Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍മ - മമ്മൂട്ടി - ദുല്‍ഖര്‍ വിവാദം, കുഞ്ചാക്കോ ബോബന്‍ പ്ലിങ്ങി?

ഫേസ്ബുക്കിന്റെ കാലമാണ്. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് പ്രതികരിക്കാന്‍ പോയാല്‍ പണി പാലും വെള്ളത്തില്‍ കിട്ടും. മമ്മൂട്ടിയെയും മകന്‍ ദുല്‍ഖര്‍ സല്‍മാനെയും കുറിച്ച് രാം ഗോപാല്‍ വര്‍മ ട്വിറ്ററില്‍ കുറിച്ചതിനെതിരെ ഫേസ്ബുക്കില്‍ തന്നെ പ്രതികരിച്ചു ന്യൂ ജെന്‍ താരങ്ങള്‍. എന്നാല്‍ എന്താണ് രാം ഗോപാല്‍ വര്‍മ വര്‍മ പറഞ്ഞതെന്നോ എന്തിനാണ് അത് പറഞ്ഞതെന്നോ ആരും ആലോചിച്ചതേയില്ല.

മമ്മൂട്ടിയെയും ദുല്‍ഖര്‍ സല്‍മാനെയും താരതമ്യം ചെയ്ത മണിരത്‌നത്തെ കളിയാക്കിയായിരുന്നു രാം ഗോപാല്‍ വര്‍മ ട്വിറ്ററില്‍ സീരീസ് പോസ്റ്റുകള്‍ ഇട്ടതെന്നാണ് ഒരുപക്ഷം ആളുകള്‍ പറയുന്നത്. സര്‍ക്കാസത്തിലൂടെ കാര്യങ്ങള്‍ പറയുന്നത് രാം ഗോപാല്‍ വര്‍മയുടെ ഒരു രീതിയാണ്. മമ്മൂട്ടിയെക്കാള്‍ മികച്ച നടനാണ് ദുല്‍ഖറെന്നും മമ്മൂട്ടിയുടെ അവാര്‍ഡുകള്‍ വാങ്ങി ദുല്‍ഖറിന് കൊടുക്കണമെന്നുമൊക്കെ സാധാരണ ഗതിയില്‍ ഒരാള്‍ പറയുമോ.

-kunchakkoboban

എന്തായാലും വര്‍മയുടെ ട്വീറ്റുകള്‍ കണ്ടതും മമ്മൂട്ടി ഫാന്‍സുകാര്‍ നേരെ ആഘോഷം തുടങ്ങി. രാം ഗോപാല്‍ വര്‍മയെ മലയാളം ഫേസ്ബുക്കിന്റെ ശക്തി അറിയിക്കാനുള്ള പൊങ്കാലയില്‍ ദുല്‍ഖര്‍ സല്‍മാനും കുഞ്ചാക്കോ ബോബനും അജു വര്‍ഗീസും ജൂഡ് ആന്റണി ജോസഫും വരെയുള്ള സിനിമാക്കാര്‍ വരെ അണിനിരന്നു. ആരുടെയും പേരെടുത്ത് പറയാതെ അച്ഛന്റെ ഒപ്പമെത്താന്‍ തനിക്ക് പത്ത് ജന്മം എടുത്താലും കഴിയില്ല എന്നായിരുന്നു ദുല്‍ഖറിന്റെ കമന്റ്.

എന്നാല്‍ ഇതിനൊക്കെ അപ്പുറം പോയി കുഞ്ചാക്കോ ബോബനും അജു വര്‍ഗീസും. ഷെയിം ഓണ്‍ മിസ്റ്റര്‍ രാമു എന്നാണ് ചാക്കോച്ചന്‍ പറയുന്നത്. ഇത്തരത്തില്‍ ഒരു കമന്റ് ഇടാന്‍ താങ്കള്‍ യോഗ്യനാണോ എന്ന് പരിശോധിക്കണമെന്നും കുഞ്ചാക്കോ ബോബന്‍ രാം ഗോപാല്‍ വര്‍മയോട് പറയുന്നുണ്ട്. മമ്മുക്കയെ സപ്പോര്‍ട്ട് ചെയ്യാനുള്ള പോസ്റ്റില്‍ രാമുവെന്നല്ലേ പേര് ശരിയാക്കിത്തരാം എന്നാണ് അജു വര്‍ഗീസ് പറയുന്നത്.

രാം ഗോപാല്‍ വര്‍മ നടത്തിയത് തികഞ്ഞ സര്‍ക്കാസമാണെന്നും തങ്ങള്‍ ആട്ടവും കണ്ടില്ല കഥയും അറിഞ്ഞില്ല വെറുതെ പോസ്റ്റിട്ടതേയുള്ളൂ എന്ന് തിരിച്ചറിഞ്ഞാല്‍ ഇവര്‍ ന്യൂ ജെന്‍ ശൈലിയില്‍ പ്ലിങുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും പറഞ്ഞുനടക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+