്‍ നായകനായി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്കിനെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ചും ഒമര്‍ലുലു രംഗത്തെത്തിയിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് സിനിമ മേഖലയില്‍ ശ്രദ്ധേയനായ ഒമര്‍ലുലു ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന പോസ്റ്റ് വൈറലാകുകയാണ്.

തന്റെ ആദ്യ സിനിമയായ ഹാപ്പി വെഡ്ഡിംഗ് റിലീസ് ചെയ്യുന്ന സമയത്ത് തീയേറ്റര്‍ ഉടമകളില്‍ നിന്നുണ്ടായ അനുഭവമാണ് ഒമര്‍ ലുലു പങ്കുവച്ചിരിക്കുന്നത്. എക്‌സ്പീരിയന്‍സ് പോലും ഇല്ലാത്ത പുതിയ സംവിധായകന്‍ എന്ന് പറഞ്ഞ് എന്റെ സ്വന്തം നാടായ തൃശൂരില്‍ പോലും ഒരു തീയറ്റര്‍ കിട്ടിയില്ലെന്ന് ഒമര്‍ ലുലു പറയുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം.

ഹാപ്പിവെഡ്ഡിംഗ് എന്ന എന്റെ ആദ്യ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞു ഇറോസ് എന്ന നമ്പര്‍ വണ്‍ വിതരണ കമ്പനി സിനിമ എടുത്തിട്ട് പോലും ''വലിയ താരങ്ങള്‍ ഇല്ലാ പിന്നെ എക്‌സ്പീരിയന്‍സ് പോലും ഇല്ലാത്ത പുതിയ സംവിധായകന്‍'' എന്ന് പറഞ്ഞ് എന്റെ സ്വന്തം നാട്ടില്‍ തൃശ്ശൂര്‍ ഒരു തീയറ്റര്‍ പോലും കിട്ടിയില്ല.

തൃശ്ശൂരിലെ ഒരു പ്രമുഖ തീയറ്റര്‍ ഓണ്‍ര്‍ പറഞ്ഞത് ഇപ്പോഴും എന്റെ കാതുകളില്‍ ഉണ്ട് 'വെറുതെ എന്തിനാ നിങ്ങള്‍ പൈസ കളയാന്‍ സിനിമ പിടിക്കാന്‍ ഇറങ്ങിയത് ഹാപ്പിവെഡ്ഡിങ്ങ് എന്ന് അല്ലേ സിനിമയുടെ പേര് ഒരു സമൂഹ വിവാഹം നടത്തി കൊടുത്താ നിങ്ങള്‍ക്ക് പുണ്യം എങ്കിലും കിട്ടിയേന്യ'-ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.

മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട തീയേറ്റര്‍ ഉടമകളും നിര്‍മ്മാതാവും തമ്മില്‍ തര്‍ക്കം നടക്കുന്നതിനിടെയാണ് ഒമര്‍ലുലുവിന്റെ പോസ്റ്റ്. ചിത്രം ഒടിടി റിലീസ് പ്രഖ്യാപനം നിര്‍മ്മാതാവ് ആന്റണിപെരുമ്പാവൂര്‍ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. അതേസമയം, ഒമര്‍ലുലുവിന്റെ പോസ്റ്റിന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഹാപ്പി വെഡ്ഡിംഗ് സിനിമയെ കുറിച്ചാണ് കൂടുതല്‍ പേരും കമന്റില്‍ പറഞ്ഞിരിക്കുന്നത്.

നോമ്പിന് മുന്നേ പയ്യന്നുര്‍ ആരാധനയില്‍ പടം വന്നു , എല്ലാരും പുതിയ ആള്‍കാര്‍ ആയതോണ്ട് പടം കണ്ടില്ല ... നോമ്പിന് സിനിമയുടെ അപ്‌ഡേഷന് ഒന്നും നോക്കാത്തത് കാരണം പടത്തെ കുറിച് ഒന്നും അറിഞ്ഞില്ല ... പക്ഷെ നോമ്പ് ഒക്കെ കഴിഞ്ഞു ഒരു സിനിമ കാണാന്‍ ഇറങ്ങിയപ്പോ അപ്പഴും ഉണ്ട് ഹാപ്പി വെഡ്ഡിംഗ് ...പിന്നെ ഒന്നും നോക്കിയില്ല കയറി കണ്ടു... ഒന്നും പ്രതീക്ഷിക്കാതെയാ പോയത് ... പടം ഒരു രക്ഷയും ഇല്ലായിരുന്നു ..നല്ല കോമഡി - ഒരാള്‍ കമന്റായി കുറിച്ചു.

നിങ്ങള്‍ ഇതുവരെ സംവിധാനം ചെയ്തതില്‍ ആകെ മെച്ചമുള്ള ഒരേയൊരു സിനിമ.. ഹാപ്പി വെഡിങ്. അവര്‍ക്ക് അന്ന് അറിയില്ലായിരുന്നു ഇക്ക പിന്നെ ഒരു ജനതയുടെ ഇന്‍സ്പിരേഷന്‍ ആയി മാറുമെന്ന്. ഹാപ്പി വെഡ്ഡിംഗ് ഒരു നല്ല സിനിമയായിരുന്നു, അതിലെ നടന്മാരുടേത് സ്വഭാവികമായ അഭിനയമായിരുന്നു, അതുകൊണ്ട് സിനിമയിലെ കോമഡി എന്‍ജോയ് ചെയ്യാന്‍ പറ്റിയത് - ചിലര്‍ കമന്റായി കുറിച്ചു.


Click it and Unblock the Notifications
