പാഡ് മാന്‍ ചലഞ്ചിനെ പരിഹസിച്ച പേളി മാണിക്ക് ബോധമില്ലായ്മയാണെന്ന്‌ ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്‌

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  പേർളിയുടെ മൂക്കുചീറ്റലിനെ പൊളിച്ചടുക്കി ഈ ഡോക്ടർ | Oneindia Malayalam

  പാഡ് മാന്‍ ചലഞ്ചിനെ പരിഹസിച്ച അവതാരക പേര്‍ളി മാണിക്ക് മറുപടിയുമായി ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്. പാഡ് മാന്‍ ചലഞ്ചിനെ പരിഹസിച്ച പേര്‍ളി മാണി പൊതു സ്ഥലത്ത് മൂക്കുചീറ്റല്‍ ചലഞ്ച് പ്രഖ്യാപിച്ചിരുന്നു. തമാശയാണുദ്ദേശിച്ചതെങ്കില്‍ വലിയ കോമഡിയായിട്ട് തോന്നുന്നില്ലെന്ന് ഡോ. നെല്‍സണ്‍ പറഞ്ഞു. പേളിയുടെ പ്രഖ്യാപനം ശുദ്ധ വിവിരക്കേടും ബോധമില്ലായ്യ്മയുമാണ്. അക്ഷയ് കുമാറിന്റെ പുതിയ ചിത്രം പാഡ് മാന്‍ എന്ന ചിത്രത്തിന്റെ പ്രോമോഷന്റെ ഭാഗമായി ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും നടത്തുന്ന പാഡ് മാന്‍ ചലഞ്ചിനെ പരിഹസിച്ചാണ് ടെലിവിഷന്‍ അവതാരകയും ചലച്ചിത്രതാരവുമായ പേളി മാണി രംഗത്തെത്തിയത്.

  പത്മാവതിനു പിന്നാലെ മറ്റൊരു സിനിമയ്ക്ക് കൂടി വിലക്ക്; തുനിഞ്ഞിറങ്ങി കർണിസേനയും ബ്രാഹ്മണ സഭയും...

  നാപ്കിന്‍ പാഡിന്റെ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി അതൊരു മോശം വസ്തുവല്ല എന്ന് മറ്റുള്ളവരെ കാണിക്കുന്നതിനായാണ് ബോളിവുഡ് താരങ്ങള്‍ നാപ്കിന്‍ പാഡ് കൈയ്യില്‍ പിടിച്ചുള്ള ഫോട്ടോ ട്വിറ്ററിലും മറ്റും പോസ്റ്റ് ചെയ്തത്. പാഡ് മാന്‍ ചലഞ്ചിനെ പ്രതീകാത്മകമായി പരിഹസിച്ചാണ് പേളി മൂക്കുചീറ്റല്‍ ചലഞ്ച് എന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യ്തിരിക്കുന്നകത്. മൂക്കൂ ചീറ്റിയ ടിഷ്യൂ പേപ്പര്‍ കൈയ്യില്‍ പിടിച്ചാണ് പേളി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യ്തിരുന്നത്. പാഡ്മാന്‍ എന്ന സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ദൃശ്യങ്ങളില്‍ പാഡ് കാണുന്നുണ്ട് എന്നു പറഞ്ഞാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇതിനെതിരെയുള്ള പ്രതിഷേധം കൂടിയാണ് പാഡ് മാന്‍ ചലഞ്ച്.

  nelsonpic

  ഡോ നെല്‍സന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്
  'പേര്‍ളി മണിക്ക് ജലദോഷമാണത്രേ. പൊതുസ്ഥലത്ത് മൂക്ക് ചീറ്റാന്‍ തോന്നുന്നുണ്ടെന്ന്. മൂക്ക് ചീറ്റുമ്പൊ തന്നെ ആരും ജഡ്ജ് ചെയ്യാതിരിക്കാന്‍ മൂക്ക് ചീറ്റുന്ന ടിഷ്യുവുമായി ' മൂക്ക് ചീറ്റല്‍ ചലഞ്ച് ' തുടങ്ങിയിരിക്കുകയാണ് ടിയാള്‍...തമാശയാണുദ്ദേശിച്ചതെങ്കില്‍ വലിയ കോമഡിയായിട്ട് തോന്നുന്നില്ല.

  pearly

  പേളി ട്രോള്‍ ചെയ്യാന്‍ ശ്രമിച്ചത് പാഡ് മാന്‍ ചലഞ്ചിനെയാണ്. അക്ഷയ് കുമാറിന്റെ ബിഗ് ബജറ്റ് സിനിമ ' പാഡ് മാന്‍ ' ന്റെ പ്രോമോയ്ക്കായി തുടങ്ങിയ ചലഞ്ചാണെങ്കിലും അല്പം ചരിത്രമറിഞ്ഞാല്‍ പേളി ചെയ്തതിലെ വിഡ്ഢിത്തം മനസിലാകും. സാനിട്ടറി പാഡുമായി ഫോട്ടോ പോസ്റ്റ് ചെയ്യുക. ഒപ്പം മൂന്ന് പേരെ ചാലഞ്ച് ചെയ്യുകയും നല്‍കിയിരിക്കുന്ന സന്ദേശം കോപ്പി പേസ്റ്റ് ചെയ്യുകയും ചെയ്യുക. ദീപിക പദുക്കോണും ആമിര്‍ ഖാനും അടക്കം ഒട്ടേറെപ്പേര്‍ ചലഞ്ചില്‍ പങ്കെടുത്തുകഴിഞ്ഞു'

  മാസമുറയ്ക്ക ഉപയോഗിക്കുന്ന പാഡ് കണ്ടുപിടിച്ച അരുണാചലത്തിന്റെ കഥയും ഡോക്ടര്‍ നെല്‍സണ്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിവരിക്കുന്നുണ്ട്. അക്ഷയ്കുമാറിന്റെ പാഡ് മാന്‍ എന്ന സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് കിട്ടിയതെങ്കിലും മെനുസ്‌ട്രേഷനെക്കുറിച്ച് തുറന്നുപറയാനും സമൂഹം അതിന് കല്‍പിച്ച് നല്‍കുന്ന അശ്ശീലവും അസ്വഭാവികതയും മാറ്റിഎടുക്കാനും കൂടി ഈ ബോളിവുഡ് പാഡ്മാന്‍ ചലഞ്ച് ഒരു പരിധിവരെ സഹായിച്ചേക്കാം. അതിനെയാണ് പേളി മാണി പുച്ഛിക്കുന്നത്. ചിലപ്പൊഴെങ്കിലും ചതിക്കുന്ന, നേരം തെറ്റിവരുന്ന പീര്യഡ്‌സിന് കരുതിവയ്ക്കാന്‍ മറന്നാല്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ മെഡിക്കല്‍ സ്‌റ്റോറിലെത്തി പെണ്ണായ ഫാര്‍മസിസ്റ്റിനെ തിരഞ്ഞുപിടിച്ച് ആരും കാണാതെ ഒരു പാഡ് പൊതിഞ്ഞുവാങ്ങി തിരിച്ചെത്തി ഒരുപിടി ചിരികള്‍ക്കിടയിലൂടെ ചൂളി നടന്നുപോയി തിരിച്ചുവന്ന് തല താഴ്ത്തിയിരുന്നവരാരും ചിരിക്കില്ല...പുച്ഛിക്കുകയുമില്ല. ഇങ്ങനെയാണ് ഡോക്ടറുടെ പോസ്റ്റ് അവസാനിക്കുന്നത്.

  English summary
  Dr Nelson Against pearle maaney's Troll On Padman challenge

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്