'ചുരുക്കി പറഞ്ഞാ നന്മമരങ്ങളുടെ ഷോ മാത്രമാണ് മലയാള സിനിമ'; രൂക്ഷവിമര്‍ശനവുമായി ഒമര്‍ലുലു
കൊച്ചി: മലയാള സിനിമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ഒമര്‍ ലുലു രംഗത്ത്. ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രം പവര്‍ സ്റ്റാറില്‍ നടന്‍ ബാബു ആന്റണിയുടെ മേക്കോവറുമായി കൂട്ടിച്ചേര്‍ത്ത് കൊണ്ടാണ് ഒമര്‍ ലുലുവിന്‍രെ വിമര്‍ശനം. നായകന്റെ കയ്യില്‍ നിന്നും ഇടി കിട്ടിയും, കൂടെ നിന്നും ചെറിയ വേഷങ്ങള്‍ ചെയ്ത് വിലനില്‍ നിന്ന് ആക്ഷന്‍ ഹീറോ ആയി കയറി വന്നപ്പോള്‍ മലയാള സിനിമയില്‍ പുതിയ ഫോര്‍മാറ്റ് വന്നൂ. പിന്നീട് എവിടയോ ഒന്ന് കാല് ഇടറിയപ്പോ ബാബു ചേട്ടന് ഒരു നല്ല വേഷം കൊടുത്ത് പോലും ആരും സപ്പോര്‍ട്ട് ചെയ്തില്ലെന്ന് ഒമര്‍ ലുലു പറയുന്നു.

ചുരുക്കി പറഞ്ഞാ പുറത്തെ 'നന്മമരങ്ങളുടെ ഷോ' മാത്രമാണ് മലയാള സിനിമ ഒന്ന് കാല് ഇടറിയാല്‍ മലയാള സിനിമയില്‍ നല്ല ഒരു വിഗ്ഗ് പോലും കിട്ടില്ലെന്ന് ഒമര്‍ ലുലു ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

ഇന്നലെ ബാബു ചേട്ടന്റെ ലുക്ക് നന്നായിട്ടുണ്ട് എന്ന് പറഞ്ഞ് ഒരുപാട് മെസ്സേയ്ജ് വന്നിരുന്നു സന്തോഷം. പക്ഷേ നിങ്ങള്‍ മനസ്സിലാക്കിയിരിക്കുക മലയാളത്തില്‍ പുതിയ ട്രെന്റ് കൊണ്ട് വന്ന, 28 വര്‍ഷം മുന്‍പേയുള്ള ബാബു ചേട്ടന്റെ പഴയ ലുക്ക് തിരിക്കെ കൊണ്ട് വന്നത് കേവലം ഒരു വിഗ്ഗിലൂടെ മാത്രം കാര്യമായിട്ട് മെയ്ക്കപ്പ് പോലും ചെയ്യ്തട്ടില്ല.

നായകന്റെ കയ്യില്‍ നിന്നും ഇടി കിട്ടിയും, കൂടെ നിന്നും ചെറിയ വേഷങ്ങള്‍ ചെയ്ത് വിലനില്‍ നിന്ന് ആക്ഷന്‍ ഹീറോ ആയി കയറി വന്നപ്പോള്‍ മലയാള സിനിമയില്‍ പുതിയ ഫോര്‍മാറ്റ് വന്നൂ. പിന്നീട് എവിടയോ ഒന്ന് കാല് ഇടറിയപ്പോ ബാബു ചേട്ടന് ഒരു നല്ല വേഷം കൊടുത്ത് പോലും ആരും സപ്പോര്‍ട്ട് ചെയ്തില്ല. ചുരുക്കി പറഞ്ഞാ പുറത്തെ 'നന്മമരങ്ങളുടെ ഷോ' മാത്രമാണ് മലയാള സിനിമ ഒന്ന് കാല് ഇടറിയാല്‍ മലയാള സിനിമയില്‍ നല്ല ഒരു വിഗ്ഗ് പോലും കിട്ടില്ല- ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, ഒമര്‍ ലുലു പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ഒമല്‍ ലുലു, നിങ്ങള്‍ക്ക്അതിനു പറ്റിയെങ്കില്‍ അതിനു പിന്നില്‍ ഒരു വിജയം ഉറപ്പായും ഉണ്ടാകും. നമ്മുടെ സൂപ്പര്‍സ്റ്റാറിന് സ്ഥിരമായി വിഗ്ഗ് വെക്കാമെങ്കില്‍. ഓമറിക്കയുടെ പവര്‍സ്റ്റാറിനും വിഗ്ഗ് വെച്ചാലെന്താ- ഒരാള്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തു.

ഇതിനിടെ സിനിമാക്കാരെ മുഴുവന്‍ അടച്ചാക്ഷേപിക്കരുതെന്ന് ചൂണ്ടിക്കാണിച്ച് ഒരാള്‍ പങ്കുവച്ച കമന്റും പോസ്റ്റിന് താഴെ ശ്ര്ദ്ധ നേടി.
അന്നത്തെ സിനിമാക്കാരെ മുഴുവനായി അങ്ങനെ അടച്ചാക്ഷേപിക്കരുത്. സിനിമയില്‍ ആരും ആരെയും വെറുതെ സഹായിക്കുമെന്ന് തോന്നുന്നില്ല. സിനിമ എടുക്കുന്നവര്‍ക്കും കൂടി ലാഭം ഉണ്ടെന്ന് തോന്നിയാല്‍ മാത്രമേ നായകനെയും മറ്റു കഥാപാത്രങ്ങളെയും തെരെഞ്ഞെടുക്കൂ..

മാസ് ഡയലോഗ്, റൊമാന്‍സ് ഒന്നും നമുക്ക് ബാബു ചേട്ടന്റെ സിനിമകളില്‍ കാണാന്‍ സാധിക്കില്ല. കൂടാതെ ഒരേ പോലുള്ള കഥാപാത്രവും കോസ്‌റ്യുമും കാരണം ബാബു ചേട്ടന്റെ പടങ്ങളോട് പ്രേക്ഷകര്‍ക്ക് വിരസത തോന്നിക്കാണും. ശരീരത്തിനൊത്ത പവര്‍ ശബ്ദത്തില്‍ ഇല്ലാത്ത കാരണമാവും അങ്ങേരെ അധികം ഡയലോഗ് ഇല്ലാത്ത വില്ലന്‍ റോളിലേക്ക് ചുരുക്കിയത്.

ഇങ്ങനെയൊക്കെ ആണെങ്കിലും പ്രേക്ഷകര്‍ക്ക് ബാബുച്ചേട്ടനോട് ഉള്ളിന്റെ ഉള്ളില്‍ ഒരു സ്‌നേഹം എന്നും ഉണ്ട്. പഴയ ലുക്കിലേക്ക് വരാന്‍ വലിയ കഷ്ടപ്പാടൊന്നും ചേട്ടന് വേണ്ട. ശരീരം ഇന്നും നന്നായി സൂക്ഷിക്കുന്ന ഒരു കരാട്ടെ മാസ്റ്റര്‍ ആണ് ബാബു ആന്റണി. അന്ന് കണ്ടു മടുത്തു എന്ന് പറയുന്ന അതേ ബാബു ആന്റണി ചേട്ടനെയാണ് ഇന്ന് മലയാളികള്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നത് എന്നത് ഒരു നഗ്‌ന സത്യമാണ്.

നായകന്‍ ബാബു ചേട്ടന്‍ ആയത്‌കൊണ്ടുതന്നെ യാതൊരു തരത്തിലുള്ള ഡിഗ്രെഡിങ് പവര്‍സ്റ്റാര്‍ മൂവിക്ക് ഉണ്ടാവില്ല എന്ന് തന്നെ പറയാം.
പരമാവധി വലിയ പടങ്ങളോട് ക്ലാഷ് ഇല്ലാതെ റിലീസ് ചെയ്യാന്‍ നോക്കണം. പവര്‍ സ്റ്റാര്‍ ഒരു ബ്ലോക്ക്ബസ്റ്റര്‍ ആക്കാന്‍ ഉമറിക്കാക്കും ബാബുചേട്ടനും കഴിയട്ടെ എന്നാശംസിക്കുന്നു- ഒരാള്‍ കമന്റായി കുറിച്ചു.












Click it and Unblock the Notifications