ആര്യക്ക് വധുവിനെ തേടുന്ന റിയാലിറ്റി ഷോ വിവാദത്തിൽ.. മത്സരിക്കാൻ മലയാളി നടിമാരും!

Recommended Video

cmsvideo
    ആര്യക്ക് വധുവിനെ തേടുന്ന റിയാലിറ്റി ഷോ വിവാദത്തിൽ | Oneindia Malayalam

    ചെന്നൈ: തമിഴ് സിനിമയിലെ ദ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍മാരില്‍ ഒരാളാണ് നടന്‍ ആര്യ. ജന്മം കൊണ്ട് മലയാളിയായ ആര്യ ആരാധികമാരുടെ സ്വപ്‌നനായകന്‍ കൂടിയാണ്. ആര്യയെ വിവാഹം കഴിക്കാന്‍ ഒരു അവസരം കിട്ടിയാല്‍ ആരെങ്കിലും വേണ്ടെന്ന് വെയ്ക്കുമോ ?

    ആര്യയെ വിവാഹം കഴിപ്പിക്കാന്‍ റിയാലിറ്റി ഷോ തന്നെ ഒരുക്കിയിരിക്കുകയാണ് കളേഴ്‌സ് ടിവി. എങ്ക വീട്ടു മാപ്പിളൈ എന്ന പേരിലാണ് പരിപാടി. വിവാഹത്തിന് വരെ റിയാലിറ്റി ഷോ നടത്തുന്ന ചാനലിനും ആര്യയ്ക്കും സോഷ്യല്‍ മീഡിയ പൊങ്കാലയിട്ട് കൊണ്ടിരിക്കുകയാണ്.

    വൈറലായ വീഡിയോ

    വൈറലായ വീഡിയോ

    കുറച്ച് നാളുകള്‍ക്ക് മുന്‍പുള്ള ആര്യയുടെ ഫേസ്ബുക്ക് ലൈവ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വധുവിനെ തേടിക്കൊണ്ടുള്ള പരസ്യമായിരുന്നു ആ വീഡിയോ. ആദ്യം അതൊരു പ്രാങ്ക് വീഡിയോ ആണെന്നാണ് കരുതപ്പെട്ടതെങ്കിലും താന്‍ വധുവിനെ തേടുന്ന കാര്യം താരം തന്നെ സ്ഥിരീകരിച്ചു.

    വ്യത്യസ്തമായ വിവാഹ അഭ്യർത്ഥന

    വ്യത്യസ്തമായ വിവാഹ അഭ്യർത്ഥന

    തന്റെ ഭാര്യയാകുന്നത് സിനിമാ ലോകത്ത് നിന്ന് തന്നെ ആകണമെന്ന് നിര്‍ബന്ധമില്ലെന്ന് വീഡിയോയില്‍ ആര്യ പറയുന്നു. പ്രത്യേകിച്ച് കണ്ടീഷനുകള്‍ ഒന്നുമില്ല. ആകെയുള്ള ഡിമാന്‍ഡ് തന്നെ ജീവിത പങ്കാളിയാക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാകണം എന്നത് മാത്രമാണ് എന്നും ആര്യ പറയുന്നു.

    ഇഷ്ടപ്പെട്ടാൽ വിളിക്കാം

    ഇഷ്ടപ്പെട്ടാൽ വിളിക്കാം

    മാട്രിമോണിയല്‍ വഴി പെണ്ണന്വേഷിക്കാനോ വീട്ടുകാര്‍ ഉറപ്പിക്കുന്ന പെണ്ണിനെ വിവാഹം ചെയ്യാനോ താരത്തിന് താല്‍പര്യമില്ല. ഇതാരെയും പറ്റിക്കാന്‍ അല്ലെന്നും തന്റെ ജീവിതമാണെന്നും ആര്യ പറയുന്നു. തന്നെ വിവാഹം കഴിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വിളിക്കാനൊരു നമ്പറും താരം നല്‍കുകയുണ്ടായി.

    മതമോ ജാതിയോ വേണ്ട

    മതമോ ജാതിയോ വേണ്ട

    ഇഷ്ടമാണെങ്കില്‍ ഈ നമ്പറില്‍ ബന്ധപ്പെടാനും നിങ്ങളുടെ വിളിക്കായി താന്‍ കാത്തിരിക്കുകയാണ് എന്നും താരം വീഡിയോയില്‍ പറയുകയുണ്ടായി. മാപ്പിളൈ ആര്യ. കോം എന്ന വെബ്‌സൈറ്റില്‍ പേരും വിലാസവും രേഖപ്പെടുത്തുകയാണ് ചെയ്യേണ്ടിയിരുന്നത്. ജാതിയോ മതമോ ജാതകമോ വേണ്ട.

    വിജയിച്ചാൽ വധുവാകാം

    വിജയിച്ചാൽ വധുവാകാം

    ഈ വീഡിയോ ആണ് റിയാലിറ്റി ഷോയായി രൂപം മാറിയത്. ഈ റിയാലിറ്റി ഷോയില്‍ നല്‍കുന്ന ടാസ്‌കുകളില്‍ വിജയിക്കുന്ന ആള്‍ ആര്യയുടെ വധുവാകും. ഈ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിന് ഒരു ലക്ഷത്തിലധികം പെണ്‍കുട്ടികളില്‍ നിന്നാണ് കോളുകള്‍ വന്നത്.

    ഒരു ലക്ഷം അപേക്ഷകർ

    ഒരു ലക്ഷം അപേക്ഷകർ

    കോളുകള്‍ക്ക് പുറമേ 7000 അപേക്ഷകളുമുണ്ട്. ഈ അപേക്ഷകരില്‍ നിന്നും പതിനാറ് പേരെയാണ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥികളായി തെരഞ്ഞെടുത്തിരിക്കുന്നത്. തമിഴ് കളേഴ്‌സില്‍ മാത്രമല്ല, ആര്യയ്ക്ക് പരിണയം എന്ന പേരില്‍ ഈ ഷോ മലയാളത്തില്‍ ഫ്‌ളവേഴസ് ചാനലിലും സംപ്രഷണം ചെയ്യുന്നുണ്ട്.

    മൂന്ന് മലയാളികൾ

    മൂന്ന് മലയാളികൾ

    മൂന്ന് മലയാളി പെണ്‍കുട്ടികള്‍ ആര്യയുടെ ഭാര്യയാകാനുള്ള ഈ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. മലയാള സിനിമയിലെ ചെറുവേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിമാര്‍ സീതാ ലക്ഷ്മിയും ദേവ സൂര്യയും, പ്രവാസി മലയാളി ആയിഷ ലാലുമാണ് ആ മലയാളി സുന്ദരിമാര്‍.

    വിവാഹവും കച്ചവടമാക്കുന്നു

    വിവാഹവും കച്ചവടമാക്കുന്നു

    കടുത്ത വിമര്‍ശനമാണ് ഈ പരിപാടിക്കെതിരെ സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്. വ്യക്തി ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു തീരുമാനം പോലും കച്ചവടമാക്കുന്നു എന്നതാണ് ആര്യയ്‌ക്കെതിരെയുള്ള കുറ്റപ്പെടുത്തല്‍. പെണ്‍കുട്ടികളുടെ മനസ്സിനെ പരിഹസിക്കരുതെന്നും സോഷ്യല്‍ മീഡിയ കുറ്റപ്പെടുത്തുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+