സിനിമാ തമ്പുരാക്കൻമാർ തീട്ടൂരം പുറപ്പെടുവിച്ച് വിലക്കിയപ്പോൾ അവർ മാത്രമാണ് വിളിച്ചത്; തുറന്നുപറഞ്ഞ് വിനയൻ

കൊച്ചി: മലയാള സിനിമയില്‍ നിന്ന് വിലക്കിയ സമയത്ത് തന്റെ നമ്പര്‍ തേടിപ്പിടിച്ച് വിളിച്ച കലാകാരന്മാര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തി സംവിധായകന്‍ വിനയന്‍. വലിയ കൊച്ചു മനുഷ്യരെ സ്മരിക്കുമ്പോള്‍ എന്ന കുറിപ്പിലാണ് വിനയന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. അന്ന് ആ കാലത്ത് അത്ഭുതദ്വീപ് എന്ന ചിത്രത്തില്‍ അഭിനയിച്ച കൊച്ചു കലാകാരന്മാര്‍ മാത്രമാണ് തന്നെ വിളിച്ചതെന്ന് വിനയന്‍ പറയുന്നു.

1

എല്ലാവരും നിഷ്‌കളങ്കമായി സ്‌നേഹിക്കാന്‍ മാത്രമറിയുന്ന പാവങ്ങളാണ്.. അത്ഭുതദ്വീപു കഴിഞ്ഞ് രണ്ടു വര്‍ഷത്തിനു ശേഷം മലയാള സിനിമാ തമ്പുരാക്കന്‍മാര്‍ ഇനി വിനയന്‍ സിനിമയേ ചെയ്യണ്ട എന്ന തീട്ടൂരം പുറപ്പെടുവിച്ചു വിലക്കിയപ്പോള്‍ ഈ പൊക്കം കുറഞ്ഞവര്‍ പലരും എന്റെ നമ്പര്‍ സംഘടിപ്പിച്ചെടുത്ത് എന്നെ വിളിച്ചിരുന്നെന്ന് വിനയന്‍ പറഞ്ഞു. മറ്റ് താരങ്ങള്‍ എന്തുകൊണ്ടാണ് തന്നെ വിളിക്കാതിരുന്നത് എന്നതിന്റെ കാരണവും വിനയന്‍ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

2

'അത്ഭുതദ്വീപ്' എന്ന സിനിമയില്‍ കൊട്ടാരം ചമയക്കാരനായി ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്ത സാജന്‍ സാഗര അന്തരിച്ചിട്ട് ഇന്നു 16 വര്‍ഷം തികയുകയാണ്..2005 സെപ്തംബര്‍ 19 നാണ് 29-ാം വയസ്സില്‍ കേരളത്തിലേക്കും ഏറ്റവു പൊക്കം കുറഞ്ഞ മനുഷ്യനായ സാജന്‍ വിടപറഞ്ഞത്. 2005 ഏപ്രില്‍ ഒന്നിന് അത്ഭുതദ്വീപ് റിലീസ് ചെയ്തതോടെ ആരും ശ്രദ്ധിക്കാതെ അവഗണിച്ചു പോന്നിരുന്ന ഒരു ചെറിയ വിഭാഗം മനുഷ്യര്‍ പെട്ടെന്നു നമ്മുടെ സമൂഹത്തില്‍ സെലബ്രിറ്റികളും താരങ്ങളുമായി മാറുകയായിരുന്നു..

3

ആ ചിത്രത്തോടെ ഗിന്നസ് ബുക്കില്‍ ഇടം നേടിയ ഇന്നത്തെ നമ്മുടെ ഗിന്നസ് പക്രു മാത്രമല്ല.. ഒട്ടേറെ കുഞ്ഞു മനുഷ്യര്‍ ചാനല്‍ പ്രോഗ്രാമുകളിലും മിമിക്രികളിലും ഒക്കെ പങ്കെടുത്ത് പണം സമ്പാദിക്കുകയും .. തങ്ങളും മറ്റു സിനിമാ നടന്മാരെയോ കലാകാരന്മാരെയോ പോലെ പ്രേക്ഷകര്‍ ശ്രദ്ധിക്കുന്ന ആളുകളാണെന്ന ആത്മവിശ്വാസത്തിലെത്തുകയും ചെയ്തു.. അവര്‍ക്കു കിട്ടിയ ആ പോസിറ്റീവ് എനര്‍ജിയും സന്തോഷവുമാണ് എന്നുമെന്നെ സംതൃപ്തനാക്കുന്നത്..

4

അത്ഭുതദ്വീപിന്റെ ചിത്രീകരണ സമയത്ത് ആ സിനിമയിലെ ഏറ്റവും ചെറിയ മനുഷ്യന്‍ സാജന്‍ സാഗര തന്റെ മനോഹരമായ ചിരി ചിരിച്ചുകൊണ്ട് എന്നോടു പറഞ്ഞ ഒരു വാക്കുണ്ട്. ഞങ്ങളൊക്ക ദൈവത്തിന്റെ ഒരു തമാശയല്ലേ സാര്‍.. പക്ഷേ ദൈവം ഒരു നിമിഷം ഒന്നു മാറി ചിന്തിച്ചിരുന്നു എങ്കില്‍ നമ്മുടെ പ്യഥ്വിരാജിന്റെ പൊക്കം എനിക്കും, എന്റെ പൊക്കം പ്യഥ്വിരാജിനും വന്നേനെ.. ഇതു പറഞ്ഞു വീണ്ടും പൊട്ടിച്ചിരിച്ച സാജന്റെ വാക്കുകളില്‍ പൊക്കം കുറഞ്ഞതിന്റെ വേദന നിഴലിക്കുന്നതു ഞാന്‍ കണ്ടു..

5

അംഗവൈകല്യം ഒന്നുമില്ലാതെ ഈ ഭൂമിയില്‍ ജനിച്ചു ജീവിക്കാന്‍ കഴിയുന്നതു തന്നെ മഹാഭാഗ്യമാണെന്നു ചിന്തിപ്പിക്കാന്‍ ഉതകുന്ന വാക്കുകളായിരുന്നു അത്. അത്ഭുതദ്വീപ് ഇങ്ങിയ ശേഷം സാജന് ധാരാളം സ്റ്റേജ് പ്രോഗ്രാമുകള്‍ കിട്ടി.. വലിയ തിരക്കായി.. ഒരു പരിപാടിയുടെ റിഹേഴ്‌സല്‍ നടക്കുമ്പോള്‍ ബെഞ്ചില്‍ നിന്നും താഴെ വീണ ആ വലിയ കലാകാരനായ കുഞ്ഞുമനുഷ്യന്റെ ജീവിതം അവിടെ തീരുകയായിരുന്നു..

6

ഈ ഫോട്ടോയില്‍ സാജന്റെ പുറകില്‍ നില്‍ക്കുന്നത് അത്ഭുതദ്വീപില്‍ രാജഗുരു ആയി അഭിനയിച്ച മറ്റൊരു അനുപമ കലാകാരന്‍ വെട്ടൂര്‍ പുരുഷന്‍ ചേട്ടനാണ്. 2017 ല്‍ അദ്ദേഹം അന്തരിച്ചു. എന്റെ തൊട്ടു പുറകില്‍ നില്‍ക്കുന്നത് മറ്റൊരു രാജാവായി അഭിനയിച്ച പിറവം സാജനാണ്. അദ്ദേഹവും 2014 ല്‍ നമ്മളോടു വിടപറഞ്ഞു.. പുറകില്‍ നില്‍ക്കുന്ന വേറൊരാളിന്റെ പേര് എനിക്കറിയില്ല. പിന്നെ കൂടെയുള്ളത് നമ്മുടെ ജഗജാലകില്ലാടി ആയ നായകന്‍ ഗിന്നസ് പക്രുവാണ്..

7

എല്ലാവരും നിഷ്‌കളങ്കമായി സ്‌നേഹിക്കാന്‍ മാത്രമറിയുന്ന പാവങ്ങളാണ്.. അത്ഭുതദ്വീപു കഴിഞ്ഞ് രണ്ടു വര്‍ഷത്തിനു ശേഷം മലയാള സിനിമാ തമ്പുരാക്കന്‍മാര്‍ ഇനി വിനയന്‍ സിനിമയേ ചെയ്യണ്ട എന്ന തീട്ടൂരം പുറപ്പെടുവിച്ചു വിലക്കിയപ്പോള്‍ ഈ പൊക്കം കുറഞ്ഞവര്‍ പലരും എന്റെ നമ്പര്‍ സംഘടിപ്പിച്ചെടുത്ത് എന്നെ വിളിച്ചിരുന്നു.

8

പൊക്കം കൂടിയ നടന്‍മാര്‍ ആരും അന്നു വിളിക്കാത്തതിനു കാരണം അവരുടെ അവസരം പോയാലോ എന്നോര്‍ത്തായിരുന്നു എങ്കില്‍.. അതിനേക്കാള്‍ വലുത് തങ്ങള്‍ക്കവസരം തന്നയാളിനോട് സ്‌നേഹം കാണിക്കുന്നതാണ് എന്നു ചിന്തിച്ച കൊച്ചു ശരീരവും വലിയ മനസ്സും ഉള്ളവരാണിവര്‍.. ചിലര്‍ കരഞ്ഞു കൊണ്ട് ചോദിച്ചിട്ടുണ്ട്. സാറിന് ഇനി സിനിമ ചെയ്യാനേ പറ്റില്ലേ..? എല്ലാ വിലക്കുകളും ലംഘിച്ചു കൊണ്ട് ഉടനേതന്നെ സിനിമ ചെയ്യും എന്ന് ഞാനവരേ ആശ്വസിപ്പിച്ചു.

9

അതായിരുന്നു 'യക്ഷിയും ഞാനും' അതില്‍ കോഴിക്കോട്ടുകാരന്‍ കൊച്ചു മനുഷ്യന്‍ ബാലകൃഷ്ണന്‍ അഭിനയിച്ചു. ഭിന്നശേഷിക്കാരായ കഥാപാത്രങ്ങളേ നായകരാക്കി മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ആറേഴു സിനിമകള്‍ ഞാന്‍ ചെയ്തിരുന്നു.. അതെല്ലാം ജനങ്ങള്‍ സ്വീകരിച്ച വിജയ ചിത്രങ്ങളുമായിരുന്നു. ഈ കൊച്ചു മനുഷ്യരെ അനുസ്മരിച്ചെഴുതിയ കുറിപ്പ് കുറച്ചു നീണ്ടു പോയി. സാജന്‍ സാഗരയുടെ ഈ ഓര്‍മ്മദിനത്തില്‍ ആ വലിയ കലാകാരന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

10

അതേസമയം, മലയാള സിനിമയില്‍ എന്നും തന്റേതായ നിലപാടുകള്‍ വ്യക്തമാക്കിയ സംവിധായകനാണ്് വിനയന്‍. നടന്‍ ദിലീപുമായ പ്രശ്‌നങ്ങള്‍ക്കൊടുവിലാണ് വിനയന് വിലക്ക് ഏര്‍പ്പെടുത്തിയത്. തന്റെ ചിത്രത്തില്‍ നിന്നും തുളസീദാസിനെ മാറ്റണം എന്ന് ദിലീപ് ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സിനിമാ സംഘടനകളും വിനയനും തമ്മിലുളള വര്‍ഷങ്ങള്‍ നീണ്ട ഏറ്റുമുട്ടലിലേക്കും വിലക്കിലേക്കും അടക്കം കടന്നത്. ഈ വിലക്ക് ഒടുവില്‍ കോമ്പറ്റീഷന്‍ കമ്മിഷന്‍ ഇടപെട്ട് നീക്കിയിരുന്നു.

11

ഇപ്പോള്‍ സംവിധായകന്‍ മലയാള സിനിമയില്‍ വീണ്ടും സജീവമാകുകയാണ്. ഏറ്റവും പുതിയ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് അണിയറയില്‍ ഒരുങ്ങുകയാണ്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിജു വില്‍സണ്‍ നായകനായി എത്തുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്,സുധീര്‍ കരമന, സുരേഷ് ക്യഷ്ണ,ടിനി ടോം,വിഷ്ണു വിനയ്, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി എന്നിവര്‍ അഭിനയിക്കുന്നുണ്ട്.

ഹോട്ട് ആന്‍ഡ് ക്യൂട്ട് ഗേള്‍; അമല പോളിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
    Vinayan about Siju Wilson | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+