കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി എവിടെ തോറ്റാലും ട്രോള് സുരേന്ദ്രന്!!! ബിജെപി മുക്ത സ്വച്ഛഭാരത ട്രോളുകൾ... കമ്മികൾക്ക് വരെ!

Google Oneindia Malayalam News

അടുത്ത കാലത്തൊന്നും കിട്ടാത്ത തിരിച്ചടിയാണ് അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകളുടെ ഫലം വന്നപ്പോള്‍ ബിജെപിയ്ക്ക് കിട്ടിയത്. തിരഞ്ഞെടുപ്പില്‍ അടി കിട്ടിയാല്‍ പിന്നെ ട്രോളന്‍മാരുടെ കൈയ്യില്‍ നിന്ന് എന്തൊക്കെ കിട്ടും എന്ന് പ്രത്യേകം പറയേണ്ടല്ലോ!

ഒറ്റവർഷം കൊണ്ട് വയസ്സറിയിച്ച് രാഹുൽ ഗാന്ധി!!! ഒന്നാം പിറന്നാളിൽ വൻ വിജയം... മോദിയെ മലര്‍ത്തിയടിച്ചുഒറ്റവർഷം കൊണ്ട് വയസ്സറിയിച്ച് രാഹുൽ ഗാന്ധി!!! ഒന്നാം പിറന്നാളിൽ വൻ വിജയം... മോദിയെ മലര്‍ത്തിയടിച്ചു

ഒരു വിധം ജയില്‍ വാസം ഒക്കെ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ കെ സുരേന്ദ്രന്റെ കാര്യം ആണ് കഷ്ടം. മുമ്പ് എഴുതിയിട്ട ഫേസ്ബുക്ക് പോസ്റ്റുകള്‍ ഒക്കെ സുരേന്ദ്രന് പണിയേ കൊടുത്തിട്ടുള്ളു. ഇതിപ്പോള്‍ തിരഞ്ഞെടുപ്പിന്റെ കാര്യത്തിലും അത് തന്നെ സംഭവിച്ചു!

തണ്ടൊടിഞ്ഞ്... തകര്‍ന്നടിഞ്ഞ് താമര!!! എവിടേയും ഭരണമില്ല... ഉള്ളതും പോയി; മോദി-ഷാ സംഘം പൊളിയുന്നുതണ്ടൊടിഞ്ഞ്... തകര്‍ന്നടിഞ്ഞ് താമര!!! എവിടേയും ഭരണമില്ല... ഉള്ളതും പോയി; മോദി-ഷാ സംഘം പൊളിയുന്നു

കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപ്‌നം കണ്ട ബിജെപി ഇപ്പോള്‍ ബിജെപി മുക്ത തിരഞ്ഞെടുപ്പ് ഫലം കണ്ട് അന്തം വിട്ട് കുന്തം വിഴുങ്ങി ഇരിക്കുകയാണ് എന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. മൊത്തത്തില്‍ ഒരു സ്വച്ഛഭാരത് ഫീല്‍ ആണത്രെ!!!

സുരേന്ദ്രന്‍ ഹിറ്റ്

സുരേന്ദ്രന്‍ ഹിറ്റ്

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും ബിജെപി അധികാരം നിലനിര്ത്തും എന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്. ഇപ്പോ എന്തായി അവസ്ഥ. ലോഗോ മാത്രം വച്ചാല്‍ മതി!

രാഹുല്‍ ജി!!!

രാഹുല്‍ ജി!!!

മുമ്പ് രാഹുല്‍ ഗാന്ധിയെ പപ്പു, പപ്പുമോന്‍ എന്നൊക്കെ ആയിരുന്നു വിളിച്ചിരുന്നത്. ഇപ്പോള്‍ രാഹുല്‍ ജി എന്നായിട്ടുണ്ട്. മുമ്പ് വിളിച്ചിരുന്നത് എന്തൊക്കെ ആണെന്ന് പോലും ഇപ്പോള്‍ ഓര്‍മയില്ലത്രെ!

 പവനായി ശവമായി

പവനായി ശവമായി

3000 കോടിയുടെ പ്രതിമ, ഗോ സംരക്ഷണം... എന്തൊക്കെ ആയിരുന്നു. ഒടുക്കം ഫലം വന്നപ്പോള്‍ പവനായി ശവമായി!

 പ്രത്യേക തരം പാര്‍ട്ടി

പ്രത്യേക തരം പാര്‍ട്ടി

അഞ്ച് സംസ്ഥാനങ്ങളിലെ ഫലം വന്നപ്പോള്‍ ഒരു പ്രത്യേക തരം പാര്‍ട്ടിയുടെ കേരള ഘടകത്തിലെ നേതാക്കള്‍ ഇങ്ങനെ ആണത്രെ നടക്കുന്നത്.

പേര് മാറ്റാന്‍ പറ്റുമോ

പേര് മാറ്റാന്‍ പറ്റുമോ

യുപിഎ കൊണ്ടുവന്ന പല പദ്ധതികളും പേരുമാറ്റി സ്വന്തമാക്കിയ ചരിത്രമുള്ളവരാണ്. ഇനിയിപ്പോ കോണ്‍ഗ്രസിന്റെ പേര് ബിജെപി എന്നാക്കി എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നാണ്!

വോട്ടിങ് മെഷീന്‍

വോട്ടിങ് മെഷീന്‍

കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബിജെപി വിജയം നേടിയപ്പോള്‍ പലരും ഉന്നയിച്ച വിഷയം ആയിരുന്നു വോട്ടിങ് മെഷീനുകളിലെ ക്രമക്കേട്. ഇനിയിപ്പോള്‍ അത് പറയില്ലല്ലോ എന്നാണ്!

അതും തലയിലാകും....

അതും തലയിലാകും....

തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകള്‍ ലഭിച്ചപ്പോള്‍ തന്നെ സുരേന്ദ്രന്‍ ആകെ പെട്ടതാണ്. ഇനി പിള്ളേച്ചന്‍ ഒരു നിലപാട് കൂടി എടുത്താല്‍ മതി!

തിരുവനന്തപുരത്തുകാരുടെ ഭാഗ്യം

തിരുവനന്തപുരത്തുകാരുടെ ഭാഗ്യം

എന്തായാലും തിരുവനന്തപുരത്ത് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് നന്നായി. അതുകൊണ്ട് എല്ലാവര്‍ക്കും വീട്ടിലിരുന്ന് ബിജെപിയുടെ തോല്‍വി കാണാന്‍ പറ്റിയല്ലോ എന്ന്.

ഒറ്റ ദിനം കൊണ്ട്

ഒറ്റ ദിനം കൊണ്ട്

ഇത്രയും ദിവസം ബിജെപി ആണ് രാജ്യത്തെ ഏറ്റവും വലിയവര്‍ എന്നൊക്കെ ആയിരുന്നു തള്ളി മറിച്ചിരുന്നത്. ഒറ്റ ദിവസം കൊണ്ടല്ലേ ഇങ്ങനെ ആയത്!

നെഹ്‌റു കാരണം

നെഹ്‌റു കാരണം

ഇന്ത്യയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ജവഹര്‍ ലാല്‍ നെഹ്‌റു ആണെന്നാണല്ലോ മോദിജി പറയുന്നത്. ഇപ്പോ തിരഞ്ഞെടുപ്പ് തോറ്റതിനും കാരണം നെഹ്‌റു തന്നെ ആയിരിക്കുമല്ലേ!

ആഞ്ഞടിച്ചതാ...

ആഞ്ഞടിച്ചതാ...

കോണ്‍ഗ്രസ് മുക്ത ഭാരതം എന്നും പറഞ്ഞ് ചുറ്റികയെടുത്ത് ആഞ്ഞടിച്ചതായിരുന്നു... അതിപ്പോ സ്വന്തം മൂക്കിന്റെ മുകളില്‍ തന്നെ കൊണ്ടതുപോലെ ആയിപ്പോയി!

ജനം ടിവിയില്‍ പോലും

ജനം ടിവിയില്‍ പോലും

വേറെ ഏത് ചാനല്‍ നുണ പറഞ്ഞാലും ജനം ടിവി നുണ പറയില്ലല്ലോ എന്ന് വിചാരിച്ച് കണ്ടിരുന്നതാ... ജനം ടിവി പോലും ചതിച്ചു!

അടുത്തത് കേരളം

അടുത്തത് കേരളം

ബിജെപി ഓരോ തിരഞ്ഞെടുപ്പ് ജയിക്കുമ്പോഴും അടുത്തത് കേരളം എന്നും പറഞ്ഞ് വരുന്ന ഒരാളുണ്ടല്ലോ... അങ്ങേര് ഇത്തവണയും ഇറങ്ങിയാല്‍ എന്ത് സംഭവിക്കും!

ആന പാറിപ്പോയപ്പോള്‍

ആന പാറിപ്പോയപ്പോള്‍

കൊടുങ്കാറ്റില്‍ ആന പാറിപ്പോയപ്പോള്‍ ആണ് രാജസ്ഥാനില്‍ സിപിഎമ്മിന് രണ്ട് സീറ്റ് കിട്ടിയ കാര്യം പറയുന്നത്. എന്തായാലും അതത്ര ചെറിയ കാര്യമൊന്നും അല്ല!

പ്രതീക്ഷിച്ചതും കിട്ടിയതും

പ്രതീക്ഷിച്ചതും കിട്ടിയതും

എല്ലാ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബിജെപി പ്രതീക്ഷിച്ചത് ഇങ്ങനെ ആയിരുന്നു. പക്ഷേ, ഫലം വന്നപ്പോള്‍ ഇങ്ങനെ ആയിപ്പോയി!

പാട്ട് വേണം

പാട്ട് വേണം

ചായക്കടക്കാരാ.... നിന്റെ ചായേല് മധുരമില്ല എന്ന ഗാനം ഒക്കെ എഴുതി ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടുണ്ടത്രെ! അതും മാരാര്‍ജി ഭവനില്‍ നിന്ന്!

കേരളത്തില്‍ മാത്രമുള്ള

കേരളത്തില്‍ മാത്രമുള്ള

എന്തായാലും ബിജെപിയ്ക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്. അപ്പോള്‍ പിന്നെ കേരളത്തില്‍ മാത്രം ഉള്ള കമ്മികള്‍ തങ്ങളെ ട്രോളാന്‍ വരേണ്ടെന്ന് സംഘികള്‍ പറയൂല്ലേ! രാജസ്ഥാനെ കുറിച്ച് ചോദിക്കരുത്!

എടുത്തോണ്ട് പോടേ...

എടുത്തോണ്ട് പോടേ...

എന്തൊക്കെ പറഞ്ഞാലും കെ സുരേന്ദ്രന്‍ ഈ ഡയലോഗ് പിന്‍വലിക്കും എന്ന് തോന്നുന്നില്ല. അപ്പോള്‍ പിന്നെ വേറെ എന്ത് പറയാന്‍ ആണ്!

ഒടിയന്റെ പ്രമോഷന്‍!!!

ഒടിയന്റെ പ്രമോഷന്‍!!!

എന്തായാലും ഇനി മുഖം മറയ്ക്കാതെ പുറത്തിറങ്ങാന്‍ പറ്റില്ല. അപ്പോള്‍ പിന്നെ ഒടിയന്റെ പ്രമോഷന്‍ ആണെന്ന് പറഞ്ഞ് അങ്ങ് അഡ്ജസ്റ്റ് ചെയ്യാം!

കാണിപ്പയ്യൂര്‍ പോലും...

കാണിപ്പയ്യൂര്‍ പോലും...

സാധാരണ കാണിപ്പയ്യൂര്‍ നടത്തുന്ന പ്രവചനങ്ങള്‍ ആണ് ഇങ്ങനെ അടപടലം പൊട്ടിപ്പൊളിയാറുള്ളത്. ഇപ്പോള്‍ സുരേന്ദ്രന്റെ പ്രവചനം കണ്ടപ്പോള്‍ കാണിപ്പയ്യൂര്‍ ആ സത്യം തിരിച്ചറിഞ്ഞത്രെ!

വേറെ ആരും അല്ല

വേറെ ആരും അല്ല

ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കാന്‍ കാരണം ആരെന്ന് ചോദിച്ചാല്‍ എല്ലാവരും പറയും രാഹുല്‍ ഗാന്ധിയെന്ന്... പക്ഷേ, സത്യത്തില്‍ മോദിയും അമിത് ഷായും ആണത്രെ!

ഹര്‍ത്താലിന് പിന്നില്‍

ഹര്‍ത്താലിന് പിന്നില്‍

എന്തിനാണ് തിരുവനന്തപുരത്ത് ബിജെപിക്കാര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് എന്ന് മനസ്സിലാകാതെ ഇരിക്കുകയായിരുന്നു നാട്ടുകാര്‍. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അത് മനസ്സിലായി!

ഇപ്പോള്‍ ശരിയായില്ലേ...

ഇപ്പോള്‍ ശരിയായില്ലേ...

ഛത്തീസ്ഗഡില്‍ ബിജെപി തോറ്റു എന്ന കാര്യം അംഗീകരിക്കാന്‍ പറ്റില്ല. അപ്പോള്‍ പിന്നെ ഇങ്ങനെ ഒരു കണക്ക് അങ്ങോട്ട് ഇറക്കി വിട്ടാല്‍ പോരെ!

പശുക്കള്‍ക്ക് മാത്രം പോരല്ലോ...

പശുക്കള്‍ക്ക് മാത്രം പോരല്ലോ...

ജനങ്ങള്‍ നൈസ് ആയിട്ടങ്ങ് ഒഴിവാക്കിയ കാര്യം അന്വേഷിച്ചതാണ്. അപ്പോഴാണത്രെ പറഞ്ഞത്.... പശുക്കള്‍ക്ക് മാത്രം ജീവിച്ചാല്‍ പോരല്ലോ എന്ന്!

റിസോര്‍ട്ട് വേണ്ടിവരും

റിസോര്‍ട്ട് വേണ്ടിവരും

മൂന്ന് സംസ്ഥാനങ്ങളില്‍ ലീഡ് ഉണ്ട് എന്ന കേട്ടപ്പോള്‍ തന്നെ ഞെട്ടിയിരിക്കുകയാണ്. ഇനി ഇപ്പോള്‍ ഏതൊക്കെ സംസ്ഥാനങ്ങളില്‍ റിസോര്‍ട്ട് ബുക്ക് ചെയ്യേണ്ടി വരുമോ ആവോ!

ദു:ഖിച്ചോട്ടേ...

ദു:ഖിച്ചോട്ടേ...

ഇത്രയും നാള്‍ ഞങ്ങളുടെ വിജയത്തില്‍ നിങ്ങള്‍ ദു:ഖിച്ചില്ലേ... ഇനി കുറച്ച് നാള്‍ നിങ്ങളുടെ വിജയത്തില്‍ ഞങ്ങള്‍ ദു:ഖിക്കട്ടേ എന്നാണത്രെ ബിജെപിയുടെ ഒരു ലൈന്‍!

ഇനി പാരാതിയുണ്ടോ

ഇനി പാരാതിയുണ്ടോ

ഇത്രയും കാലം ഇലക്ട്രോണിക് വോട്ടിങ് മെഷീനെ കുറിച്ചായിരുന്നല്ലോ പരാതി. ഇനി ആ പരാതി ഉണ്ടാവില്ലല്ലോ എന്നാണ്!

താമരക്കിളി ഓടുന്നു... കണ്ടം വഴിയേ!!!

താമരക്കിളി ഓടുന്നു... കണ്ടം വഴിയേ!!!

താമരക്കിളി പാടുന്നു... തെയ് തെയ് തകതോം...! ഇങ്ങനെ ആയിരുന്നു ഇന്നലെ വരെ പാടിയിരുന്നത്. ഇപ്പോഴത് താമരക്കിളി ഓടുന്നു... കണ്ടം വഴിയേ എന്നാക്കിയിട്ടുണ്ടത്രെ!

ശബരിമലയും പിണറായിയും

ശബരിമലയും പിണറായിയും

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പ്രശ്‌നം ഉണ്ടാക്കിയത് ആരാണ്...? പിണറായി വിജയനെ ഒരു കാര്യവും ഇല്ലാതെ വിമര്‍ശിക്കുന്നത് ആരാണ്? പിന്നെങ്ങനെ തോല്‍ക്കാതിരിക്കും!

കണ്ണീരൊഴുകും

കണ്ണീരൊഴുകും

ഇങ്ങനെയുള്ള വാര്‍ത്തയൊക്കെ റിപ്പോര്‍ട്ട് ചെയ്യേണ്ടി വരുമ്പോള്‍ കണ്ണില്‍ നിന്ന് കണ്ണുനീരല്ല, ചോരയാണ് ഒഴുകുക. എന്തായാലും റിപ്പോര്‍ട്ട് ചെയ്തല്ലേ പറ്റൂ!

English summary
Election Result: Social Media trolls mocking BJP and K Surendran!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X