'ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസം'; വീഡിയോ പങ്കുവെച്ച് റോബിന്‍; കമന്റിട്ട് ആരതി പൊടിയും
റോബിനും ആരതിയും തമ്മിലുള്ള വിവാഹം തീയതി റോബിൻ വെളിപ്പെടുത്തിക്കഴിഞ്ഞു. ഇതോടെ ഇതുവരെ നടന്നുകൊണ്ടിരുന്ന എല്ലാ പ്രശ്നങ്ങളും താത്ക്കാലികമായി അവസാനിച്ചിരിക്കുകയാണ്. ദിൽഷയും റോബിനും വീണ്ടും മിണ്ടുമോ ദിൽഷയും റോബിനും കല്യാണം കഴിക്കുമോ എന്നിങ്ങനെയുള്ള സംശയങ്ങൾക്ക് കൂടിയാണ് റോബിന്റെ പ്രഖ്യാപനത്തിലൂടെ അവസാനമായത്. ഫെബ്രുവരിയിൽ വിവാഹം ഉണ്ടാകുമെന്നാണ് റോബിൻ പറഞ്ഞത്.
റോബിൻ തന്റെ വിവാഹക്കാര്യം പറഞ്ഞതിന് പിന്നാലെ റോബിനെ അഭിനന്ദിച്ചും വിമർശിച്ചും ആളുകൾ രംഗത്തെത്തിയിരുന്നു. റോബിൻ ദിൽഷയെ തേച്ചെന്നും ഇതായിരുന്നോ റോബിന് ദിൽഷയോട് ഉണ്ടായിരുന്ന പ്രണയമെന്നുമാണ് ചിലർ ചോദിക്കുന്നത്. ദിൽഷ വേണ്ടെന്ന് വെച്ചപ്പോൾ പിറകെ നടന്ന് സമയം കളയാതെ റോബിൻ നല്ലൊരു തീരുമാനം എടുത്തെന്നാണ് മറ്റ് ചിലർ പറയുന്നത്. അങ്ങനെ കഴിഞ്ഞദിവസം വരെ റോബിന്റെ വിവാഹത്തിന്റെ പേരിലായിരുന്നു തർക്കം. ഇതിന് പിന്നാലെ റോബിൻ ലൈവിൽ വന്ന് വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അങ്ങനെ ഏതാണ്ട് വിവാദങ്ങൾ ഒക്കെ അടയിരിക്കുമ്പോഴാണ് റോബിൻ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം എന്ന ക്യാപ്ഷനോടെയാണ് റോബിൻ ആ വീഡിയോ പോസറ്റ് ചെയ്തത്. ബിഗ്ബോസ് വീടിനകത്ത് നിന്ന് പുറത്താകുന്നത് മുതലുള്ള കാര്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. റോബിനെ സംബന്ധിച്ച് ബിഗ്ബോസിൽ നിന്ന് പുറത്താക്കുക എന്നു പറഞ്ഞത് വലിയൊരു സങ്കടമായിരുന്നു. ബിഗ്ബോസിലെ ഏറ്റവും മികച്ച മത്സരാർത്ഥിയായിരുന്നു റോബിൻ.

മത്സരത്തിന്റെ വിന്നറാകുമെന്നെല്ലാവരും കരുതിയത് റോബിനെ ആയിരുന്നു. എന്നാൽ അപ്രതീക്ഷിതമായിരുന്നു റോബിന്റെ പുറത്തുപോക്ക്. റിയാസിനെ തല്ലിയതിനാണ് റോബിൻ പുറത്തായത്യ എന്നാൽ അവിടം തൊട്ടായിരുന്നു റോബിന് ഇത്രമാത്രം ജനപിന്തുണ ഉള്ള കാര്യം റോബിൻ തിരിച്ചറിയുന്നത്. പുറത്തുവന്നതിന് പിന്നാല തന്നെ ഇത്രമാത്രം ആളുകൾ സ്നേഹിക്കുന്നുണ്ടെന്ന് കാണുമ്പോൾ അത്ഭുതമാകുന്നെന്ന് റോബിൻ പറഞ്ഞിരുന്നു. റോബിൻ പങ്കുവെച്ച വീഡിയോയിൽ നിന്ന് തന്നെ റോബിന്റെ ഫാൻ ബേസ് എത്രയാണെന്ന് വ്യക്തമാകും. ഈ വീഡിയോയിൽ ആരതി പൊടിയും കമന്റ് ഇട്ടിട്ടുണ്ട് പ്രൗഡ് ഓഫ് യു എന്നാണ് ആരതിയുടെ കമന്റ്.
ഇതെന്താ മഡോണയുടെ കല്യാണം കഴിഞ്ഞോ! കല്യാണ വേഷത്തില്‍ താരം..അന്തംവിട്ട് ആരാധകര്‍

റോബിൻ-ആരതി കല്യാണത്തിനാണ് റോബിന്റെ ആരാധകർ കാത്തിരിക്കുന്നത്. ദിൽഷ-റോബിൻ കല്യാണമാകും ഉണ്ടാവുക എന്ന് കരുതിയിരുന്ന ആരാധകർക്ക് ഇവർ തമ്മിൽ വേർപിരിഞ്ഞത് വലി സങ്കടമായിരുന്നു. ബിഗ്ബോസിനകത്ത് വെച്ച് അത്രയും നല്ല സൗഹൃദത്തിലായിരുന്നു ഇരുവരും. പുറത്തുവന്നതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. റോബിനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നതായി ദിൽഷ പറയുകയയിരുന്നു . ഇതിന് പിന്നാലെയാണ് റോബിൻ-ആരതി പ്രണയത്തെക്കുറിച്ച് ചർച്ച വരുന്നത്. പല ഗോസിപ്പുകളും വന്നതോടെയാണ് റോബിൻ കാര്യത്തിൽ വ്യക്തത വരുത്തിയത്.

റോബിന്‍ പറഞ്ഞത്: 'പലരും പറയുന്നു എന്റെ എന്‍കേജ്‌മെന്റ് കഴിഞ്ഞെന്ന്.എന്റെ എന്‍കേജ്‌മെന്റ് കഴിഞ്ഞിട്ടില്ല.പക്ഷേ ഞാന്‍ കമിന്റഡാണ്. എന്റെ മാരേജ് ഫെബ്രുവരിയില്‍ ഉ ണ്ടാവും . അപ്പോള്‍ ആള്‍ ആരാണെന്ന് അറിയാം..ആള് ആരതി പൊടി.ഇത് എന്റെ ജീവിതം ആണ്..എന്റെ ലൈഫാണ് എനിക്ക് ഇഷ്ട ള്ളത് പോലെ ഞാന്‍ ജീവിക്കും ഞാന്‍ ഇമേജ് കോണ്‍ഷ്യസ് അല്ല. എനിക്കിങ്ങനെ ആവാനെ പറ്റു..എന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേരു്ണ്ട്..

എന്നെ ഇഷ്ടപ്പെടാത്ത കുറച്ച് പേരുണ്ട്. അവരെന്നെ ഡീഗ്രേഡ് ചെയ്യുന്നു്..അതൊക്കെ ഞാന്‍ കാണുന്നുണ്ട്, പക്ഷേ നിങ്ങളെ ആരെയും ഞാന്‍ മൈന്‍ഡ് ചെയ്യുന്നില്ല. നിങ്ങള് എന്താന്ന് വെച്ചാ ചെയ്‌തോളൂ. വെറുതേ തളര്‍ത്താനും തകര്‍ക്കാനും ശ്രമിക്കുന്ന സമയത്ത് രണ്ടക്ഷരം പഠിച്ച് ജീവിതത്തില്‍ എന്തെങ്കിലും ആവാന്‍ നോക്ക്. സ്‌നേഹിക്കുക, സ്‌നേഹിക്കാനുള്ള മനസ് കാണിക്കുക,' റോബിന്‍ പറഞ്ഞു.












Click it and Unblock the Notifications