യൂസര്‍മാരെ കൊന്നു സക്കര്‍ ബര്‍ഗ്ഗും മരിച്ചു, 20 ലക്ഷം പേരെ കൊന്നതിന് ഒടുവില്‍ ക്ഷമാപണവും
. 20 ലക്ഷം ഫേസ്ബുക്ക് യൂസര്‍മാര്‍ കൊല്ലപ്പെട്ടുവെന്നാണ് ഫേസ്ബുക്ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്
കാലിഫോര്‍ണിയ: ഫേസ്ബുക്ക് കൊന്നതിന്റെ ആഘാതത്തിലാണ് ലോകമെമ്പാടുമുള്ള ഫേസ്ബുക്ക് ഉപയോക്താക്കള്‍. 20 ലക്ഷം ഫേസ്ബുക്ക് യൂസര്‍മാര്‍ കൊല്ലപ്പെട്ടുവെന്നാണ് ഫേസ്ബുക്ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അബദ്ധമാണെന്ന് തിരിച്ചറിഞ്ഞതോടെ തെറ്റുതിരുത്തി കമ്പനി ഉടന്‍തന്നെ രംഗത്തെത്തുകയും ചെയ്തു. മരിച്ചെന്ന് പ്രഖ്യാപിച്ച 20 ലക്ഷം പേരില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗും ഉള്‍പ്പെട്ടിട്ടുണ്ട്.
ഭീകരമായ തെറ്റ് തങ്ങള്‍ക്ക് സംഭവിച്ചുവെന്ന് വ്യക്തമാക്കി രംഗത്തെത്തിയ ഫേസ്ബുക്ക് വക്താവാണ് ക്ഷമാപണം നടത്തിയത്. നവംബര്‍ 11 നായിരുന്നു സംഭവം. എന്നാല്‍ ഫേസ്ബുക്കിന്റെ ഫേസ്ബുക്ക് ലൈവ് ഉപയോഗിച്ച് തങ്ങള്‍ ജീവിച്ചിരിക്കുന്നതായി ഫേസ്ബുക്കിനെ ബോധ്യപ്പെടുത്താനുള്ള ശ്രമവും 'മരിച്ചവരില്‍ ചിലര്‍' നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫേസ്ബുക്കിന് സംഭവിച്ച ഗുരുതരമായ പിഴവ് സോഷ്യല്‍ മീഡിയില്‍ ഉടന്‍തന്നെ വൈറലാവുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പേയാണ് ഫേസ്ബുക്കിനെ തേടി പുതിയ വിവാദങ്ങള്‍ എത്തുന്നത്.

പിഴവ് ഫേസ്ബുക്ക് തിരുത്തി
മരിച്ചുപോയ ഫേസ്ബുക്ക് ഉപയോക്താക്കളുടെ പ്രൊഫൈലിലേക്കുള്ള മെസേജ് തെറ്റി മറ്റ് അക്കൗണ്ടുകളിലേക്ക് പോസ്റ്റ് ചെയ്തതാണ് തങ്ങള്‍ക്ക് സംഭവിച്ച തെറ്റെന്ന് പ്രതികരിച്ച ഫേസ്ബുക്ക് പിഴവ് തിരുത്തിയെന്നും കൂട്ടിച്ചേര്‍ത്തു.
|
മരിച്ചവരില്‍ സുക്കറും
ഫേസ്ബുക്കിന്റെ പിഴവ് മൂലം യൂസര്‍ മരിച്ചതായി പ്രഖ്യാപിച്ച സംഭവത്തില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ഹബര്‍ഗ്ഗും ഉള്‍പ്പെട്ടിരുന്നു എന്നതാണ് ഏറെ രസകരം.

ഫേസ്ബുക്കിന്റെ നീക്കം
മരിച്ച ഫേസ്ബുക്ക് ഉപയോക്താക്കളുടെ പേജുകളിലേയ്ക്ക് പുതിയ മെസേജ് പോസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചുവെന്നും ഇതിനായി തയ്യാറാക്കിയ മെസേജാണ് ഫേസ്ബുക്കിന് തലവേദനയായത്.
|
ഞെട്ടല്‍ രേഖപ്പെടുത്തി ട്വിറ്ററില്‍
ഫേസ്ബുക്ക് കൂട്ടമായി 20 ലക്ഷത്തോളം പേര്‍ മരിച്ചതായി പ്രഖ്യാപിച്ചതോടെ ഫേസ്ബുക്കിന്റെ നീക്കത്തില്‍ സ്തംബ്ദരായ യൂസര്‍മാര്‍ ട്വിറ്ററില്‍ പ്രതികരണവുമായി എത്തിയിരുന്നു.

ഫേസ്ബുക്ക് റിമംബറിംഗ്
മരിച്ചുപോയ ഫേസ്ബുക്ക് ഉപയോക്താക്കളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ രേഖകള്‍ സഹിതം ഫേസ്ബുക്കിനെ സമീപിച്ചാല്‍ ഇവരുടെ അക്കൗണ്ടുകള്‍ ഫേസ്ബുക്ക് സ്മാരകമാക്കി നിലനിര്‍ത്തും. യുസറിന്റെ പേരിനൊപ്പം റിമംബറിംഗ് എന്ന വാക്കിനൊപ്പമായിരിക്കും അക്കൗണ്ട് നിലനില്‍ക്കുക.












Click it and Unblock the Notifications