എതിരാളികളെ കുഴിയില്‍ ചാടിക്കലാണ് ലക്ഷ്യം: ഡബ്ല്യൂസിസിക്കെതിരെ ശാന്തിവിള ദിനേശ്, സാന്ദ്രയ്ക്ക് പിന്തുണ
ആരോഗ്യ നില ഗുരുതരമായതിന് പിന്നാലെ നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസിനെ രണ്ട് മാസങ്ങള്‍ക്ക് മുന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഐസിയുവില്‍ ആയിരുന്ന അവര്‍ ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും പൂര്‍ണ്ണമായി മോചിതയായി പൂര്‍വ്വാധികം ഊര്‍ജ്ജത്തോടെ കുടുംബത്തോടൊപ്പം ചിലവഴിക്കുകയാണ് സാന്ദ്ര തോമസ് ഇപ്പോള്‍.
അധികം വൈകാതെ തന്നെ സിനിമ രംഗത്തേക്കും തിരിച്ച് വരുമെന്നും അവര്‍ വ്യക്തമാക്കുന്നു. അതേസമയം തന്നെ താന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ ഡബ്ല്യുസിസി അടക്കമുള്ള വനിതാ സംഘടനകള്‍ തിരിഞ്ഞ് പോലും നോക്കിയില്ലെന്ന് സാന്ദ്ര ആശുപത്രി വിട്ടതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു.

മമ്മൂട്ടി ഉള്‍പ്പടേയുള്ളവര്‍ തന്നെ ഫോണില്‍ വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിച്ചിരുന്നു. 'സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് വേണ്ടി വാതോരാതെ ഘോര ഘോരം സംസാരിക്കുന്ന ആളുകളുണ്ട്, ഡബ്ല്യുസിസിയുണ്ട്, മറ്റേ സിസിസിയുണ്ട്, മറച്ചേ സിസിയുണ്ട്. അങ്ങനെ സിസികള്‍ പലതുണ്ട്. എന്നാല്‍ ഒരാഴ്ച്ച ഞാന്‍ ഐസിയുവിലായിരുന്നിട്ടും ഒരു സ്ത്രീജനം പോലും എന്നെ തിരിഞ്ഞ് നോക്കിയിട്ടില്ല.'- എന്നായിരുന്നു സാന്ദ്ര തോമസ് പറഞ്ഞത്.

ഇപ്പോഴിതാ സാന്ദ്രാ തോമസിന് പിന്തുണയര്‍പ്പിച്ചും ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞും രംഗത്ത് എത്തുകയാണ് സംവിധായകനായ ശാന്തിവിള ദിനേശ്. വനിത സംഘടനയ്ക്ക് ഇവിടെ ഒന്നും ചെയ്യാനില്ലെന്ന സാന്ദ്ര തോമസിന്‍റെ പരാമര്‍ശത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. വിജയ് ബാബുവുമായുള്ള ചില പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴും സാന്ദ്രാ തോമസിന് എന്താണ് വേണ്ടതെന്ന് ഡബ്ല്യൂസിസി അന്വേഷിച്ചിട്ടില്ലെന്നാണ് നാനാ സിനിമ ടിവി എന്ന യൂട്യൂബ് ചാനലിലൂടെ ശാന്തിവിള ദിനേശ് പറയുന്നത്.

സിനിമാ രംഗത്തെ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയൊക്കെയാണല്ലോ ഡബ്ല്യൂസിസി ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ ആ സംഘടന ഉണ്ടാക്കിയ ചിലരുടെ വ്യക്തിപരമായ കാര്യങ്ങള്‍ക്കും അവര്‍ക്ക് എതിരാളികള്‍ ആരെങ്കിലും ഉണ്ടെങ്കിലും അവരെ കുഴിയില്‍ ചാടിക്കാനും വേണ്ടിയാണ് ഡബ്ല്യൂസിസി എന്ന് അന്നും ഇന്നും വിശ്വസിക്കുന്നയാളാണ് ഞാനെന്നും ശാന്തിവിള ദിനേശ് പറയുന്നു.

അതുകൊണ്ട് തന്നെ സാന്ദ്രയ്ക്ക് എന്തെങ്കിലും മോശം അവസ്ഥ വന്നുവെന്ന് പറഞ്ഞാല്‍ ഡബ്ല്യുസിസി അന്വേഷിക്കില്ല. സാന്ദ്ര പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. അതിനുള്ള സമയമൊന്നും അവര്‍ക്കില്ല. അവര്‍ക്ക് ആരെയെങ്കിലും ഫോക്കസ് ചെയ്ത് അയാള്‍ക്കെതിരെ എന്തെങ്കിലും വിമര്‍ശനങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിയോട് പരാതി പറയുക. വാട്സാപ്പിലൂടെയൊക്കെ കുറേ മെസേജ് അയക്കുക എന്നതിനപ്പുറത്ത് ഒന്നും ഡബ്ല്യൂസിസിക്ക് ചെയ്യാന്‍ കഴിയില്ല.

ആ സംഘടന ഇങ്ങനെ കൊഴിഞ്ഞ് കൊഴിഞ്ഞ് ഇല്ലാതാവുകയാണ്. തുടക്കത്തില്‍ ഉണ്ടായിരുന്നവര്‍ പോലും ഇപ്പോഴില്ല. വലിയൊരു വിഭാഗം സംഘടനയില്‍ നിന്നും പിരിഞ്ഞ് പോയി. കുറച്ച് പേരാണ് ഇപ്പോള്‍ സംഘടനയില്‍ ഉള്ളത്. അവര്‍ക്ക് തന്നെ ഐക്യമില്ലെന്നാണ് തന്‍റെ വിശ്വാസം. അതുകൊണ്ട് വനിത സംഘടനകള്‍ സിനിമ മേഖലയില്‍ ഉണ്ടായതുകൊണ്ട് യാതൊരു ഗുണവും ഇല്ല എന്ന് പറയുന്നത് നൂറ് ശതമാനം ശരിയാണെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ശക്തമായ സിനിമകളുമായി സാന്ദ്ര സിനിമയിലേക്ക് തിരിച്ച് വരണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഉറച്ച നിലപാടുള്ള നിര്‍മ്മാതാവാണ് സാന്ദ്ര. സാന്ദ്രമാര്‍ ഉണ്ടായാല്‍ സിനിമയ്ക്ക് ഗുണം ചെയ്യും. 1996 ല്‍ ബാലതാരമായി സിനിമയിലേക്ക് എത്തിയ ആളാണ്. 25 വര്‍ഷത്തെ അനുഭവമുണ്ട്. സിനിമ എന്താണെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം. അതുകൊണ്ട് തന്നെ സിനിമയിലേക്കുള്ള അവരുടെ തിരിച്ച് വരവ് മലയാള സിനിമയില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും ശാന്തിവിള ദിനേശ് പറയുന്നു.
Recommended Video
കിടിലന്‍ ലുക്കില്‍ സ്റ്റാര്‍ മാജിക് താരം അന്ന ചാക്കോ: വൈറലായി ചിത്രങ്ങള്‍












Click it and Unblock the Notifications