രാത്രി 9 മണിക്ക് ഞങ്ങള്‍ ഇതിനെതിരെ പ്രതികരിക്കും; കുറുപ്പ് പ്രമോഷൻ വാഹനത്തിനെതിരെ ഇ ബുൾജെറ്റ്
കൊച്ചി; ദുൽഖർ സൽമാൻ നയാകനായ കുറുപ്പ് എന്ന സിനിമയുടെ പ്രമോഷൻ പരിപാടിയുടെ ഭാഗമായി അണിയറ പ്രവർത്തകർ കാറിൽ സ്റ്റിക്കർ ഒട്ടിച്ച സംഭവം വിവാദമായിരുന്നു. വ്ളോഗറായ ഷാക്കിര്‍ സുബ്ഹാന്‍ (മല്ലു ട്രാവലർ) ആയിരുന്നു ആദ്യം വിമർശനം ഉയർത്തിയത്. സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവൻ സ്റ്റിക്കർ ഒട്ടിച്ച് നാട് മുഴുവൻ കറങ്ങുമ്പോൾ എന്തുകൊണ്ടാണ് ഇതൊന്നും മോട്ടോർ വാഹന വകുപ്പ് കാണാത്തത് എന്നായിരുന്ന മല്ലു ട്രാവലർ ചോദിച്ചത്. നിയമ പ്രകാരം പ്രൈവറ്റ് വാഹങ്ങളിൽ മുൻകൂട്ടി അനുവദം വാങ്ങിയിട്ടൊ ഫീസ് അടച്ചൊ സ്റ്റിക്കർ ചെയ്യാൻ അനുവാദം ഇല്ല, എന്നാൽ ടാക്സി വാഹനങ്ങളിൽ അനുവാദം ഉണ്ട്
ഇത് നൂറ് ശതമാനം നിയമവിരുദ്ധം ആണ് എന്നായിരുന്നു ഷാക്കിർ പറഞ്ഞത്.
കാവ്യയുടേയും ദിലീപിന്റേയും സിനിമാറ്റിക്ക് എൻട്രി.. നാണിച്ച് നിറഞ്ഞ് ചിരിച്ച് കാവ്യ..വൈറൽ ചിത്രങ്ങൾ
ഇപ്പോഴിതാ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇ ബുൾ ജെറ്റ് സഹോദരൻമാർ. എം വി ഡിയുടേത് ഇരട്ടത്താപ്പ് നയമാണെന്ന് സഹോദരൻമാരായ സഹോദരന്‍മാരായ എബിനും ലിബിനും ആരോപിച്ചു. സിനിമാതാരങ്ങൾക്ക് എന്തും ആകാം പക്ഷേ ഞങ്ങളെപ്പോലുള്ള പാവം ബ്ലോഗർമാർ എന്തുചെയ്താലും അത് നിയമവിരുദ്ധമാക്കി കാണിക്കാൻ ഇവിടെ പലരും ഉണ്ട്. ഇതിനെതിരെ ഇന്ന് രാത്രി 9 മണിക്ക് ഞങ്ങൾ അതിശക്തമായി പ്രതികരിക്കുമെന്ന് ഇ ബുൾ സഹോദരൻമാർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിൽ പറയുന്നത് വായിക്കാം

ഇത് ഇരട്ടത്താപ്പാണ്
MVD ഈ ഇരട്ടത്താപ്പ് നയമാണ് ആദ്യം അവസാനിപ്പിക്കേണ്ടത് രണ്ടു വണ്ടിയും വൈറ്റ് ബോർഡ് പക്ഷേ ഞങ്ങൾ ചെയ്ത തെറ്റ് കുറുപ്പിന്റെ പ്രമോഷൻ ചെയ്ത ഈ വണ്ടി ശരി കേരളത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ ഓടിയ വണ്ടി ഇതുവരെ ഒരു ഉദ്യോഗസ്ഥർ പോലും പരിശോധിച്ചിട്ട് പോലുമില്ല സിനിമാതാരങ്ങൾക്ക് എന്തും ആകാം പക്ഷേ ഞങ്ങളെപ്പോലുള്ള പാപം ബ്ലോഗർമാർ എന്തുചെയ്താലും അത് നിയമവിരുദ്ധമാക്കി കാണിക്കാൻ ഇവിടെ പലരും ഉണ്ട്

ഒരു മീഡിയക്കാർ പോലും ഈ ഒരു കാര്യം പുറത്തു പോലും കൊണ്ടുവന്നിട്ടില്ല ഞങ്ങൾ അതിശക്തമായി ഇന്ന് രാത്രി 9 മണിക്ക് ഇതിനെതിരെ ഞങ്ങൾ പ്രതികരിക്കുന്നു എന്നാൽ ഈ വാഹനം കൊണ്ട് ദുൽഖർ സൽമാൻ ഡ്രാഫ്റ്റ് ചെയ്യുകയും പല അഭ്യാസങ്ങൾ കാണിക്കുകയും ചെയ്തപ്പോൾ അത് സമൂഹത്തിന് നല്ലതും ഞങ്ങൾ തെറ്റ് ആയി മാറുന്നത് എങ്ങനെ എന്ന് എനിക്ക് മനസ്സിലാവുന്നില്ല

പാവപ്പെട്ട വണ്ടിയിൽ നിന്നും ഉപജീവനം നേടുന്നവരെ ദ്രോഹിക്കുകയും ഇവരെ പോലുള്ള നടന്മാരെ പൂജിക്കുകയും ചെയ്യുന്നത് എവിടെ നിന്നാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല,പോസ്റ്റിൽ പറയുന്നു.
നേരത്തേ അനുവാദമില്ലാതെ വാഹനം രൂപമാറ്റം ചെയ്തതതിന്റെ പേരിൽ മോട്ടോർവാഹന വകുപ്പ് ഇ ബുൾ ജെറ്റ് സഹോദരൻമാരെ അറസ്റ്റ് ചെയ്തിരുന്നു. സംഭവം കേരളത്തിൽ വലിയ ചർച്ചയായിരുന്നു.

അതേസമയം പ്രമോഷന്റെ ഭാഗമായി സ്റ്റിക്കര്‍ ഒട്ടിച്ച കാറിനെ ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി കുറുപ്പ് സിനിമയുടെ അണിയറ പ്രവർത്തകർ രംഗത്തെത്തി. നിയമപ്രകാരം പണം നല്‍കിയാണ് ഇത്തരത്തില്‍ വാഹനത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് പ്രചാരണം നടത്തിയതെന്ന് ടീം വ്യക്തമാക്കി. പാലക്കാട് ആർ ടി ഒ ഓഫിസില്‍ ഇതുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്തിരുന്നു. അതിന് ശേഷമാണ് വാഹനം റോഡില്‍ ഇറക്കിയതെന്നും സിനിമയുടെ അണിയറക്കാര്‍ അവകാശപ്പെട്ടു.


Click it and Unblock the Notifications
