ലിജോയും വിജയ് ബാബുവും ബിഗ് ബോസിൽ വേണം, വിളിച്ചാൽ താൻ ഇനിയും പോകുമെന്ന് അഭിരാമി സുരേഷ്

മലയാളം ടെലിവിഷനിലെ ഹിറ്റ് റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ മൂന്നാം സീസണിന് തുടക്കം കുറിക്കാനിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്ന മത്സരാര്‍ത്ഥികള്‍ ആരൊക്കെയാണ് എന്ന വിവരം ഇതുവരെ പുറത്ത് വന്നിട്ടില്ല.

സിനിമാ രംഗത്തും സീരിയല്‍ രംഗത്തും രാഷ്ട്രീയത്തിലും അടക്കമുളള പല പ്രമുഖരുടേയും പേരുകള്‍ അന്തരീക്ഷത്തിലുണ്ട്. ബിഗ് ബോസ് മൂന്നാം സീസണിലേക്ക് അപ്രതീക്ഷിതമായ ചില പേരുകള്‍ നിര്‍ദേശിച്ചിരിക്കുകയാണ് രണ്ടാം സീസണിലെ മത്സരാര്‍ത്ഥിയും അവതാരകയുമായ അഭിരാമി..

സീസണ്‍ മൂന്ന് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്

സീസണ്‍ മൂന്ന് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്

കൊവിഡ് കാരണം പൂര്‍ണമാക്കാതെ പോയ ബിഗ് ബോസ് സീസണ്‍ രണ്ടിന് ശേഷം പ്രേക്ഷകര്‍ മൂന്നാം സീസണിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ ബിഗ് ബോസ് സീസണ്‍ മൂന്ന് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ മൂന്നാം സീസണിലെ മത്സരാര്‍ത്ഥികള്‍ ആരൊക്കെയാവും എന്നത് സംബന്ധിച്ച് ഫാന്‍സ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു

വൈൽഡ് കാർഡ് എൻട്രി

വൈൽഡ് കാർഡ് എൻട്രി

ബിഗ് ബോസ് മുന്‍ സീസണുകളിലെ മത്സരാര്‍ത്ഥികളും മൂന്നാം സീസണില്‍ ആരൊക്കെ വേണം എന്ന് നിര്‍ദേശിച്ച് രംഗത്ത് വന്നിരുന്നു. ബിഗ് ബോസ് രണ്ടാം സീസണില്‍ കുറച്ച് കാലം മാത്രമാണ് അഭിരാമി സുരേഷും ചേച്ചിയും ഗായികയുമായ അമൃത സുരേഷും ഉണ്ടായിരുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ആയിട്ടായിരുന്നു ബിഗ് ബോസിലേക്കുളള ഇവരുടെ വരവ്.

വളരെ നിര്‍ഭാഗ്യം ഉളളവരായിപ്പോയി

വളരെ നിര്‍ഭാഗ്യം ഉളളവരായിപ്പോയി

കുറച്ച് നാളത്തേക്ക് മാത്രമേ ഉണ്ടായിരുന്നുവെങ്കിലും മറ്റുളളവര്‍ക്ക് ശക്തമായ മത്സരം തന്നെ അമൃതയും അഭിരാമിയും നല്‍കിയിരുന്നു. തങ്ങള്‍ വളരെ നിര്‍ഭാഗ്യം ഉളളവരായിപ്പോയെന്ന് അഭിരാമി സുരേഷ് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ബിഗ് ബോസ് ഷോയെ അതിന്റെ പൂര്‍ണമായ രീതിയില്‍ അനുഭവിക്കാന്‍ തങ്ങള്‍ക്ക് രണ്ട് പേര്‍ക്കും സാധിക്കാതെ പോയി.

അവസരം കൂടി ലഭിച്ചാല്‍

അവസരം കൂടി ലഭിച്ചാല്‍

എന്നാല്‍ സാമൂഹിക ഉത്തരവാദിത്തം എന്നതുളളത് കൊണ്ട് മഹാമാരിയുടെ ഘട്ടത്തില്‍ രണ്ടാം സീസണ്‍ അവസാനിപ്പിക്കേണ്ടതായി വന്നു. തങ്ങളുടെ ബിഗ് ബോസ് യാത്ര അപൂര്‍ണമായിരുന്നു എന്നത് കൊണ്ട് തന്നെ ഒരു അവസരം കൂടി ലഭിച്ചാല്‍ തീര്‍ച്ചയായും വീണ്ടും മത്സരാര്‍ത്ഥികളായി എത്തുമെന്നും അഭിരാമി സുരേഷ് പറയുന്നു. ക്ഷമയും സഹനവുമാണ് ബിഗ് ബോസ് തന്നെ പഠിപ്പിച്ചത്.

കൂടുതല്‍ കരുത്തരാക്കും

കൂടുതല്‍ കരുത്തരാക്കും

ബിഗ് ബോസില്‍ പങ്കെടുത്തതിന് ശേഷം തന്റെ ക്ഷമാ ശക്തിയും സഹനശക്തിയും കൂടിയെന്ന് അഭിരാമി പറയുന്നു. അത്തരമൊരു അന്തരീക്ഷത്തില്‍ പല നിബന്ധനകള്‍ക്കും അനുസരിച്ച് നില്‍ക്കുമ്പോള്‍ അത് നമ്മളെ പല വഴിക്കും കൂടുതല്‍ കരുത്തരാക്കുകയാണ് ചെയ്യുന്നത്. വീട്ടിലെ കാര്യങ്ങള്‍ ചെയ്യുന്നതിലായാലും ഉത്തരവാദിത്തങ്ങള്‍ പങ്കുവെക്കുന്നതിലായാലും താന്‍ കുറച്ച് കൂടി നല്ല വ്യക്തിയായി മാറിയെന്നും അഭിരാമി പറയുന്നു.

ലിജോ ജോസ് പല്ലിശേരിയും വിജയ് ബാബുവും

ലിജോ ജോസ് പല്ലിശേരിയും വിജയ് ബാബുവും

ബിഗ് ബോസിന്റെ മറ്റ് ആരാധകരെ പോലെ താനും മൂന്നാം സീസണിലെ മത്സരാര്‍ത്ഥികള്‍ ആരൊക്കെയാണ് എന്നറിയാനുളള ആകാംഷയിലാണ് എന്ന് അഭിരാമി പറയുന്നു മൂന്നാം സീസണില്‍ താന്‍ കാണാന്‍ ആഗ്രഹിക്കുന്ന രണ്ട് പേരുടെ പേരുകള്‍ ആണ് അഭിരാമി നിര്‍ദേശിച്ചിരിക്കുന്നത്. ഒന്ന് പ്രശസ്ത സംവിധായകനായ ലിജോ ജോസ് പല്ലിശേരിയും മറ്റൊരാള്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവുമാണ്.

തന്റെ നല്ല സുഹൃത്തുക്കൾ

തന്റെ നല്ല സുഹൃത്തുക്കൾ

ലിജോ ജോസ് പെല്ലിശേരിയും വിജയ് ബാബുവും തന്റെ നല്ല സുഹൃത്തുക്കളാണ്. ഇരുവരും ബിഗ് ബോസില്‍ എത്തിയാല്‍ എങ്ങനെയാണ് അവരുടെ ചിന്തകള്‍ പങ്കുവെയ്ക്കുന്നത് എന്നറിയാന്‍ തനിക്ക് താല്‍പര്യമുണ്ട്. ഇവരില്‍ ഒരാള്‍ തന്റെ ആശയം നിങ്ങളെ വിശ്വസിപ്പിക്കുന്നതില്‍ കഴിവ് തെളിയിച്ചിട്ടുളളയാളാണ്. രണ്ടാമന്‍ ഒരു ആശയം മുന്നോട്ട് വെച്ചിട്ട് നിങ്ങള്‍ക്ക് വേണ്ടത് അതില്‍ നിന്നും സ്വീകരിക്കൂ എന്ന നിലപാടുളളയാളാണ് എന്നും അഭിരാമി പറയുന്നു.

ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍

ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍

ലിജോയും വിജയ് ബാബുവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍ പോലെയാണ്. അപാരമായ കാഴ്ചപ്പാടുകളാണ് രണ്ട് പേര്‍ക്കും ഉളളത്. രണ്ട് പേരും വളരെ ക്രിയേറ്റീവും നേരെ വാ നേരെ പോ മട്ടുകാരുമാണ്. അവരെ പോലുളള മത്സരാര്‍ത്ഥികളെ ബിഗ് ബോസില്‍ ആവശ്യമുണ്ടെന്നാണ് താന്‍ കരുതുന്നത് എന്നും അഭിരാമി പറഞ്ഞു. ജനുവിനായിരിക്കുക എന്നതാണ് ബിഗ് ബോസില്‍ വിജയിക്കാന്‍ വേണ്ടത് എന്നും അഭിരാമി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+