കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമുഖത്തിനിടെ നടിയുടെ കാലില്‍ കടിച്ചു, പിന്നാലെ ചുംബനവും; വിവാദക്കുരുക്കില്‍ രാം ഗോപാല്‍ വര്‍മ്മ

Google Oneindia Malayalam News

മുംബൈ: ഒരു കാലത്ത് ബോളിവുഡില്‍ അടക്കം ഹിറ്റ് സിനിമള്‍ സമ്മാനിച്ച സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. രംഗീല, സത്യ, കമ്പനി തുടങ്ങിയ ഹിറ്റ് ചിത്രം അദ്ദേഹത്തിന്റേതായിരുന്നു. അടുത്തിടെ രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത 'ഗോഡ് സെക്സ് ആന്റ് ട്രൂത്ത്' വന്‍ വിവാദമായിരുന്നു.

അമേരിക്കല്‍ പോണ്‍ സ്റ്റാര്‍ മിയ മാല്‍ഗോവയായിരുന്നു കേന്ദ്ര കഥാപാത്രം. ഗോഡ് ആന്റ് സെക്‌സ് അശ്ലീല ചിത്രമാണെന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തക ദേവിയുടെ പരാതിയില്‍ റാം ഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ ക്കതിരെ ഹൈദരാബാദ് പോലീസ് കേസെടുത്തിരുന്നു. അശ്ലീല രംഗങ്ങള്‍ ഇലക്ട്രോണിക് മീഡിയ വഴി പ്രചരിപ്പിക്കുന്നതിന് എതിരെയാണ് കേസ്.

1

'സ്വാസികയുടെ അഭിമുഖം കാണേണ്ടി വന്ന ഹതഭാഗ്യ, അതിജീവിച്ചവരെ നിശബ്ദമാക്കുന്നു'; വിമര്‍ശനം, കുറിപ്പ്'സ്വാസികയുടെ അഭിമുഖം കാണേണ്ടി വന്ന ഹതഭാഗ്യ, അതിജീവിച്ചവരെ നിശബ്ദമാക്കുന്നു'; വിമര്‍ശനം, കുറിപ്പ്

എന്നാല്‍ ഇപ്പോഴിതാ അദ്ദേഹത്തിന്റെ പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ വിവാദമായിരിക്കുകയാണ്. ആര്‍ ജി വി ഓഫീഷ്യല്‍ എന്ന തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച പുതിയ അഭിമുഖമാണ് വിവാദത്തിന് ആദാരം. നടി അഷു റെഡ്ഡിയുമായുള്ള അഭിമുഖത്തിനിടെ, രാം ഗോപാല്‍ വര്‍മ്മയുടെ പെരുമാറ്റമാണ് വിവാദത്തിലായിരിക്കുന്നത്. അഭിമുഖത്തിന്റെ അവസാനം രാം ഗോപാല്‍ വര്‍മ്മ നടിയുടെ കാലില്‍ ചുംബിക്കുകയാണ് ചെയ്യുന്നത്.

2

അഭിമുഖത്തിലുടനീളം രാം ഗോപാല്‍ വര്‍മ്മ നടിയുടെ കാല്‍ചുവട്ടില്‍ തറയിലാണ് ഇരിക്കുന്നത്. നടി സോഫയിലുമാണ്. അഭിമുഖത്തിന്റെ അവസാനം നടിയുടെ കാല്‍പാദത്തില്‍ തൊട്ട് ചെരുപ്പ് ഊരിമാറ്റി ചുംബിക്കുകയായിരുന്നു. നിന്നോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഇതല്ലാതെ മറ്റ് വഴികളില്ലെന്ന് പറഞ്ഞാണ് ചുംബിക്കുന്നത്.

3

ദില്ലിയില്‍ ചരിത്രം പിറന്നു; ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കൗണ്‍സിലര്‍, ആം ആദ്മിക്ക് അഭിമാനംദില്ലിയില്‍ ചരിത്രം പിറന്നു; ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കൗണ്‍സിലര്‍, ആം ആദ്മിക്ക് അഭിമാനം

കൂടാതെ വിരലുകളില്‍ കടിക്കുകയും ചെയ്യുന്നുണ്ട്. നിന്നെ പോലൊരു സുന്ദരിയെ സൃഷ്ടിച്ചതിന് ദൈവത്തിന് സല്യൂട്ടെന്നും അദ്ദേഹം പറയുന്നുണ്ട്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരു മണിക്കൂറില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള അഭിമുഖം പത്ത് ലക്ഷത്തില്‍ കൂടുതല്‍ പേരാണ് കണ്ടത്.

4

2022ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഇക്കാര്യങ്ങള്‍2022ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഇക്കാര്യങ്ങള്‍

വീഡിയോ വൈറലായതിന് പിന്നാലെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. രാം ഗോപാല്‍ വര്‍മ്മ എന്ന സംവിധായകനോടുള്ള എല്ലാ ബഹുമാനവും നഷ്ടമായെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. അദ്ദേഹത്തെ ഉടന്‍ തന്നെ മനശാസ്ത്ര വിദഗ്ദനെ കാണിക്കണമെന്നുള്ള കമന്റുകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.

English summary
Director Ramgopal Varma kissed the actress' feet and bit her fingers during the interview
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X