'ബ്രേക്ക് അപ്പിന് പിന്നാലെ ദിയ കൃഷ്ണ ബിഗ് ബോസിലേക്ക്?'; മനസ് തുറന്ന് താരപുത്രി
ബിഗ് ബോസ് സീസൺ 5 ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. മത്സരാർത്ഥികളായി സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാരായ നിരവധി ആളുകളുടെ പേരുകൾ ചർച്ചയാകുന്നുണ്ട്.

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 ഉടൻ തുടങ്ങിയേക്കുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. പുതിയ സീസൺ ചർച്ചകൾ തുടങ്ങിയതോടെ ആരൊക്കെയാകും മത്സരാർത്ഥികൾ എന്നത് സംബന്ധിച്ചുള്ള ചർച്ചകളും സജീവമാണ്. ഇത്തവണയും വ്യത്യസ്ത മേഖലയിൽ നിന്നുള്ള പ്രമുഖരുടെ പേരുകൾ ചർച്ചയാകുന്നുണ്ട്. പ്രത്യേകിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ പേരുകൾ.

ബിഗ് ബോസ് സീസൺ 5 നെ കുറിച്ച്
ബിഗ് ബോസ് മലയാളം സീസണിന്റെ തുടക്കകാലത്ത് സിനിമ-സീരിയൽ മേഖലയിൽ ഉള്ള താരങ്ങളായിരുന്നു മത്സരാർത്ഥികലായി എത്തിയിരുന്നത്. എന്നാൽ മൂന്നാം സീസണോട് കൂടി ഈ പാറ്റേണിൽ വലിയ മാറ്റം ഉണ്ടായി.തുടർന്നുള്ള സീസണുകളിൽ സോഷ്യൽ മീഡിയയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയവരായിരുന്നു മത്സരാർത്ഥികളായി ഇടംപിടിച്ചത്. ഇവരിൽ പലർക്കും വലിയ ജനപിന്തുണയായിരുന്നു ലഭിച്ചിരുന്നതും.

റോബിൻ, ജാസ്മിൻ മൂസ, നിമിഷ
ബിഗ് ബോസ് മലയാളം സീസൺ 4 മത്സരാർത്ഥിയായി ഇപ്പോഴും പ്രേക്ഷകർക്കിടയിൽ വലിയ തരംഗമായി നിലനിൽക്കുന്ന ഡോ റോബിൻ രാധാകൃഷ്ണനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലയാിരുന്നു ഷോയിലെത്തിയത്. പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയ റിയാസ് സലീം, ജാസ്മിൻ എം മൂസ, നിമിഷ എന്നിവരെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ഓളം തീർത്തവരായിരുന്നു.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ
അതുകൊണ്ട് തന്നെ ഇത്തവണത്തെ സീസണിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ കൂടുതലായി എത്തണമെന്ന താത്പര്യമാണ് ബിഗ് ബോസ് ആരാധകർ പങ്കുവെയ്ക്കുന്നത്. സോഷ്യൽ ലോകത്ത് സജീവമായി നിൽക്കുന്ന അതുപോലെ തന്നെ ബിഗ് ബോസിൽ കൊണ്ടും കൊടുത്തും ഗെയിമിന്റെ ഊർജ്ജം നിലനിർത്താൻ കഴിയുന്നവർ എത്തണമെന്നും ആരാധകർ പറയുന്നുണ്ട്.

ദിയ കൃഷ്ണയും ബിഗ് ബോസിൽ
യുട്യൂബ് വ്ലോഗർ ആയ സീക്രട്ട് ഏജന്റ് എന്ന പേരിൽ അറിയപ്പെടുന്ന സായ് കൃഷ്ണ, കൊറിയൻ മല്ലു എന്ന പേരിൽ അറിയപ്പെടുന്ന സനോജ്, പാല സജി, സീരിയൽ താരം ജിഷിൻ മോഹൻ തുടങ്ങിയവരുടെ പേരുകളാണ് ചർച്ചയിൽ ഇടം പിടിക്കുന്നത്. ഇക്കൂട്ടത്തിൽ നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയും ബിഗ് ബോസിൽ മത്സരാർത്ഥിയായേക്കുമെന്നുള്ള അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.

ബ്രേക്കപ്പ് ആയ വിവരം കഴിഞ്ഞ ദിവസം ദിയ പങ്കുവെച്ചിരുന്നു
കാമുകനുമായി ബ്രേക്കപ്പ് ആയ വിവരം കഴിഞ്ഞ ദിവസം ദിയ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ പിന്നാലെ നിരവധി പേർ കാരണം തിരക്കി രംഗത്തെത്തിയിരുന്നു. ഇത്തരം ചർച്ചകൾക്കിടെയായിരുന്നു ദിയയുടെ പേരും ബിഗ് ബോസിലേക്ക് ചർച്ചയായത്. ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ദിയ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ദിയയുടെ പ്രതികരണം.

എനിക്ക് വിരോധമില്ല
'മുൻപും ചില വിവാദങ്ങൾ നടന്ന് കൊണ്ടിരിക്കുമ്പോൾ ഞാൻ ബിഗ് ബോസിൽ വരുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇത്തരത്തിൽ വിവാദങ്ങൾ വരുമ്പോൾ ബിഗ് ബോസിലേക്ക് ഞാനും എന്ന തരത്തിൽ എന്റെ ഫോട്ടോയും വെച്ച് വാർത്തകൾ കൊടുക്കുമ്പോൾ വ്യൂ കിട്ടുമല്ലോ. ഇറ്റ്സ് ഒകെ, അങ്ങനെ നിങ്ങൾക്ക് പണം ഉണ്ടാക്കണമെങ്കിൽ ഉണ്ടാക്കിക്കോളൂ, എനിക്ക് വിരോധമില്ല', ദിയ പറഞ്ഞു.

നമ്മുക്ക് പറ്റിയ സ്ഥലമല്ല അത്
'ബിഗ് ബോസിൽ വരാൻ തനിക്ക് താത്പര്യം ഇല്ലാത്തതിനാലാണെന്നും ദിയ ആവർത്തിച്ചു.ബിഗ് ബോസിലേക്ക് എന്നെക്കാൾ വളരെ പോപ്പുലറായ ആളുകൾ വരുന്നുണ്ട്. ഞാനൊരു പാവമല്ലേ, നമ്മളൊക്കെ ഇങ്ങനെ കഞ്ഞിയും കുടിച്ച് ജീവിച്ച് പൊക്കേട്ടെ, നമ്മുക്ക് പറ്റിയ സ്ഥലമല്ല അത്', ദിയ പറഞ്ഞു.












Click it and Unblock the Notifications