Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുല്‍ഖര്‍ സല്‍മാന്റെ(?) ഞെട്ടിപ്പിയ്ക്കുന്ന ഫോട്ടോകള്‍ പുറത്ത്... വീക്ഷണം എന്ത് ഭാവിച്ച്?

തിരുവനന്തപുരം: മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്റേതെന്ന പേരില്‍ ഞെട്ടിയ്ക്കുന്ന ചിത്രങ്ങള്‍ പുറത്ത്. 'ദുല്‍ഖരോ അതോ അപരനോ... എന്തായാലും മമ്മൂട്ടിയ്ക്ക് കുറച്ച് വിയര്‍ക്കേണ്ടിവരും' എന്ന തലക്കെട്ടില്‍ വീക്ഷണം ദിനപത്രത്തിന്റെ ഓണ്‍ലൈനിലാണ് ചിത്രങ്ങളും വാര്‍ത്തയും പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്.

ഒരു പാര്‍ട്ടിയിലെ ചിത്രങ്ങളാണ് പുറത്ത് വന്നിരിയ്ക്കുന്നത്. കാഴ്ചയ്ക്ക് ദുല്‍ഖര്‍ സല്‍മാന്‍ എന്ന് തോന്നിപ്പിയ്ക്കുന്ന ആളാണ് ചിത്രങ്ങളില്‍ ഉള്ളത്. സ്ത്രീകളുമായി അടുത്ത് ഇടപെഴകുന്നതും ബിയര്‍ കുടിക്കുന്നതും ഒക്കെ ചിത്രത്തില്‍ ഉണ്ട്. മമ്മൂട്ടിയെ കടന്നാക്രമിച്ചുകൊണ്ടാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്തായിരിക്കും അതിന് കാരണം?

 മമ്മൂട്ടിയെ ലക്ഷ്യം വച്ച്

മമ്മൂട്ടിയെ ലക്ഷ്യം വച്ച്

വീക്ഷണത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത സത്യത്തില്‍ ദുല്‍ഖറിനേയോ അതോ മമ്മൂട്ടിയെ ആണോ ലക്ഷ്യം വയ്ക്കുന്നത്. തര്‍ക്കമില്ല മമ്മൂട്ടിയെ തന്നെ.

പറഞ്ഞുകൊടുക്കേണ്ടേ...

പറഞ്ഞുകൊടുക്കേണ്ടേ...

തന്നെ വിവാദങ്ങള്‍ പിന്തുടര്‍ന്ന് തുടങ്ങിയപ്പോള്‍ ഭാര്യയെ കൂട്ടി സിനിമാ സെറ്റുകളില്‍ എത്തിയിരുന്ന ആളാണ് മമ്മൂട്ടി. അങ്ങനെയുള്ള മമ്മൂട്ടി മകനെ സിനിമയിലേക്കിറക്കി വിടുമ്പോള്‍ ആദ്യം പറഞ്ഞുകൊടുക്കേണ്ടത് സ്വന്തം ജീവിതമല്ലേ എന്നാണ് വീക്ഷണത്തിന്റെ ചോദ്യം.

ഉപദേശം മറന്നതോ?

ഉപദേശം മറന്നതോ?

മമ്മൂട്ടി നല്‍കിയ ഉപദേശങ്ങള്‍ താരപ്രഭയില്‍ ദുല്‍ഖര്‍ മറന്നുപോയതാണോ എന്നതാണ് അടുത്ത സംശയം.

ചിത്രങ്ങളില്‍

ചിത്രങ്ങളില്‍

സ്ത്രീകള്‍ക്കൊപ്പം അടുത്തിടപഴുകുന്നതും ബിയര്‍ കുടിയ്ക്കുന്നതും ഒക്കെയാണ് ചിത്രങ്ങളില്‍ ഉള്ളത്.

അത് ദുല്‍ഖര്‍ തന്നെയോ...?

അത് ദുല്‍ഖര്‍ തന്നെയോ...?

ചിത്രത്തില്‍ കാണുന്നത് ദുല്‍ഖര്‍ സല്‍മാന്‍ തന്നെ ആണോ എന്ന് വീക്ഷണത്തിന് ഉറപ്പൊന്നും ഇല്ല. എങ്കിലും മമ്മൂട്ടിയേയും ദുല്‍ഖറിനേയും വിമര്‍ശിച്ചാണ് വാര്‍ത്ത.

പുരികത്തിലെ പാട്

പുരികത്തിലെ പാട്

ദുല്‍ഖര്‍ സല്‍മാന്റെ വലത് പുരികത്തില്‍ ഒരു മുറിപ്പാട് പോലെയുണ്ട്. വീക്ഷണം ആത് വ്യക്തമാക്കാന്‍ അടയാളപ്പെടുത്തിവച്ചിട്ടുണ്ട്. മറ്റ് ചിത്രങ്ങളില്‍ കാണുന്ന ചെറുപ്പകാരന്റെ പുരികത്തിലും അത്തരമൊരു പാടുണ്ട്.

ആരോപണങ്ങളില്ലാതെ

ആരോപണങ്ങളില്ലാതെ

ദുല്‍ഖര്‍ സിനിമയിലെത്തിയിട്ട് ഇപ്പോള്‍ മൂന്ന് വര്‍ഷമായി. ഇതുവരെ ഒരു വിവാദമോ ചീത്തപ്പേരോ ദുല്‍ഖര്‍ കേള്‍പിച്ചിട്ടില്ല.

വിവാഹിതന്‍

വിവാഹിതന്‍

സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്നെ വിവാഹിതനായ ആളാണ് ദുല്‍ഖര്‍ സല്‍മാന്‍.

വീക്ഷണത്തിന്റെ പ്രശ്‌നം

വീക്ഷണത്തിന്റെ പ്രശ്‌നം

മമ്മൂട്ടി ഇടതുപക്ഷത്തെ അനുകൂലിയ്ക്കുന്നതാണോ വീക്ഷണത്തിന്റെ പ്രശ്‌നം എന്ന് സംശയം തോന്നും വാര്‍ത്ത വായിച്ചാല്‍.

പ്രതികരണം എത്തുമോ

പ്രതികരണം എത്തുമോ

എന്തായാലും സംഭവം വാര്‍ത്തയായ സ്ഥിതിയ്ക്ക് ദുല്‍ഖര്‍ സല്‍മാന്റെ പ്രതികരണത്തിനായാണ് എല്ലാവരും കാത്തിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+