ആന്‍ഡ്രോയ്ഡ് ആപ്പില്‍ വീഡിയോ സേവിംഗ് ഓപ്ഷനുമായി ഫേസ്ബുക്ക്
കാലിഫോര്‍ണിയ: വീഡിയോയിലുള്ള പരീക്ഷണങ്ങള്‍ ഫേസ്ബുക്ക് അവസാനിപ്പിക്കുന്നില്ല. ഇതിനുള്ള തെളിവാണ് ഫേസ്ബുക്ക് ഒടുവില്‍ അവതരിപ്പിച്ച വീഡിയോ സേവിംഗ് ഓപ്ഷന്‍. ന്യൂസ് ഫീഡില്‍ ഓട്ടോ പ്ലേ വീഡിയോ ഫീച്ചര്‍ അവതരിപ്പിച്ച ഫേസ്ബുക്ക് തന്നെയാണ് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ താല്‍പ്പര്യ പ്രകാരം വീഡിയോകള്‍ കാണുന്നതിനായി പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ന്യൂസ്ഫീഡില്‍ വരുന്ന വീഡിയോകള്‍ സേവ് ചെയ്ത ശേഷം പിന്നീട് കാണാനുള്ള സൗകര്യമൊരുക്കുന്നതാണ് പ്രസ്തുത ഫീച്ചര്‍. വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യുടൂബിലെ ഓഫ്‌ലൈന്‍ വീഡിയോയ്ക്ക് സമാനമായ സംവിധാനമാണ് ഫേസ്ബുക്കിലുമുള്ളത്. ഫേസ്ബുക്കിന്റെ ആന്‍ഡ്രോയ്ഡ് ആപ്പിലാണ് ഈ സംവിധാനം ആദ്യഘട്ടതത്തില്‍ ലഭിക്കുക. എന്നാല്‍ ഇങ്ങനെ സേവ് ചെയ്യുന്ന വീഡിയോ മറ്റ് ഡിവൈസുകളിലേക്കോ നെറ്റ്‌വര്‍ക്കിലേക്കോ ഷെയര്‍ ചെയ്യാന്‍ കഴിയില്ല. ഫയല്‍ മാനേജര്‍ വഴിയും വീഡിയോ പ്ലേ ചെയ്യാന്‍ ഈ ഫീച്ചര്‍ അനുമതി നല്‍കുന്നില്ല.

സേവ് ചെയ്യുന്ന വീഡിയോ ഫേസ്ബുക്കിന്റെ ആന്‍ഡ്രോയ്ഡ് ആപ്പില്‍ മാത്രമായിരിക്കും ഉണ്ടാകുക. ഇഷ്ടപ്പെട്ട പേജുകളിലെ വീഡിയോകളും സോഷ്യല്‍ മീഡിയയില് വൈറലായ വീഡിയോകളുമുള്‍പ്പെടെ സേവ് ചെയ്ത് പിന്നീട് കാണാനുള്ള സൗകര്യമാണ് ഇതുവഴി ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഒരിക്കല്‍ കണ്ടുകഴിഞ്ഞ് വീഡിയോ വീഡിയോ ലിസ്റ്റില്‍ നിന്ന് തനിയെ അപ്രത്യക്ഷമാവും. ഫേസ്ബുക്ക് ആന്‍ഡ്രോയ്ഡ് ആപ്പിലെ 85, 86 ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ ലഭിക്കുകയുള്ളൂവെന്നാണ് ആന്‍ഡ്രോയ്ഡ് പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.












Click it and Unblock the Notifications