വ്യാജവീഡിയോയുമായി ഫേസ്ബുക്കിനോട് കളിക്കല്ലേ:പണികിട്ടും,പരിഹാരത്തിന് യുഎസ് സ്റ്റാര്‍ട്ട് അപ്പ്!!!
സോഴ്സ് 3 എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് ഫേസ്ബുക്കിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്
കാലിഫോര്‍ണിയ: പകര്‍പ്പവകാശമില്ലാത്ത വീഡിയോകള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്കെതിരെ പോരാടാന്‍ ഫേസ്ബുക്കിന് സ്റ്റാര്‍ട്ട് അപ്പ്. നിയമപരമല്ലാത്ത വീഡിയോകള്‍ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഴ്സ് 3 എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് ഫേസ്ബുക്ക് ഉപയോക്താക്കള്‍ അനുമതിയില്ലാതെ അനധികൃതമായി പ്രചരിക്കുന്ന വീഡിയോകള്‍ കണ്ടെത്തി ഫേസ്ബുക്കിന് റിപ്പോര്‍ട്ട് ചെയ്യുക. ഇതിന് പുറമേ ഇത്തരത്തില്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വീഡിയോകളും സോഴ്സ് 3 റിപ്പോര്‍ട്ട് ചെയ്യും. റീകോര്ഡ് എന്ന വെബ്സൈറ്റാണ് ഫേസ്ബുക്ക് സോഴ്സ് 3യുമായി കരാറിലേര്‍പ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ സോഴ്സ് 3 യില്‍ നിന്ന് ഫേസ്ബുക്കില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഫേസ്ബുക്കിന്റെ ന്യൂയോര്‍ക്ക് ഓഫീസിലായിരിക്കും സേവനമനുഷ്ഠിക്കുക. സോഴ്സ് 3യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഫേസ്ബുക്ക് വക്താവ് പ്രതികരിച്ചു. സോഴ്സ് 3 ഇതിനകം തന്നെ ഫേസ്ബുക്കിന്റെ വെബ്സൈറ്റും ട്വിറ്റര്‍ അക്കൗണ്ടും ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ കരാര്‍ സംബന്ധിച്ച മറ്റ് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ വെന്‍ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗിനായി സോഴ്സ് 3 40 ലക്ഷം രൂപയാണ് സമാഹരിച്ചിട്ടുള്ളത്. ഏറെക്കാലമായി പകര്‍പ്പവകാശമില്ലാത്ത വീഡിയോകള്‍ക്കെതിരെ ഫേസ്ബുക്ക് പോരാട്ടം നടത്തിക്കൊണ്ടിരിക്കെയാണ് പ്രശ്നത്തിന് അമേരിക്കന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയില്‍ നിന്ന് പരിഹാരം ലഭിക്കുന്നത്.

ഫേസ്ബുക്ക് ഉപയോക്താക്കള്‍ ഷെയര്‍ ചെയ്ത പകര്‍പ്പവകാശമില്ലാത്ത വീഡിയോകള്‍ തിരിച്ചറിഞ്ഞ് നീക്കം ചെയ്യുന്നതിന് റൈറ്റ്സ് മാനേജര്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതായി നേരത്തെ തന്നെ ഫേസ്ബുക്ക് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ സാങ്കേതിക വേണ്ടത്ര വിജയം കാണാതാത്തതിനെ തുടര്‍ന്നാണ് സ്റ്റാര്‍ട്ട് കമ്പനിയെ ദൗത്യം ഏല്‍പ്പിക്കുന്നത്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications