ഒരു ടയർ പഞ്ചറായപ്പോൾ എംവിഡി സഹായിച്ചിട്ടുണ്ടോ, റോഡ് നന്നാക്കാൻ എംവിഡി എന്തുചെയ്തു? ഒമർ ലുലുവിന്റെ ചോദ്യങ്ങൾ!!!
ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് കോടതിയില്‍ നിന്ന് ജാമ്യം കിട്ടിയിരിക്കുകയാണ്. ജാമ്യമില്ലാ വകുപ്പുകള്‍ ഒക്കെ ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും അവര്‍ക്ക് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Recommended Video
ഈ വിഷയത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിനെ പഴിചാരി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന് ഒമര്‍ ലുലു. ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് ജാമ്യം കിട്ടാന്‍ കാരണം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് കോടതിയ്ക്ക് തോന്നിയതിനാല്‍ ആണെന്നാണ് ഒമര്‍ ലുലു പറയുന്നത്. റോഡ് നന്നാക്കാൻ എംവിഡി എന്ത് ചെയ്തു, ടയർ പഞ്ചറായി റോഡിൽ നിൽക്കുന്നവരെ എംവിഡി സഹായിക്കുമോ എന്നൊക്കെയുള്ള വന്പൻ ചോദ്യങ്ങളും ചോദിക്കുന്നുണ്ട് ഒമർ. അതിനുള്ള പൊങ്കാല ഫേസ്ബുക്ക് പേജിൽ കിട്ടിക്കൊണ്ടിരിക്കുന്നും ഉണ്ട്.
ഹോട്ട് ലുക്കിൽ ഇഷാനി കൃഷ്ണ; ചിത്രങ്ങൾ കാണാം

ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ഭാഗത്തും തെറ്റ് സംഭവിച്ചിട്ടുണ്ട് എന്ന് സമ്മതിക്കുന്നുണ്ട് ഒമര്‍ ലുലു. അതിനാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തത്. പക്ഷേ, അതിന് ശേഷം അവര്‍ ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടും എങ്ങനെ അവര്‍ക്ക് കോടതി ജാമ്യം നല്കി എന്നതാണ് ഒമര്‍ ലുലുവിന്റെ ചോദ്യം. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയല്ലെന്ന് തോന്നിയതിനാല്‍ ആണ് അവര്‍ക്ക് ജാമ്യം കോടതി ജാമ്യം നല്‍കിയത് എന്നാണ് ഒമര്‍ ലുലുവിന്റെ കണ്ടെത്തല്‍.

മാതൃഭൂമി ന്യൂസിന്റെ പ്രൈം ടൈം ഡിബേറ്റില്‍ പങ്കെടുക്കവേയാണ് ഒമര്‍ ലുലു ഇക്കാര്യങ്ങള്‍ പറഞ്ഞത്. മോട്ടോര്‍ വാഹന വകുപ്പിന് നേര്‍ക്ക് വേറേയും വിമര്‍ശനങ്ങള്‍ ഒമര്‍ ഉന്നയിക്കുന്നുണ്ട്. രാഷ്ട്രീയക്കാരുടെ കാര്യത്തില്‍ എംവിഡി ഈ ശുഷ്കാന്തിയൊന്നും കാണിക്കാറില്ല എന്നതാണ് ഒമര്‍ ലുലുവിന്റെ പരാതി. തിരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് വാഹനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്റ്റിക്കര്‍ ഒട്ടിച്ച് റോഡില്‍ ഇറങ്ങിയിരുന്നല്ലോ എന്നാണ് ചോദ്യം. അതിനെല്ലാം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് അനുമതി ലഭിച്ചിരുന്നോ എന്നും ഒമര്‍ ലുലു ചോദിക്കുന്നുണ്ട്.

ഇനി ഒമര്‍ ലുലു മനസ്സിലാക്കേണ്ട ഒരു കാര്യം പറയാം. മോട്ടോര്‍ വാഹന വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അല്ല ഇ ബുള്‍ ജെറ്റ് സഹോദരങ്ങളായ എബിനും ലിബുനും കോടതി ജാമ്യം അനുവദിച്ചത്. അത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആണ്. പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ആയിരുന്നു ചുമത്തിയത്. മൊത്തം ആറില്പരം വകുപ്പുകളാണ് പോലീസ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഒമ്പത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ഇതിലുണ്ട്.

ഒമര്‍ ലുലുവിനെ പോലെ സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ളവര്‍ ഇത്തരം മണ്ടത്തരങ്ങള്‍ പറയുന്നത് ശരിയാണോ എന്ന നിലയ്ക്കും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. കേസ് എടുത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണെന്നൊക്കെ മനസ്സിലാക്കിയിട്ടുള്ള ഒമര്‍ ലുലു, കോടതി ജാമ്യം നല്‍കിയത് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രവൃത്തിയിലെ ശരികേട് നോക്കിയിട്ടാണെന്ന് എങ്ങനെ പറയും എന്നാണ് ചോദ്യം. എന്തായാലും ഇതിന്റെ വീഡിയോ ഒമര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിന്റെ അടിയില്‍ നല്ല പൊങ്കാലയാണ് നടക്കുന്നത്.

ഈ ചര്‍ച്ചയില്‍ ചില വിചിത്ര വാദങ്ങളൊക്കെ ഒമര്‍ ലുലു ഉന്നയിക്കുന്നുണ്ട്. റോഡ് ടാക്സ് അടച്ച് വണ്ടി ഓടിക്കുന്നആളാണ് താന്‍. കുണ്ടും കുഴിയും ഇല്ലാത്ത ഒരു റോഡ് ഉണ്ടാക്കിത്തരാതെ എംവിഡി ഫൈന്‍ വാങ്ങുന്നത് ശരിയല്ലെന്നാണ് ഒമര്‍ പറയുന്നത്. ഒരു നല്ല റോഡ് ഉണ്ടാക്കിത്തരാന്‍ വേണ്ടി എംവിഡി എന്താണ് ചെയ്തത് എന്നതാണ് ഒമര്‍ ലുലുവിന്റെ ബില്യണ്‍ ഡോളര്‍ ചോദ്യം. പക്ഷേ, അപ്പോഴും ഒരു കാര്യം ഒര് ലുലു മനസ്സിലാക്കിയിട്ടില്ലെന്ന് തോന്നുന്നു, മോട്ടോര്‍ വാഹന വകുപ്പിന്റെ ജോലി റോഡ് നിര്‍മാണം അല്ല എന്നത്!

ഇതേ സമയം തന്നെ പ്രാധാന്യം അര്‍ഹിക്കുന്ന, ഗൗരവമുള്ള ചില കാര്യങ്ങളും ഒമര്‍ ലുലു ചര്‍ച്ചയില്‍ പറഞ്ഞിട്ടുണ്ട്. വാഹനം ഒരു കുഴിയില്‍ ചാടിയാല്‍ അതിന്റെ അലൈന്മെന്റ് പോകും. അലൈന്മെന്റ് പോയിക്കഴിഞ്ഞാല്‍ മോട്ടോര്‍ വാഹന വകുപ്പ് പറയുന്ന ഗ്രാവിറ്റി നഷ്ടപ്പെടും എന്നാണ് ഒമര്‍ പറഞ്ഞത്. ഇത് പലപ്പോഴും സംഭവിക്കാറുള്ള ഒരു കാര്യവും ആണ്. എന്നാല്‍ ഇതിനൊക്കെ എതിരെ എംവിഡി എന്ത് ചെയ്തു എന്ന് വീണ്ടും ചോദിക്കുന്നുണ്ട് അദ്ദേഹം.

കഴിഞ്ഞിട്ടില്ല ഒമര്‍ ലുലുവിന്റെ 'ഞെട്ടിക്കുന്ന ചോദ്യങ്ങള്‍'. കേരളത്തിലെ ഏതെങ്കിലും ഒരു എംവിഡി ഒരു സാധാരണക്കാരന്റെ ടയര്‍ പഞ്ചറായപ്പോള്‍ വണ്ടി നിര്‍ത്തി സഹായിക്കുന്ന ഒരു ഫോട്ടോയെങ്കിലും കാണിച്ചു തരാന്‍ പറ്റുമോ നിങ്ങള്‍ക്ക് എന്നൊക്കെയാണ് അദ്ദേഹത്തിന്റെ ഞെട്ടിക്കുന്ന ചോദ്യം. ഇതിനെല്ലാം താഴെ കമന്റ് ബോക്സില്‍ അക്കമിട്ട് മറുപടി പറയുന്നുണ്ട് ചിലര്‍. ലോകത്ത് ഏത് രാജ്യത്താണ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് പഞ്ചറൊട്ടിക്കാന്‍ സഹായിക്കുന്നത് എന്നാണ് ഒരാളുടെ ചോദ്യം.

'ഒമര്‍ ലുലു എന്ന ഇക്കിളി പടം പിടിക്കുന്ന ഇയാള്‍ ഒരു സിനിമ സംവിധായകന് എന്ന നിലയില്‍ വന്‍ പരാജയവും ഒരു പബ്ലിക് ഫിഗര്‍ എന്ന നിലയില്‍ നമ്പര്‍ വണ്‍ മാലിന്യവും ആണ്'- ഒമര്‍ ലുലുവിന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടര്‍ ടിവിയുടെ വാര്‍ത്തയ്ക്ക് താഴെ ഫേസ്ബുക്കില്‍ വന്ന ഒരു കമന്റ് ഇങ്ങനെ ആയിരുന്നു. ഇത്തിരിയെങ്കിലും ബുദ്ധിയുണ്ടായിരുന്നെങ്കില് മന്ദബുദ്ധിയെന്നെങ്കിലും വിളിക്കാമായിരുന്നു എന്ന് കമന്റിട്ടവരും ഉണ്ട്. ഒമര്‍ പറഞ്ഞത് മണ്ടത്തരം ആണെങ്കിലും അല്ലെങ്കിലും അദ്ദേഹത്തെ കമന്റുകളിലൂടെ അധിക്ഷേപിക്കുന്നത് അത്ര ശരിയായ നടപടിയാണെന്ന് തോന്നുന്നില്ല.

ഇതില്‍ മറ്റൊന്ന് കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഒമര്‍ ലുലു ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ അല്പം പോലും പിന്തുണയ്ക്കുന്നില്ല എന്നതാണത്. പക്ഷേ, പറഞ്ഞുവരുമ്പോള്‍ അവരെ പരസ്യമായി പിന്തുണയ്ക്കുന്നതായിരുന്നു കൂടുതല്‍ നല്ലത് എന്നായിരുന്നു അവതാരകനായ വേണു ബാലകൃഷ്ണന്റെ പ്രതികരണം. ഒമര്‍ പറഞ്ഞതില്‍ ഗൗരവമുള്ള കാര്യങ്ങളെ അംഗീകരിച്ചുകൊണ്ട് തന്നെ ആയിരുന്നു വേണുബാലകൃഷ്ണന് ഇത്തരത്തില്‍ പറഞ്ഞത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications