20 കാരി അനുഭവിക്കേണ്ടതിലപ്പുറം ഞാന്‍ അനുഭവിച്ചു, ക്യാമ്പെയിനില്‍ നിന്ന് പിന്നോട്ടെന്ന് ഗുര്‍മേഹര്‍
ചൊവ്വാഴ്ച ഐസ നടത്താനിരിക്കുന്ന മാര്‍ച്ചില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി ഗുര്‍മേഹര്‍ വ്യക്തമാക്കിയത്
ദില്ലി: ദില്ലി സര്‍വ്വകലാശാലയിലെ രാംജാസ് കോളേജിലെ എബിവിപി അതിക്രമത്തിനെതിരെ സോഷ്യല്‍ മീഡിയ ക്യാമ്പെയിന് ആരംഭിച്ച ഗുര്‍മേഹര്‍ കൗര്‍ ഐസ ക്യാമ്പയിനില്‍ നിന്ന് പിന്മാറി. എബിവിപിയ്ക്കെതിരെ ഗുര്‍മേഹര്‍ നടത്തിയ സോഷ്യല്‍ മീഡിയ ക്യാമ്പെയിനെ തുടര്‍ന്ന് ബിജെപി എംപി, കേന്ദ്ര മന്ത്രി കിരണ്‍ റിജിജു, വിരേന്ദര്‍ സേവാഗ് എന്നിവര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച ഐസ നടത്താനിരിക്കുന്ന മാര്‍ച്ചില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി ഗുര്‍മേഹര്‍ വ്യക്തമാക്കിയത്.
കാര്‍ഗില്‍ രക്തസാക്ഷി മന്ദീപ് സിംഗിന്റെ മകളായ കൗര്‍ ട്വീറ്റിലാണ് ഐസയുടെ മാര്‍ച്ചില്‍ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയത്. ക്യാമ്പയിനില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്നും എന്നെ തനിച്ച് വിടൂ എന്നും ആഹ്വാനം ചെയ്തുകൊണ്ടുള്ളതാണ് ദില്ലിയിലെ ലേഡി ശ്രീരാം കോളേജ് വിദ്യാര്‍ത്ഥിനിയായ ഗുര്‍മേഹറിന്റെ ട്വീറ്റ്. ക്യാമ്പയിന് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ളതാണ് തനിയ്ക്ക് വേണ്ടിയുള്ളതല്ലെന്നും ഏറ്റവുമധികം ആളുകള്‍ക്കൊപ്പം മാര്‍ച്ച് വിജയിപ്പിക്കാനും കൗര്‍ ട്വീറ്റില്‍ ആവശ്യപ്പെടുന്നു.

എന്റെ ധീരതയെയും ധൈര്യത്തെയും ചോദ്യം ചെയ്യുന്നവരോട്.. ആവശ്യത്തില്‍ അധികം ധൈര്യം ഞാന്‍ കാണിച്ചു. ഒരു കാര്യം ഉറപ്പാണ്. അടുത്ത തവണ ആര്‍ക്കെങ്കിലുമെതിരെ അക്രമത്തിനോ ഭീഷണിയ്ക്കോ മുതിരുമ്പോള്‍ നമ്മള് രണ്ടുതവണ ചിന്തിയ്ക്കുമെന്നും ഗുര്‍മേഹര്‍ വ്യക്തമാക്കുന്നു. ദില്ലി സര്‍വ്വകലാശാലയില്‍ എബിവിപി അഴിച്ചുവിട്ട അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഞാന്‍ എബിവിപിയെ ഭയക്കുന്നില്ലെന്നും വ്യക്തമാക്കിക്കൊണ്ട് ആരംഭിച്ച സോഷ്യല്‍ മീഡിയ ക്യാമ്പെയിനെ തുടര്‍ന്ന് ഗുര്‍മേഹറിനെതിരെ ബലാത്സംഗ ഭീഷണിയുമായി എബിവിപി രംഗത്തെത്തിയിരുന്നു. ഇതിന് പുറമേ ബിജെപി നേതാക്കളും കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവും ഗുര്‍മേഹറിനെതിരെ രംഗത്തെത്തിയിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications