Get Updates
Get notified of breaking news, exclusive insights, and must-see stories!

നിവിൻ പോളി സിനിമയെ വിമര്‍ശിച്ച സംവിധായകൻ രൂപേഷ് പീതാംബരൻ മാപ്പ് പറഞ്ഞു.. അല്ല മാപ്പ് പറയിപ്പിച്ചു!!

ആരാധകർ വെട്ടുകിളികളെപ്പോലെയാണ് എന്ന് പറഞ്ഞത് സൂപ്പർ സ്റ്റാർ സരോജ് കുമാറിന്റെ സഹായിയായ പച്ചാളം ഭാസിയാണ്. അതും ഒരു സിനിമയിൽ. ഉദയാനണ് താരത്തിൽ. അല്ലാതെ ആരാധകരെക്കുറിച്ച് ഇങ്ങനെ ഒരു കമന്റ് പറയാൻ, ഏത് വലിയ സൂപ്പർസ്റ്റാറും ഇവിടെ മുതിരില്ല. അതങ്ങനെയാണ്.

ഞാൻ നിങ്ങളുടെ സിനിമയെ ഇകഴ്ത്തിയിട്ടില്ല എന്ന് നിവിൻ പോളിയുടെ പേരെടുത്ത് പരസ്യമായി പറഞ്ഞിട്ടും യുവസംവിധായകനായ രൂപേഷ് പീതാംബരന് രക്ഷ കിട്ടിയില്ല. നിവിൻ പോളി ചിത്രമായ റിച്ചിയെ വിമർശിച്ച രൂപേഷിനെ ചെയ്ത സിനിമകളുടെ കൊണം എണ്ണിപ്പറഞ്ഞും ചീത്ത വിളിച്ചും മാപ്പ് പറയിച്ചേ ആരാധകർ അടങ്ങിയുള്ളൂ. വിശദമായി വായിക്കൂ...

പണി വന്ന വഴി

പണി വന്ന വഴി

നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രമായ റിച്ചിയുമായി ബന്ധപ്പെട്ട് രൂപേഷ് പീതാംബരൻ ഇട്ട ഒരു പോസ്റ്റാണ് വിവാദമായത്. മാസ്റ്റര്‍പീസായ ചിത്രം റീമേക്ക് ചെയ്ത് പീസാക്കി കളഞ്ഞു എന്നായിരുന്നു രൂപേഷിന്‍റെ വിമർശനം. ഇതോടെ നിവിൻ പോളി ഫാൻസ് രൂപേഷ് പീതാംബരന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാല തുടങ്ങി.

നിവിനേ ഞാന്‍ അതല്ല ഉദ്ദേശിച്ചത്

നിവിനേ ഞാന്‍ അതല്ല ഉദ്ദേശിച്ചത്

ഉളിദവരു കണ്ടതേ എന്ന കന്നഡ ചിത്രത്തിന്റെ റീമേക്കാണ് റിച്ചി. താൻ റിച്ചിയെ വിമർശിക്കുകയല്ല ചെയ്തത്. ഉളിദവരു കണ്ടതേ മികച്ചതാണ് എന്ന് പറയുക മാത്രമാണ് ചെയ്തത് എന്ന് നിവിൻ പോളിയെ തന്നെ ടാഗ് ചെയ്തിട്ട് രൂപേഷ് പറഞ്ഞു. ഇതൊന്ന് ഫാൻസിന് പറഞ്ഞുകൊടുക്കൂ എന്ന അഭ്യർഥന പോലും ആരും ചെവിക്കൊണ്ടില്ല. പൊങ്കാല വീണ്ടും ശക്തിയോടെ ഈ പോസ്റ്റിലും തുടർന്നു.

നിവൃത്തിയില്ലാതെ മാപ്പ് പറഞ്ഞു

നിവൃത്തിയില്ലാതെ മാപ്പ് പറഞ്ഞു

നിവിൻ പോളി ആരാധകരുടെ ആക്രമണം സഹിക്കാനാകാതെ രൂപേഷിന് മാപ്പ് പറയേണ്ടിവന്നു. താൻ കാരണം മറ്റാർക്കെങ്കിലും പ്രയാസമുണ്ടായെങ്കിൽ മാപ്പ് പറയുന്നു എന്നാണ് രൂപേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. സ്ഫടികത്തിൽ മോഹൻലാലിന്റെ ആടുതോമയുടെ കുട്ടിക്കാലം ഗംഭീരമാക്കിയ നടനാണ് രൂപേഷ് പീതാംബരൻ. ഒരു മെക്സിക്കൻ അപാരതയിലും അഭിനയിച്ചു. യൂ ടൂ ബ്രൂട്ടസ് എന്നൊരു സിനിമ സംവിധാനവും ചെയ്തിട്ടുണ്ട്.

എന്തിനാണ് മാപ്പ് പറയുന്നത്

എന്തിനാണ് മാപ്പ് പറയുന്നത്

താനൊരു സംവിധായകനവും നടനും മാത്രമല്ല വലിയൊരു സിനിമാ പ്രേമി കൂടിയാണ് എന്നാണ് തന്റെ ഏറ്റവും പുതിയ പോസ്റ്റിൽ രൂപേഷ് പീതാംബരൻ പറയുന്നത്. അതുകൊണ്ട് തന്നെ സിനിമകളോട് താൻ വളരെ വൈകാരികമായി പ്രതികരിക്കാറുണ്ട്. ഇത്തരത്തിലുള്ള തന്റെ പ്രതികരണമാണ് വിനയായി മാറിയത്. ഇത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ താൻ മാപ്പ് പറയുന്നു. - ഇതാണ് രൂപേഷിന്റെ പ്രതികരണം.

അതിരൂക്ഷമായ പ്രതികരണം

അതിരൂക്ഷമായ പ്രതികരണം

തങ്ങളുടെ പ്രിയപ്പെട്ട നടന്റെ സിനിമയെ വിമർശിച്ചു എന്നതിന്റെ പേരിൽ ക്രൂരമായ ആക്ഷേപങ്ങളാണ് നിവിൻ പോളി ഫാൻസ് സോഷ്യൽ മീഡിയയിൽ രൂപേഷ് പീതാംബരനെതിരെ നടത്തിയത്. അച്ചായൻ ആർമി എന്നൊക്കെ സ്വയം വിളിച്ചാണ് ഈ ചെയ്യുന്നത് എന്നതാണ് ശ്രദ്ധേയം. സിനിമയ്ക്കകത്തുള്ള ആളുകൾക്ക് പോലും ഇവിടെ ഒരു സിനിമ കണ്ട് അഭിപ്രായം പറ്റുന്നില്ല എന്നതാണ് സ്ഥിതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+