Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ട് ദൃശ്യം 2വില്‍ അഭിനയിച്ചില്ല, ഒടുവിൽ കാരണം വെളിപ്പെടുത്തി ഷാജോണ്‍; ഭയങ്കര വിഷമമുണ്ടെന്ന് താരം

പ്രേക്ഷകരുടെ നാളുകളുടെ കാത്തിരിപ്പിനൊടുവില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ദൃശ്യം 2 ഒടിടി പ്ലാറ്റ് ഫോമായ ആമസോണില്‍ റിലീസ് ചെയ്തത്. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ത്രില്ലര്‍ ചിത്രം രണ്ടും കയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. കണ്ടവര്‍ക്കെല്ലാം മികച്ച അഭിപ്രായം മാത്രമാണ് സിനിമയെ കുറിച്ചുള്ളത്. എന്നാല്‍ ദൃശ്യം ഒന്നില്‍ ഉണ്ടായിരുന്ന പല കഥാപാത്രങ്ങളും രണ്ടാമത്തെ പാര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. അതില്‍ പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു കലാഭവന്‍ ഷാജോണിന്റേത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് ദൃശ്യം 2വിന്റെ ഭാഗമാകാത്തത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം

കാത്തിരിപ്പ് വെറുതെയായില്ല

കാത്തിരിപ്പ് വെറുതെയായില്ല

ദൃശ്യം 2വിന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല എന്നാണ് പ്രേക്ഷകര്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ പല വിധത്തിലുള്ള ട്രോളുകളും പുറത്തിറങ്ങിയിരുന്നു.

സഹദേവന്‍ പൊലീസ്

സഹദേവന്‍ പൊലീസ്

ദൃശ്യത്തിന്റെ ആദ്യ ഭാഗം കണ്ടവര്‍ക്ക് വെറുപ്പോടെ മാത്രമേ കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച സഹദേവന്‍ എന്ന പൊലീസുകാരനെ ഓര്‍ക്കാന്‍ സാധിക്കും. വലിയ ക്രൂരതയുള്ള കഥാപാത്രമായിരുന്നു അത്. ജോര്‍ജുകുട്ടിയോടും കുടുംബത്തോടും വലിയ ക്രൂരതയാണ് സഹദേവന്‍ എന്ന പൊലീസുകാരന്‍ കാണിച്ചത്.

നടന്റെ വിജയവും

നടന്റെ വിജയവും

പ്രേക്ഷകര്‍ക്ക് തോന്നിയ ആ വെറുപ്പാണ് കലാഭവന്‍ ഷാജോണ്‍ എന്ന നടന്റെ വിജയവും. മികച്ച രീതിയിലാണ് ചിത്രത്തിലെ ഓരോ രംഗവും ഷാജോണ്‍ അവതരിപ്പിച്ചത്. രണ്ടാം ഭാഗത്തില്‍ ഷാജോണ്‍ എവിടെ പോയെന്ന ചോദ്യവും പ്രേക്ഷകര്‍ പ്രധാനമായും ചോദിച്ചിരുന്നു.

ഷാജോണ്‍ എവിടെ പോയി

ഷാജോണ്‍ എവിടെ പോയി

എന്തുകൊണ്ട് ദൃശ്യം 3യില്‍ ഉണ്ടായില്ല എന്നതിന് മറുപടിയുമായാണ് താരം ഇപ്പോള്‍ രംഗത്തെത്തുന്നത്. നടന്‍ ബാലാജി ശര്‍മ്മ പങ്കുവച്ച വീഡിയോയിലാണ് ഷാജോണ്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്.

 മറുപടി ഇങ്ങനെ

മറുപടി ഇങ്ങനെ

ദൃശ്യം 3 വരുന്നുണ്ടെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. എന്തൊക്കെ ട്വിസ്റ്റുകളാണ്. ഒരു രക്ഷയുമില്ലാത്ത ചിത്രമാണ് ദൃശ്യം 2. ഈ സിനിമയില്‍ ഭാഗമാകാത്തതില്‍ സത്യത്തില്‍ വിഷമമുണ്ട്. ദൃശ്യം സിനിമയില്‍ ഭാഗമാകാന്‍ സാധിച്ചത് വലിയ അനുഗ്രഹമായി കാണുന്നയാളാണ് ഞാനെന്നും ഷാജോണ്‍ പറഞ്ഞു.

ഒരുപാട് പേര്‍ വിളിക്കുന്നുണ്ട്

ഒരുപാട് പേര്‍ വിളിക്കുന്നുണ്ട്

ദൃശ്യം 2 ഇറങ്ങിയതിന് പിന്നാലെ ഒരുപാട് പേര്‍ വിളിച്ച് ചോദിക്കുന്നുണ്ട് സഹദേവന്‍ എവിടെ പോയെന്ന്. സഹദേവന്റെ പണി പോയി. പണി കിട്ടിയിരിക്കുകയാണ് ഞാനിപ്പോള്‍. ഇനി സഹദേവന്‍ വരണമെങ്കില്‍ ജീത്തു ജോസഫ് വിചാരിക്കണം. ദൃശ്യം 3യില്‍ നമ്മളൊക്കെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാരവന്‍ വാങ്ങിച്ചു

കാരവന്‍ വാങ്ങിച്ചു

പുതിയ കാരവന്‍ വാങ്ങിച്ച വിശേഷങ്ങളും താരം പങ്കുവച്ചു. കാരവാന്‍ എടുത്തിട്ട് രണ്ട് വര്‍ഷമായി. എഴുത്തുമായി ബന്ധപ്പെട്ട് മീറ്റിങ്ങുകള്‍ക്ക് സഹായിക്കും എന്ന് കരുതിയാണ് എടുത്തത്. അതുത്ത ഒരു സിനിമ ചെയ്യാനുള്ള എഴുത്ത് പുരോഗമിക്കുകയാണെന്നും ഷാജോണ്‍ വ്യക്തമാക്കി.

ദൃക്‌സാക്ഷി സഹദേവന്റെ ആളോ

ദൃക്‌സാക്ഷി സഹദേവന്റെ ആളോ

വരുണിനെ ജോര്‍ജു കുട്ടി പൊലീസ് സ്റ്റേഷനില്‍ കുഴിച്ചുമൂടുന്നതുകണ്ട ദൃക്‌സാക്ഷി ജോസ് എന്ന കഥാപാത്രം സഹദേവന്റെ ആളാണോ എന്ന ചോദ്യത്തിനും ഷാജോണ്‍ മറുപടി പറഞ്ഞു. സഹദേവന്റെ ആളാണോ എന്നത് ദൃശ്യം 3യില്‍ അറിയാമെന്നായിരുന്നു ഷാജോണ്‍ മറുപടി പറഞ്ഞത്.

മാസ്റ്റര്‍ ബ്രെയിന്‍

മാസ്റ്റര്‍ ബ്രെയിന്‍

സിനിമയുടെ മാസ്റ്റര്‍ ബ്രെയിന്‍ ജീത്തു ജോസഫാണെന്നും അദ്ദേഹം സംവിധായകന്‍ ആയില്ലെങ്കില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആയേനെ എന്നും ബാലാജി ശര്‍മ്മ വീഡിയോയില്‍ പറഞ്ഞു. ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന പുള്ളി എന്ന ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് വീഡിയോ ഷൂട്ട് ചെയ്തത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ബ്ലോക്ക് ബസ്റ്റര്‍ ആവേണ്ട ചിത്രം

ബ്ലോക്ക് ബസ്റ്റര്‍ ആവേണ്ട ചിത്രം

അതേസമയം, തിയ്യേറ്ററര്‍ റിലീസ് ആയിരുന്നെങ്കില്‍ ബ്ലോക്ക്ബസ്റ്റര്‍ അടിക്കേണ്ട ഐറ്റം എന്നാണ് ചിത്രത്തെ കുറിച്ച് ഇപ്പോള്‍ എല്ലാവരും പറയുന്നത്. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിന് ആദ്യ ദിവസങ്ങളില്‍ അധികം പ്രേക്ഷകര്‍ ഉണ്ടായിരുന്നില്ല. പിന്നാലെ മികച്ച പ്രതികരണങ്ങള്‍ വന്നതോടെയാണ് തിയ്യേറ്ററുകളിലേക്ക് കുടുംബ പ്രേക്ഷകരടക്കം എത്തിയത്.

നടി റുഹി സിങിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+