Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിയുടെ അനുസ്മരണ ചടങ്ങില്‍ തന്നെ 'വിലക്കിയത്' സൂപ്പര്‍താരമെന്ന് വിനയന്‍

അന്തരിച്ച ചലച്ചിത്ര താരം കലാഭവന്‍ മണിയ്ക്ക് നല്ല വേഷങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് വിനയന്‍. മണിയുടെ മരണത്തിന് ശേഷം ചാലക്കുടിയില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ വിനയന്‍ പങ്കെടുക്കാതിരുന്നത് ഏറെ ചര്‍ച്ചകള്‍ക്ക് വിഷയമായിരുന്നു. ചാലക്കുടിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താന്‍ തയ്യാറായിരുന്നെന്നും ഒരു സൂപ്പര്‍ താരത്തിന്റെ ഇടപെടല്‍ മൂലമാണ് തന്നെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതെന്നും വിനയന്‍.

ചാലക്കുടിയില്‍ സംഘടിപ്പിച്ച പരിപാടിയെപ്പറ്റി താന്‍ അറിഞ്ഞിരുന്നില്ലെന്ന് വിനയന്‍. തന്നേയും ചടങ്ങിലേയ്ക്ക് വിളിയ്ക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ തന്നെ വിളിച്ചാല്‍ ആ പരിപാടിയില്‍ വരില്ലെന്ന് ഒരു സൂപ്പര്‍താരം പറഞ്ഞുവെന്നും അതുകൊണ്ടാണ് ചടങ്ങിലേയ്ക്ക് ക്ഷണിയ്ക്കാതിരുന്നതെന്നും വിനയന്‍. ഇക്കാര്യങ്ങള്‍ പരിപാടി നടന്നതിന് ശേഷമാണ് താന്‍ അറിയുന്നതെന്നും വിനയന്‍ പറയുന്നു...

ക്ഷണിച്ചില്ല

ക്ഷണിച്ചില്ല

മണിയ്ക്ക് മികച്ച വേഷങ്ങള്‍ സമ്മാനിച്ച സംവിധായകനായിരുന്നു വിനയന്‍. എന്നാല്‍ മണിയുടെ അനുസ്മരണത്തിനായി ചാലക്കുടിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിനയന്‍ പങ്കെടുത്തിരുന്നില്ല. തന്നെ ക്ഷണിയ്ക്കാത്തതിനാലാണ് പരിപാടിയ്ക്ക് എത്താതിരുന്നതെന്ന് വിനയന്‍

ക്ഷണിയ്ക്കാന്‍

ക്ഷണിയ്ക്കാന്‍

തന്നേയും ചടങ്ങിലേയ്ക്ക ക്ഷണിയ്ക്കാന്‍ ആലോചിച്ചിരുന്നതായി പിന്നീടാണ് അറിഞ്ഞതെന്നും വിനയന്‍

തടഞ്ഞു

തടഞ്ഞു

ഒരു സൂപ്പര്‍ താരം പറഞ്ഞത് കൊണ്ടാണ് തന്നെ ക്ഷണിയ്ക്കാതിരുന്നതെന്നും വിനയന്‍

സൂപ്പര്‍ താരം പറഞ്ഞത്

സൂപ്പര്‍ താരം പറഞ്ഞത്

വിനയന്‍ പങ്കെടുത്താല്‍ താന്‍ വരില്ലെന്ന് താരം പറഞ്ഞതോടെയാണ് തന്നെ ഒഴിവാക്കിയതെന്നും വിനയന്‍. ഇക്കാര്യങ്ങളെല്ലാം ചടങ്ങിന് ശേഷമാണ് താന്‍ അറിഞ്ഞതെന്നും മനോരമ ഓണ്‍ലൈനോട് വിനയന്‍ പറഞ്ഞു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+