കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാഗ്രതൈ!!ഈ പേരില്‍ വരുന്ന ഫേസ്ബുക്ക് റിക്വസ്റ്റ് സ്വീകരിക്കരുത്..

സന്ദേശം വ്യാജം

Google Oneindia Malayalam News

ഫേസ്ബുക്ക് ഉപഭോക്താക്കള്‍ സൂക്ഷിക്കുക!!ജയ്‌ദേന്‍ കെ സ്മിത്ത് (Jayden K Smith) എന്ന പേരിലെത്തുന്ന ഫേസ്ബുക്ക് റിക്വസ്റ്റ് സ്വീകരിക്കരുത്. അക്‌സപ്റ്റ് ചെയ്താല്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടും. ഈ മെസേജ് എല്ലാ സുഹൃത്തുക്കള്‍ക്കും ഫോര്‍വേര്‍ഡ് ചെയ്യുക. നിങ്ങളുടെ സഹൃത്തുക്കളെ ഈ വാര്‍ത്ത അറിയിക്കുക. ഇത്തരത്തില്‍ നിങ്ങളുടെ ഇന്‍ബോക്‌സിലേക്ക് ഒരു മെസേജ് വന്നിട്ടുണ്ടാകാം. എന്നാല്‍ മെസേജ് ഫേക്ക് ആണെന്ന് ടെലഗ്രാം റിപ്പോര്‍ട്ട് ചെയ്യുന്നു.

ജയ്‌ദേന്‍ കെ സ്മിത്ത് എന്ന പേരില്‍ ഒരാളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം പലരും സോഷ്യല്‍ മീഡിയയില്‍ ഈ സന്ദേശം ഷെയര്‍ ചെയ്തു കഴിഞ്ഞു. ഇതിനോടകം വാര്‍ത്ത വൈറലാകുകയും ചെയ്തു. ഫ്രണ്ടായി ആഡ് ചെയ്താല്‍ എങ്ങനെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയെന്ന സംശയമാണ് പലര്‍ക്കും. എന്നാല്‍ സന്ദേശം വ്യാജമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

27-facebook-icon-600-13-1499939081.jpg -Properties Alignment

പരിധിയില്‍ കഴിഞ്ഞ് പരിചയമില്ലാത്ത ആളുകള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നത് ഫേസ്ബുക്കിന്റെ സ്പാം റൂള്‍സിന് എതിരാണ്. അങ്ങനെയൊരു അക്കൗണ്ട് ഉണ്ടെങ്കില്‍ അത് ഫേസ്ബുക്ക് പരിശോധിക്കും. മെസേജിന്റെ ആധികാരികതയോ മെസേജില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളോ ശ്രദ്ധിക്കാതെയാണ് പലരും ഈ മെസേജ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു സെന്‍സേഷണല്‍ വാണിങ്ങ് എന്ന രീതിയിലാണ് മെസേജ് പ്രത്യക്ഷപ്പെട്ടത്.

English summary
Do not accept Facebook friendship requests from this account
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X