ആ ചിത്രങ്ങള്‍ ദുല്‍ഖറിന്റെ തന്നെ... പക്ഷേ വീക്ഷണം മറുപടി പറയണം
തിരുവനന്തപുരം: വീക്ഷണം പത്രത്തിന്റെ ഓണ്‍ലൈന്‍ വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലെ ചിത്രങ്ങള്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ തന്നെ. വാര്‍ത്തയില്‍ മമ്മൂട്ടിയേയും ദുല്‍ഖറിനേയും അധിക്ഷേപിച്ചവര്‍ പക്ഷേ ആ ചിത്രങ്ങള്‍ എവിടെ നിന്ന് വന്നു എന്ന് അന്വേഷിച്ചില്ല.
വര്‍ഷള്‍ക്ക് മുമ്പ്, ദുല്‍ഖര്‍ സിനിമയിലെത്തുന്നതിനും വിവാഹം കഴിക്കുന്നതിനും മുമ്പുള്ള ചിത്രങ്ങളാണിതെന്നാണ് റിപ്പോര്‍ട്ട്. എന്നാലും അത് ദുല്‍ഖറിന്റെ ചിത്രങ്ങള്‍ തന്നെയാണല്ലോ എന്നോര്‍ത്ത് ഞെട്ടണ്ട. ഒരു ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണത്തിനിടെ എടുത്ത ചിത്രങ്ങള്‍ മാത്രമാണത് എന്നാണ് ഒടുവില്‍ ലഭിയ്ക്കുന്ന വിവരം.
മമ്മൂട്ടിയ്‌ക്കെതിരെ ഒരു വാര്‍ത്ത കിട്ടിയപ്പോള്‍ അതിന്റെ സത്യാവസ്ഥ അന്വേഷിക്കാതെ രംഗത്തിറങ്ങിയതാണ് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. ആ ചിത്രങ്ങളുടെ സത്യാവസ്ഥ അറിയാം

ദുല്‍ഖര്‍ തന്നെ
പാര്‍ട്ടിയില്‍ മദ്യപിച്ചിരിയ്ക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ തന്നെയാണ്. എന്നാല്‍ അതൊരു ഹ്രസ്വ ചിത്രത്തിന്റെ ഷൂട്ടിംഗ് ആയിരുന്നു എന്ന് മാത്രം.

എവിടെ വച്ച്?
മുംബൈയില്‍ വച്ചാണ് ഈ ചിത്രങ്ങള്‍ എടുത്തത് എന്നാണ് റിപ്പോര്‍ട്ട്.

ഹ്രസ്വചിത്രമോ?
ദുല്‍ഖര്‍ സല്‍മാന്‍ ഹ്രസ്വ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടോ എന്നായിരിക്കും എല്ലാവരുടേയും സംശയം. എന്നാല്‍ ആ സംശയം മാറ്റാനുള്ള വീഡിയോ യൂട്യൂബില്‍ ഉണ്ട്.

ആദ്യ ചിത്രം?
2012 ല്‍ പുറത്തിറങ്ങിയ സെക്കന്റ് ഷോ ആണ് ദുല്‍ഖര്‍ സല്‍മാന്‍ ആദ്യം അഭിനയിച്ച ഫീച്ചര്‍ ഫിലിം എന്നത് ശരിതന്നെ. എന്നാല്‍ അതിന് മുമ്പ് കുറച്ച് ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

അതെപ്പോ?
ശ്യാമപ്രസാദിന്റെ ഋതു, മുരുഗദോസിന്റെ ഒരു ചിത്രം എന്നിവയ്ക്കായി ദുല്‍ഖറിനെ സമീപിച്ചിരുന്നത്രെ. എന്നാല്‍ ദുല്‍ഖര്‍ അതിന് തയ്യാറായിരുന്നില്ല. സിനിമയെ അറിയാതെ അഭിനയിക്കേണ്ട എന്നായിരുന്നു തീരുമാനം.

മുംബൈയില്‍
സിനിമ പഠിയ്ക്കാന്‍ ദുല്‍ഖര്‍ എത്തിയത് മുംബൈയില്‍ ആയിരുന്നു. അവിടത്തെ മികച്ച സ്ഥാപനത്തില്‍ നിന്ന് തന്നെ ഡിപ്ലോമയും എടുത്തു.

ബാരി ജോണ്‍
ലോകപ്രശസ്ത സിനിമാ സംവിധായകനായ ബാരി ജോണ്‍ നടത്തുന്ന ബാരി ജോണ്‍ ആക്ടിംഗ് സ്റ്റുഡിയോയില്‍ ആയിരുന്നു ഡിപ്ലോമ ചെയ്തത്.

സംഭവം അവിടെ വച്ച്
ബാരി ജോണില്‍ പഠിയ്ക്കുന്ന കാലത്ത് പഠനത്തിന്റെ ഭാഗമായി ചില ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തിട്ടുണ്ട്. അതില്‍ ഒന്നിലെ ചിത്രങ്ങളാണ് ഇപ്പോള്‍ വീക്ഷണം ആഘോഷിയ്ക്കുന്നത്.
തെളിവ് ഇതാ
വിവാദ ചിത്രങ്ങളുള്ള ആ ഹ്രസ്വ ചിത്രം ബാരി ജോണ്‍ അക്കാദമിയില്‍ ഇപ്പോഴും ഉണ്ടാകും. അക്കാലത്ത് ദുല്‍ഖര്‍ അഭിനയിച്ച ഒരു ഹ്രസ്വചിത്രം ഇതാ ഇവിടെ കാണാം.

ആരോപണം വേറേയും
ദുല്‍ഖറിനും മമ്മൂട്ടിയ്ക്കും എതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ക്ക് പിറകില്‍ മറ്റൊരു സൂപ്പര്‍ താരത്തിന്റെ ആരാധകരാണോ എന്നാണ് മമ്മൂട്ടി ഫാന്‍സിന്റെ സംശയം.


Click it and Unblock the Notifications
