സ്വിം സൂട്ടിലുള്ള ചിത്രത്തിന് മോശം കമന്റ്: പെൺകുട്ടിയ്ക്ക് മറുപടിയുമായി ദിയ കൃഷ്ണ
സ്വിം സ്യൂട്ട് അണിഞ്ഞ ചിത്രത്തിന് മോശം കമന്റ് ചെയ്ത പെൺകുട്ടിയ്ക്ക് കിടിലൻ മറുപടി നൽകി ദിയ കൃഷ്ണ. കുടുംബത്തിനൊപ്പം മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കാൻ പോയപ്പോഴുള്ള ചിത്രങ്ങളിൽ ചിലത് ദിയ കൃഷ്ണ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു, ഇതിലൊന്നിനാണ് പെൺകുട്ടി മോശം കമന്റുമായി എത്തിയത്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം

'ഇത്തരം നിലവാരം കുറഞ്ഞ ആളുകൾ ഈ ഭൂമുഖത്ത് നിന്നും ഇല്ലാതാകണം. ഇവളുടെ മാതാപിതാക്കൾ ആരാണോ. ഇവൾക്ക് നല്ല വിദ്യാഭ്യാസം നൽകുകയോ പഠിപ്പിക്കുകയോ ചെയ്യണമെന്നായിരുന്നു. അറപ്പുളവാക്കുന്ന പെരുമാറ്റം' എന്നുമാണ് ദിയ കൃഷ്ണ പെൺകുട്ടിയ്ക്ക് നൽകിയ മറുപടി.

വെറുതെയല്ല പീഡനം കൂടുന്നതെന്നായിരുന്നു പോസ്റ്റിന് താഴെ വന്ന കമന്റ്. കമന്റ് ചൊടിപ്പിച്ചതോടെയാണ് ദിയയുടെ മറുപടി. സ്വിം സ്യൂട്ട് ധരിച്ച് സ്വിമ്മിംഗ് പൂളിൽ നിൽക്കുന്ന ചിത്രത്തിനാണ് കമന്റ്. സഹോദരിമാർക്കൊപ്പമുള്ള ചിത്രങ്ങളും സോഷ്യൽ ഇൻഫ്ലുവൻസറായ ദിയ നേരത്തെ പോസ്റ്റ് ചെയ്തിട്ടുണ്ട്. നടി അഹാന കൃഷ്ണയും സഹോദരിമാരായ ഇഷാനിയും ഹൻസികയും തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.

തന്റെ ചിത്രത്തിന് കമന്റ് ചെയ്ത കാര്യം ശ്രദ്ധയിൽപ്പെട്ടെന്ന് മനസ്സിലാക്കിയതോടെ പെൺകുട്ടി കമന്റ് ഡിലീറ്റ് ചെയ്തുവെന്നും പ്രൊഫൈൽ ചിത്രം മാറ്റിയെന്നും ദിയ വ്യക്തമാക്കി. പെൺകുട്ടിയുടെ കമന്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് ദിയ മറുപടി നൽകിയത്.

നടൻ കൃഷ്ണ കുമാറിന്റെ നാല് പെൺമക്കളിൽ രണ്ടാമത്തെയാണ് ദിയ. സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും താരമാണ്. നിരവധി ആരാധകരും ദിയയ്ക്കുണ്ട്. ദിയയുടെ ഡാൻസിനും ഡബ്സ്മാഷിനും സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണുള്ളത്. ആൽബവും ദിയയുടേതായി പുറത്തിറങ്ങിയിരുന്നു.

ഇടയ്ക്ക് ട്രോളുകൾക്ക് മറുപടിയുമായും ദിയ യൂ ട്യൂബ് ചാനലിൽ എത്താറുണ്ട്. നേരത്തെ സുഹൃത്തിനൊപ്പം ടിവി ഇന്റർവ്യൂകളിലും ദിയ പ്രത്യക്ഷപ്പെട്ടിരുന്നു. പലപ്പോഴും മാസികകളിലും മറ്റും കവറായെത്തുന്നതും സോഷ്യൽ മീഡിയയിലെ ഇടപെടലുകളും കൊണ്ട് കൃഷ്ണകുമാറിന്റെ മക്കളളെല്ലാവരും ആരാധകർക്ക് പരിചിതരാണ്.
വ്യത്യസ്ത ലുക്കില്‍ തിളങ്ങി ശുഭ്ര അയ്യപ്പ; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications