• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല; മനോരമയിൽ നിന്ന് 60 ലക്ഷം എണ്ണിവാങ്ങി; ഇളയരാജയെ കുറിച്ച് ശാന്തിവിള ദിനേശ്

Google Oneindia Malayalam News

കൊച്ചി: സിനിമ മേഖലയുമായി ബന്ധപ്പെട്ട് പല തുറന്നുപറച്ചിലുകളും നടത്തുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. അദ്ദേഹത്തിന്റെ പല തുറന്നുപറച്ചിലുകളും വിവാദമാകാറുണ്ട്. അടുത്തിടെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിക്കെതിരെ ശാന്തിവിള ദിനേശ് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ പൊലീസ് നടപടിയുണ്ടായിരുന്നു.

​എതിരാളികളെ കുഴിയില്‍ ചാടിക്കലാണ് ലക്ഷ്യം: ഡബ്ല്യൂസിസിക്കെതിരെ ശാന്തിവിള ദിനേശ്, സാന്ദ്രയ്ക്ക് പിന്തുണ​എതിരാളികളെ കുഴിയില്‍ ചാടിക്കലാണ് ലക്ഷ്യം: ഡബ്ല്യൂസിസിക്കെതിരെ ശാന്തിവിള ദിനേശ്, സാന്ദ്രയ്ക്ക് പിന്തുണ

കൂടാതെ അദ്ദേഹം നടത്തുന്ന പരാമര്‍ശങ്ങള്‍ പലതും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടാറുമ്ട്. എന്നാല്‍ ഇപ്പോഴിതാ സിനിമ മേഖലയിലെ സംഗീത രംഗവുമായി ബന്ധപ്പെട്ട് ചില തുറന്നുപറച്ചിലുകള്‍ നടത്തുകയാണ് ശാന്തിവിള ദിനേശ്. യേശുദാസ്, ഇളയരാജ തുടങ്ങിയവരുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

1

ഞാന്‍ ഇന്ന് ഇവിടെ പറയാന്‍ പോകുന്നത് സിനിമ മേഖലയിലെ സംഗീത രംഗത്തെ കുറിച്ചാണ്, റഹ്മാന്റെ അച്ഛന്‍ ആര്‍കെ ശേഖര്‍ അടക്കം, സിനിമയ്ക്ക് വേണ്ടി ജീവിതം ഒഴിഞ്ഞുവച്ച ഹതഭാഗ്യരായ സംഗീത രംഗത്തുള്ള ഒരുപാട് പേരെ കുറിച്ച് എനിക്ക് അറിയാമെന്ന് ശാന്തിവിള ദിനേശ് പറയുന്നു. വയറ് ഇറുക്കിയുടുത്ത്, ഒരു നേരത്തെ അന്നത്തിന് വേണ്ടി, പാടി പ്രശസ്തമാക്കിയ ഭാഷയാണ് മലയാളം. അങ്ങനെ സംഗീത വിഭാഗത്തിന് ഒരുപാട് അല്ലലുകള്‍ ഉണ്ടെന്ന് അദ്ദേഹം പറയുന്നു.

2

ഒരു കാലത്ത് മലയാള സിനിമ മേഖല പ്രശ്‌നങ്ങള്‍ നേരിട്ട കാലത്ത് സംഗീത സംവിധായകനായ കമ്മ്യൂണിസ്റ്റുകാരനായ എംബി ശ്രീനിവാസന് മനസലിവ് തോന്നുകയും അദ്ദേഹം സംഗീത സംവിധാനത്തെ ആള്‍ക്കാരെ ഒന്നിപ്പിച്ച് കൊണ്ട്, ഒരു സംഘടന ഉണ്ടാക്കുകയും ആ സംഘടന ശക്തമായ സിനിമ സംഘടനയായി വളരുകയും ചെയ്തു. സിനിമയിലെ സംഗീത വിഭാഗത്തിന് മാത്രമാണ് കൃത്യമായി പൈസ കിട്ടുന്നത്. കാരണം ഈ സംഘടന ആത്ര ശക്തമാണ്.

3

ഇപ്പോള്‍ ഒരു പടത്തിലെ പാട്ടിന്റെ ടേക്കിന് മുമ്പ് അവരുടെ ഫുള്‍ തുകയുടെ ഒരു ബില്ല് വരും. ആ ബില്ല് അടച്ചാല്‍ മാത്രമേ അവര്‍ വായിക്കുകയുള്ളൂ. അങ്ങനെ സംഗീത രംഗത്ത് ഒരു അച്ചടക്കമുള്ള സംഘടന ഉണ്ടാക്കിയ ആളാണ് എംബി ശ്രീനിവാസന്‍. അത് കഴിഞ്ഞ് കാലം ഒരുപാട് മാറുമ്പോള്‍, അതിനിടെ ഇന്ത്യയില്‍ ഐപിആര്‍എസ് എന്ന് പറയുന്ന ഒരു സ്ഥാപനമുണ്ടാകുന്നു. കേന്ദ്ര സര്‍ക്കാരിന് കീഴില്‍.

കറുപ്പ് സാരിയില്‍ വെള്ളത്തില്‍ നിറഞ്ഞാടി ദൃശ്യ രഘുനാഥ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്

4

1956ലാണ് കോപ്പി റൈറ്റ് നിയമം വരുന്നത്. ആ നിയമത്തില്‍ പാട്ട് കമ്പോസ് ചെയ്യുന്ന സംഗീത സംവിധായകര്‍, പാട്ട് എഴുതുന്നവര്‍, അത് പബ്ലിഷ് ചെയ്യുന്നവര്‍, ഇത്രയും പേര്‍ക്കാണ് അതിന്റെ റൈറ്റുകള്‍. ഒരു സിനിമ നിര്‍മ്മിക്കുന്ന നിര്‍മ്മാതാവ്, കുത്തുപാളയെടുത്ത് പോകുമ്പോള്‍, ആ നിര്‍മ്മാതാവിന് പത്ത് പൈസ ഈ പാട്ടില്‍ നിന്ന് കിട്ടില്ല, ഒരു പടത്തില്‍ എത്ര പാട്ട് വേണമെന്ന് തീരുമാനിക്കുന്ന സംവിധായകന് പത്ത് പൈസ കിട്ടില്ല. പാട്ട് എവിടെയൊക്കെ വേണമെന്ന് തീരുമാനിക്കുന്ന തിരക്കഥാകൃത്തിന് കിട്ടുന്നില്ല.

5

പക്ഷേ, സിനിമയില്‍ എപ്പോഴും സംഭവിക്കുന്നത്, സിനിമ തുടങ്ങുമ്പോഴാണല്ലോ പാട്ട് റെക്കോര്‍ഡ് ചെയ്യുന്നത്. ആ പാട്ട് റെക്കോര്‍ഡ് ചെയ്യുമ്പോള്‍ കൃത്യമായ പൈസ വാങ്ങി പോയിക്കഴിഞ്ഞാല്‍, 100 വര്‍ഷം കഴിഞ്ഞാലും ആ പാട്ട് എഴുതിയ ഗാനരചയിതാവിന് പണം ലഭിച്ചുകൊണ്ടേയിരിക്കും. അതിന് സംഗീതം കൊടുത്ത സംഗീത സംവിധായകനും പണം ലഭിച്ചുകൊണ്ടേയിരിക്കും. കാസറ്റിന്റെ റൈറ്റ് വാങ്ങിച്ചയാള്‍ക്കും പണം കിട്ടിക്കൊണ്ടേയിരിക്കും. അതൊരു ഇരട്ടത്താപ്പ് അല്ലേയെന്ന് എനിക്ക് തോന്നുന്നുവെന്ന് ശാന്തിവിള ദിനേശ് പറയുന്നു.

6

ഇനി സിനിമ എടുക്കുന്നവരെങ്കിലും, പുതിയ എഗ്രിമെന്റ് ഉണ്ടാക്കണമെന്ന് അദ്ദേഹം പറയുന്നു. പാട്ട് എഴുതി കഴിഞ്ഞാല്‍, സംഗീതം കൊടുത്തു കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് ഈ പാട്ടുമായി യാതൊരു ബന്ധവുമില്ല എന്ന് എഗ്രിമെന്റില്‍ എഴുതി വാങ്ങണം. അല്ലായെങ്കില്‍ ഈ പറയുന്ന കെട്ടുതാലി വരെ വിറ്റ്, വാടകവീട്ടിലാകുന്ന ഒരു നിര്‍മ്മാതാവിനും പത്ത് പൈസ കിട്ടാന്‍ ഇടയില്ല. പകരം, കൃത്യമായി പൈസ വാങ്ങുന്ന പാട്ടെഴുത്തുകാരനും സംഗീതം കൊടുത്ത ആളിനും മാത്രമേ പൈസ കിട്ടൂ- അദ്ദേഹം പറഞ്ഞു.

7

ഗാനഗന്ധര്‍വ്വന്‍ യേശുദാസുമായി ബന്ധപ്പെട്ട ചില ആരോപണങ്ങളും ശാന്തവിള ദിനേശ് വീഡിയോയില്‍ പറയുന്നു. ഒരു കാലത്ത് ഉണ്ണി മേനോന്‍ അടക്കമുള്ള പുതിയ ആളുകള്‍ പാടാന്‍ വരുമ്പോള്‍, ആ പാടാന്‍ വരുന്നവരെയൊക്കെ, നമ്മുടെ പ്രശസ്ത ഗാനഗന്ധര്‍വ്വന്‍, യേശുദാസിന്‍രെ മൂത്തമകന്‍, കത്തയക്കുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഉണ്ണി മേനോന്‍ അടക്കമുള്ള ഒരുപാട് പേര്‍ക്ക് കത്തയച്ചിട്ടുണ്ടെന്ന് ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു.

8

ആ പാട്ട് പാടുകയാണെങ്കില്‍ ഞങ്ങള്‍ക്ക് ഇത്ര രൂപ തന്നാലേ പടാകൂ, ആരും കൊടുത്തിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല, ജയചന്ദ്രന് ഒരു ഗാനമേള നടത്താന്‍ യേശുദാസിന്റെ പാട്ട് വേണ്ട, ചിത്രയ്ക്കും എംജി ശ്രീകുമാറിനും വേണ്ട, പക്ഷേ, മാര്‍ക്കോസിനെ പോലുള്ള ഓപ്പണ്‍ സ്റ്റേജില്‍ മനോഹരമായി പാടുന്ന ഗായകര്‍ക്ക് പാട്ട് പാടണമെങ്കില്‍ റൈറ്റ് വേണമെന്ന് ആവശ്യപ്പെട്ട് കത്തയക്കാറുണ്ടെന്ന് ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു. പിന്നീട് ഞാന്‍ അന്വേഷിച്ചപ്പോഴാണ് മനസിലായത് ഐപിആര്‍എസില്‍ ഗായകര്‍ക്ക് പൈസ ഇല്ല, പക്ഷേ, ഇല്ലാത്ത പൈസയാണ് ചോദിച്ചുകൊണ്ടിരുന്നത്.

9

ദാസേട്ടനെ ദൈവത്തെ പോലെ കാണുന്ന ഉണ്ണി മേനോന്‍ അടക്കം നിരവധി പേര്‍ക്ക് ഇത്തരം കത്തുകൡലൂടെ വേദിനിപ്പിച്ചിട്ടുണ്ടെന്ന് പറയുന്നു. സമം എന്ന സംഘടനയെ കുറിച്ചും ശാന്തിവിള ദിനേഷ് പറയുന്നു. മലയാള സിനിമയിലെ ഗായകര്‍ക്ക് മാത്രമായിട്ട് ഒരു സംഘടന, യേശുദാസാണ് ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ കെഎസ് ചിത്രയാണ്.

10

ഈ കൊറോണ കാലത്ത് പാട്ടുകാരില്‍ അവശത അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് വേണ്ടി സമം ഒരു പ്രോഗ്രാം ചെയ്യാന്‍ തീരുമാനിച്ചു. അന്തരിച്ച ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ പേരില്‍ എങ്കെയും എപ്പോതും എന്ന പരിപാടിയായിരുന്നു അത്. ഇന്ത്യയിലെ ഒറുവിധം എല്ലാ ഗായകരയെും ഉള്‍പ്പെടുത്തിയായിരുന്നു പരിപാടി. അന്ന് അതിന്റെ റൈറ്റ് ഒന്നരക്കോടിക്ക് മഴവില്‍ മനോരമയ്ക്ക് ലഭിച്ചു. ഗായകര്‍ ഫ്രീയായി പാടുന്നത് കൊണ്ട് അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൊടുക്കാമെന്ന് തീരുമാനിച്ചു.

11

എന്നാല്‍ ഷോ തുടങ്ങുന്നതിന് മുമ്പ്, ഇങ്ങനെ ഒരു പരിപാടി നടക്കുന്നുണ്ടെന്ന് അറിഞ്ഞ ഇളയരാജ അവര്‍ക്കൊരു കത്തയച്ചു, ഈ പരിപാടിയില്‍ ഞാന്‍ സംഗീതം കൊടുത്ത പാട്ടുകള്‍ എടുക്കുകയാണെങ്കില്‍ ഓരോ പാട്ടിനും 3 ലക്ഷം രൂപ ലഭിക്കണമെന്ന് പറയുന്നു. ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായില്ല, അങ്ങനെ മനോരമ 60 ലക്ഷം അദ്ദേഹത്തിന് കൊടുത്തു എന്നാണ് അറിയാന്‍ കഴിഞ്ഞത്. അത് എനിക്ക് ക്രൂരതയായിട്ടാണ് തോന്നിയതെന്ന് ദിനേശ് പറയുന്നു.

ബിഗ് ബോസ് പ്രതിഫലം എത്ര? മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടോ? തുറന്ന് പറഞ്ഞ് ശ്വേത മേനോന്‍ബിഗ് ബോസ് പ്രതിഫലം എത്ര? മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടോ? തുറന്ന് പറഞ്ഞ് ശ്വേത മേനോന്‍

cmsvideo
  Bhagyalakshmi talks about Shanthivila Dinesh | Oneindia Malayalam
  കടകംപള്ളി സുരേന്ദ്രൻ
  Know all about
  കടകംപള്ളി സുരേന്ദ്രൻ
  English summary
  Director Shanthivila Dinesh talks about music director Ilayaraja's greed for money, Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X