Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിനെ ഇഷ്ടമാണ്..എല്ലാവർക്കും ശരി മാത്രമല്ലല്ലോ തെറ്റും പറ്റും'; ഒമർ ലുലുവിന്റെ പോസ്റ്റിനെതിരെ പ്രതിഷേധം

കൊച്ചി; നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെ പിന്തുണച്ച് കൊണ്ടുള്ള സംവിധായകൻ ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം. ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ചമാണെന്നും എല്ലാവർക്കും ശരി മാത്രമല്ല തെറ്റും സംഭവിക്കാമെന്നുമാണ് സംവിധായകന്റെ കുറിപ്പ്. എല്ലാവരും മനുഷ്യന്‍മാര്‍ അല്ലേ തെറ്റ് സംഭവിക്കാന്‍ ഉള്ള സാഹചര്യം നമുക്ക് എന്താണെന്ന് അറിയില്ല അതില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ അറിയുവെന്നും ഒമര്‍ ലുലു കുറിപ്പിൽ പറയുന്നു.

1

'ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണ് അയാളുടെ ഡെയ്റ്റ് കിട്ടിയാൽ തീർച്ചയായും ഞാന്‍ സിനിമ ചെയ്യും.അയാൾ തെറ്റ് ചെയ്തു എന്നു കോടതിക്ക് തെളിഞ്ഞാൽ ശിക്ഷിക്കപ്പെടും ഇല്ലെങ്കിൽ കേസിൽ നിന്ന് കുറ്റവിമുക്തനാക്കും. എല്ലാവർക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം എല്ലാവരും മനുഷ്യൻമാർ അല്ലേ തെറ്റ് സംഭവിക്കാൻ ഉള്ള സാഹചര്യം നമ്മുക്ക് എന്താണെന്ന് അറിയില്ല അതിൽ ഉൾപ്പെട്ടവർക്ക് മാത്രമേ അറിയു അതുകൊണ്ട് "സത്യം ജയിക്കട്ടെ", എന്നാണ് ഒമർ ലുലുവിന്റെ കുറിപ്പ്.

2

ഗോവിന്ദചാമിയുമായി ദിലീപിനെ താരതമ്യം ചെയ്യരുതെന്നും കമന്റായി ഒമർ കുറിച്ചിട്ടുണ്ട്, അതിങ്ങനെയാണ്- ഗോവിന്ദചാമി എന്ന മനുഷ്യനെ ആദ്യമായി ഞാന്‍ കാണുന്നത് ആ പീഡന കേസിൽ ആണ്.ദിലീപ് എന്ന നടനെ ഞാന്‍ ചെറുപ്പം മുതലേ ഇഷ്ട്ടപ്പെട്ടിരുന്നു എന്നെ സ്കൂൾ കാലഘട്ടം മുതൽ ഒരുപാട്‌ inspire ചെയ്ത വ്യക്തിയാണ് ദിലീപ് പഞ്ചാബീ ഹൗസ് എന്ന സിനിമ ഞാന്‍ സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഇപ്പോഴും എന്റെ favourite ആണ്.അത്കൊണ്ട് ഗോവിന്ദചാമിയേ വെച്ച് ദിലീപിനെ ചെക്ക് വെക്കുന്ന രീതി മണ്ടൻമാരുടെ അടുത്താ കൊണ്ട്‌ പോയി വേവിക്കുക ഇവിടെ വേണ്ടാ
കേസ് വിധി വരുന്ന വരെ പ്രതിയാണ് അല്ലാതെ കുറ്റക്കാരൻ അല്ലാ, എന്നും കമന്റിൽ പറയുന്നുണ്ട്.

3

അതേസമയം ഒമര്‍ ലുലുവിന്റെ പോസ്റ്റിന് താഴെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. 'പിന്നെ കൊട്ടേഷൻ കൊടുത്ത് ഒരു സ്ത്രീയെ ഉപദ്രവിക്കുക, അതിന്റെ ക്ലിപ്പ് എടുപ്പിക്കുക എന്നത് ഒക്കെ അറിയാതെ പറ്റുന്ന തെറ്റ് ആണല്ലോ...അതിൽ എന്ത് സാഹചര്യം ആണ് മനസിലാക്കേണ്ടത്', എന്നായിരുന്നു ഒരാളുടെ ചോദ്യം.

4

താങ്കൾ പറയുന്നത് കേട്ടാൽ തോന്നും, ആകസ്മികമായി തെറ്റ് പറ്റിയതാണെന്ന്. ഒരുപാട് കാലത്തേ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഈ കൃത്യം നടന്നത്...‌
അതിനെ വെള്ളപൂശാനും സാക്ഷികളെ സ്വാധീനിക്കാനും കുറ്റം തെളിയിച്ച അന്വേഷണ ഉദ്യോഗസ്ഥരെ തീർത്തു കളയാൻ പ്ലാന് ചെയ്യുന്നതും നികൃഷ്ടമാണ്...
ഇവിടെ ഇര, നിങ്ങളുടെ ഒക്കെ തന്നെ സഹപ്രവർത്തക ആണ് എന്ന് കൂടി ആലോചിക്കണം...
ഉളുപ്പില്ലാതെ ന്യായീകരിക്കുന്നു

Recommended Video

cmsvideo
    ദിലീപ് കേസിലെ സാക്ഷിയായ നടി ആത്മഹത്യക്ക് ശ്രമിച്ചു ! | Oneindia Malayalam
    5

    അറിഞ്ഞു കൊണ്ട് തെറ്റ് ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാൻ ആവില്ല ഇക്കാ...പിന്നെ ഇങ്ങള് പറഞ്ഞ പോലെ ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടപ്പെടുന്നുണ്ട്...അയാളിലെ ക്രിമിനൽ സ്വഭാവത്തെ ഇഷ്ടപ്പെടാനോ, ആരാധിക്കാനോ വലിയ ബുദ്ധിമുട്ട് തന്നെ....കോടതി വിധി പറയട്ടെ....അത് പക്ഷെ ഇനിയും ഒരു അഞ്ചോ പത്തോ കൊല്ലം കഴിഞ്ഞയിരിക്കരുത് എന്ന് മാത്രം....കേസിന്റെ അങ്ങേ പുറത്തു ഒരു പെണ്ണാണ്... അത് മറക്കരുത് ഒരിക്കലും ഒരു പെണ്ണ്, തന്നെ മാനഭംഗപ്പെടുത്താൻ ഒരാൾ ശ്രമിച്ചു എന്നൊന്നും സമൂഹത്തോടൊ കോടതിയോടോ വിളിച്ചു പറയില്ലല്ലോ....
    ഇത്തരം കേസുകൾക്കൊക്കെ പെട്ടെന്ന് തന്നെ തീർപ്പ് കൽപ്പിക്കേണ്ടുന്ന സാഹചര്യം നമ്മുടെ നിയമ വ്യവസ്ഥയിൽ വരണം....
    നല്ലത് നടക്കട്ടെ എന്ന പ്രാർത്ഥനയോടെ.....
    #അവൾക്കൊപ്പം, ഇങ്ങനെ പോകുന്നു കമന്റുകൾ.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+