Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിൻ എവിടെയെന്ന് ആരതിയുടെ പോസ്റ്റിൽ കമന്റോട് കമന്റ്; ഒടുവിൽ ' കട്ടക്കലിപ്പിൽ' റോബിൻ; ട്വിസ്റ്റ്‌

റോബിൻ തരം​ഗം ഇതുവരെ അവസാനിച്ചിട്ടില്ല...നാൾക്കുനാൾ റോബിന്റെ ഫാൻ ബേസ് കൂടിക്കൂടി വരികയാണ്. ബി​ഗ്ബോസിന് പുറത്തിറങ്ങിയ ഉടൻ തന്റെ ആരാധകരുടെ എണ്ണം കണ്ട് റോബിൻ തന്നെ ഞെട്ടിപ്പോയിട്ടുണ്ട്.

ഒരു പക്ഷേ ഇന്നുവരെ ഒരു ബി​ഗ്ബോസ് താരത്തിന് കിട്ടാത്തത്രയും സ്വീകാര്യതയാണ് റോബിന് ലഭിച്ചത്. ചെറിയ കുട്ടികൾ മുതൽ വളരെ പ്രായമായവർ വരെയാണ് റോബിന്റെ ആരാധകരിൽ ഉള്ളത്. തന്റെ ശക്തി തന്റെ ആരാധകരാണെന്ന് റോബിൻ പലവട്ടം പറഞ്ഞിട്ടുണ്ട്.

1

ആരതി പൊടിയുമായുള്ള തന്റെ വിവാഹ കാര്യം റോബിൻ പ്രഖ്യാപിച്ചതിന് പിന്നാലെ വളരെ സന്തോഷത്തിലാണ് ആരാധകർ. ഇവരുടെ കല്യാണം കാണാനുള്ള കാത്തിരിപ്പിലാണ് ഇവർ. റോബിനും ആരതിയും തമ്മിലുള്ള വീഡിയോകൾ നിമിഷ നേരം കൊണ്ടാണ് വൈറൽ ആവാറുള്ളത്. ഇപ്പോൾ ആരതി ഇടുന്ന പോസ്റ്റുകളിൽ ഒക്കെ റോബിനെ അന്വേഷിച്ചാണ് കമന്റുകൾ.

അടിപൊളി ആറ്റിട്യൂഡിൽ മഡോണ;പൊളി കമന്റുമായി ഐശ്വര്യ ലക്ഷ്മിയും; ചിത്രം വൈറലോട് വൈറൽ

2


..​ഡോക്ടറെവിടെ...ഡോക്ടറെ മിസ് ചെയ്യുന്നു..റോബിൻ-പൊടി വീഡിയോ ചെയ്യൂ...എന്നിങ്ങനെയാണ് കമന്റുകൾ. ആരതിയുടെ മിക്ക പോസ്റ്റുകളിൽ റോബിനെയാണ് ഫാൻസ് അന്വേഷിക്കുന്നത്. കുറച്ച് ദിവസമായി റോബിന്റെ വീഡിയോകളുടെ എണ്ണം കുറഞ്ഞതാണ് റോബിനെ അന്വേഷിക്കാനുള്ള കാരണം. അങ്ങനെ അന്വേഷണം കൂടിയപ്പോൾ റോബിൻ ഒരു വീഡിയോയുമായി രം​ഗത്തെത്തി. കട്ടകലിപ്പിലാണ് റോബിനെ ആദ്യം വീഡിയോയിൽ കാണാൻ പറ്റുന്നത്. പക്ഷേ അവിടെ ഒരു ട്വിസ്റ്റ് ഉണ്ട്...

3

എല്ലാവർക്കും നമസ്ക്കാരം ഞാൻ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ, വളരെ ഇപോർട്ടന്റ് ആയിട്ടുള്ള വളരെ ഇംപോർട്ടന്റ് ആയുട്ടുള്ള ഒരു കാര്യം പറയാനാണ് ഞാൻ ഈ ഒരു വീഡിയോ ചെയ്യുന്നത്. കാര്യം എന്താന്ന് വെച്ചാൽ പ്രത്യേകിച്ച് ഒന്നുമില്ല. നിങ്ങൾ എല്ലാവരും എന്നെ മിസ് ചെയ്തെന്ന് ഞാൻ അറിയുന്നു. എല്ലാരും ഹാപ്പി ആയി ഇരിക്കുക, താങ്ക്യൂ, എന്നാണ് റോബിൻ പറയുന്നത്. റോബിന്റെ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. പേടിപ്പിച്ചു കളഞ്ഞല്ലോ...കണ്ടന്റ് താരാതെ പറ്റിക്കണ്ട..െന്തെങ്കിലും ഒരു കണ്ടന്റ് ഡോക്ടർ താ...ഒരുപാട് മിസ് ചെയ്യുന്നു, ഡാ ചെറുക്ക ചുമ്മ ടെൻഷൻ‌ അടിപ്പിക്കാതെ എന്നിങ്ങനെയാണ് കമന്റുകൾ.

4

രോബിനും ആരതി പൊടിയും അപ്രതീക്ഷിതമായാണ് അടുക്കുന്നത്. ബി​ഗ്ബോസിൽ മത്സരിക്കുന്ന സമയത്ത് റോബിൻ ദിൽഷയോട് തന്റെ ഇഷ്ടം തുറന്നുപറഞ്ഞിരുന്നു. എന്നാൽ റോബിൻ തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നാണ് ദിൽഷ പറഞ്ഞത്. ഇതിന് പിന്നാലെ റോബിൻ ബി​ഗ്ബോസിൽ നിന്ന് പുറത്തായിരുന്നു. റിയാസിനെ തല്ലയതിനായിരുന്നു റോബിനെ പുറത്താക്കിയത്. മത്സരത്തിന് പുറത്തായ റോബിൻ ദിൽഷയ്ക്ക് വേണ്ടി തന്റെ ഫാൻസിനോട് വോട്ട് ചോദിച്ചിരുന്നു. ബി​ഗ്ബോസിൽ വിജയിച്ചത് ദിൽഷയായിരുന്നു.

5

എന്നാൽ റോബിന്റെ വോട്ട് കൊണ്ടാണ് ദിൽഷ ജയിച്ചതെന്ന ആരോപണം ഉയർന്നുവന്നു. ദിൽഷയ്ക്കെതിരെ സൈബർ അറ്റാക്ക് രൂക്ഷമായതിന് പിന്നാലെ ഒടുവിൽ ദിൽഷ തന്നെ രം​ഗത്തെത്തുകയായിരുന്നു. റോബിനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് ദിൽഷ പറഞ്ഞു. ദിൽഷ പോയാൽ തനിക്ക് പ്രശ്നമില്ലെന്ന് റോബിനും പറഞ്ഞു.

6


ദിൽഷയും റോബിനും തമ്മിൽ പിരിഞ്ഞുനിൽക്കുമ്പോഴാണ് ആരതി പൊടി വരുന്നത്. പല പരിപാടികളിലും മറോബിനും ആരതിയും ഒരുമിച്ചെത്തി. ഇതോടെ ഇവരുടെ ബന്ധത്തെക്കുറിച്ച് ​ഗോസിപ്പുകൾ ഇറങ്ങി. ഇതിന് പിന്നാലെയാണ് താൻ ആരതിയെ കല്യാണം കഴിക്കാൻ പോവുകയാണെന്ന് രോബിൻ വെളിപ്പെടുത്തിയത്. ഫെബ്രുവരിയിലാണ് ഇവരുടെ കല്യാണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+