'ഒളിക്യാമറ വച്ച് ഷൂട്ട് ചെയ്തതല്ല ആ രംഗം; ലിപ് ലോക്കാണെന്ന് കരുതി ഉറങ്ങാറില്ല'; വിമര്‍ശനങ്ങള്‍ക്ക് മറുപടി
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ദുര്‍ഗകൃഷ്ണ. കുറച്ച് സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും എല്ലാ കതാപാത്രങ്ങളും പ്രേക്ഷകരുടെ മനസില്‍ എന്നും ഓര്‍ക്കുന്നതാണ്. അടുത്തിടെ പുറത്തിറങ്ങിയ ഉടല്‍ എന്ന സിനിമയിലെ പ്രകടനത്തിന് ഭരത് മുരളി പുരസ്‌കാരം ദുര്‍ഘ കൃഷ്ണയെ തേടിയെത്തിയിരുന്നു. ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു ഉടലിലേതെന്ന് ദുര്‍ഗ പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്.

എന്നാല്‍ താരം സിനിമയില്‍ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി ചില വിമര്‍ശനളും ഉയരാറുണ്ട്. ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നതിനെ ചൊല്ലിയാണ് ദുര്‍ഗ വിമര്‍ശനം നേരിട്ടത്. ഇതിനെല്ലാം താരം ചുട്ടമറുപടി നല്‍കാറുമുണ്ട്. വൈകാരികമായ അഭിനയ മുഹൂര്‍ത്തങ്ങളും ബുദ്ധിമുട്ടി ചെയ്ത സീനുകളും ശ്രദ്ധിക്കാതെ ഇന്റിമേറ്റ് രംഗങ്ങള്‍ മുന്‍നിര്‍ത്തി നടക്കുന്ന ചര്‍ച്ചകള്‍ എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് ദുര്‍ഗ പറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രം കുടുക്ക് തീയേറ്ററിലേക്ക് എത്തുകയാണ്. ചിത്രത്തിലെ ഇന്റിമേറ്റ് സീനുകള്‍ പുറത്തുവന്നപ്പോള്‍ തന്നെ താരം ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ചിത്രത്തിലെ ഒരു ഗാനത്തിലുള്ള ലിപ് ലോക്ക് രംഗങ്ങളാണ് സദാചാരവാദികളുടെ വിമര്‍ശനത്തിന് ഇടയാക്കിയത്.

ഇപ്പോഴിതാ ഈ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ദുര്‍ഗ കൃഷ്ണയും ചിത്രത്തിലെ നായകന്‍ കൃഷ്ണ ശങ്കറും. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കുന്നത്.

പതിവില്‍ നിന്നും വ്യത്യസ്തമായിട്ടുള്ള ക്യാരക്ടറാണ് കുടുക്കിലെ മാരന്‍ എന്ന കഥാപാത്രത്തിനെന്ന് കൃഷ്ണശങ്കര്‍ പറഞ്ഞു. വേരിയേഷനുള്ള കഥാപാത്രമാണ്. അഭിനേതാവെന്ന നിലയില്‍ പെര്‍ഫോം ചെയ്യാന്‍ സാധ്യതകളുള്ള ക്യാരക്ടറാണ് മാരന്റേതെന്ന് കൃഷ്ണ പറയുന്നു. ഭയങ്കരമായ മൂഡ് സ്വിംഗ്സുള്ള ക്യാരക്ടറാണ് താനും അവതരിപ്പിച്ചതെന്ന് ദുര്‍ഗ പറയുന്നു.

കുടുക്കിന് ശേഷം ഞങ്ങള്‍ ഒരുപാട് സിനിമ ചെയ്‌തെങ്കിലും ആളുകള്‍ ഇപ്പോഴും ആ ചിത്രത്തിലെ ലിപ് ലോക്കിനെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതൊക്കെ നോര്‍മ്മലി കാണേണ്ട കാര്യമാണ്. സിനിമയിലാണ് അങ്ങനെ ചെയ്യുന്നത്. ബാക്കിയുള്ള രംഗങ്ങളെ പോലെ തന്നെയാണ് ഇതും.

ഇമോഷണല്‍, ഫൈറ്റ് എന്നീ സീനുകള്‍ പോലെ മാത്രമാണിത്. ഞങ്ങള്‍ അതിനെ പ്രൊഫഷണലായിട്ടാണ് അതിനെ സമീപിക്കുന്നത്. വളരെ സീക്രട്ടായി ഒരു മുറിക്കകത്തിരുന്ന് ചെയ്ത് ഒളിക്യാമറ വച്ചിട്ട് കാണിക്കുകയല്ല ചെയ്യുന്നതെന്നും ദുര്‍ഗ പറയുന്നു. ബാക്കി എല്ലാ രംഗങ്ങള്‍ പോലെ തന്നെയാണ് ഇത് എന്നും കൃഷ്ണ ശങ്കര്‍ പറഞ്ഞു.

ലിപ് ലോക്ക് രംഗമാണെന്ന് പറഞ്ഞ് ഞങ്ങള്‍ ആരും ഉറങ്ങാറില്ല, പ്രോപ്പര്‍ ലൈറ്റപ്പ് ചെയ്ത് എടുക്കുന്ന രംഗമാണത്. ഇന്ന് ലിപ് ലോക്കാണ് എല്ലാവര്‍ക്കും ലീവ് എന്ന് പറഞ്ഞല്ല, ആ രംഗം ചിത്രീകരിക്കുന്നത്. ഭൂരിഭാഗം പേര്‍ക്കും അക്കാര്യം അറിയാം. കുറച്ച് പേര്‍ പറയുന്ന കാര്യങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്ത് ന്യായീകരിക്കേണ്ട കാര്യമില്ലെന്നാണ് കൃഷ്ണ ശങ്കര്‍ പ്രതികരിച്ചത്.

ആദ്യമായി കൃഷ്ണ ശങ്കറിനെ കാണുന്നത്. ആദ്യം കാണുമ്പോള്‍ കൈനിറയെ ക്രീമുമായി നില്‍ക്കുകയാണ് ദുര്‍ഗ. സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഞങ്ങള്‍ സുഹൃത്തുക്കളായി മാറിയത്. നിങ്ങള്‍ മുന്‍പേ സുഹൃത്തുക്കളായിരുന്നോ എന്നായിരുന്നു ചിലരൊക്കെ ചോദിച്ചത്.

ഇത് സെറ്റാവുമെയെന്ന ആശങ്കയായിരുന്നു ആദ്യം മനസിലുണ്ടായിരുന്നതെന്നായിരുന്നു കൃഷ്ണ ശങ്കര്‍ പറഞ്ഞത്. ഒരേ വൈബാണെന്ന് മനസിലാക്കിയതോടെയാണ് അടുത്ത സുഹൃത്തുക്കളായി മാറിയത്. ഫാമിലിയിലും എല്ലാവര്‍ക്കും അറിയാമെന്നും ഇരുവരും പറയുന്നു. ഇവരുടെ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.












Click it and Unblock the Notifications