ആഡ് ബ്ലോക്കിനെയും ഫെയ്‌സ്ബുക്ക് ബ്ലോക്ക് ചെയ്യും, ഇതാ ഇങ്ങനെ..
കാലിഫോര്‍ണിയ: ഇന്റര്‍നെറ്റ് ബ്രൗസിംഗിനിടെ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങള്‍ ബ്ലോക്ക് ചെയ്യുന്നതിനായി ആഡ് ബ്ലോക്ക് സംവിധാനത്തെ മറികടക്കാനൊരുങ്ങി ഫെയ്‌സ്ബുക്ക്. ബ്രൗസറുകളിലെ ആഡ് ബ്ലോക്ക് സംവിധാനം നീക്കുന്നതോടെ ഫെയ്‌സ്ബുക്കില്‍ പരസ്യങ്ങള്‍ വന്നുനിറയും. പരസ്യ കമ്പനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഫെയ്‌സ്ബുക്ക് പരസ്യങ്ങള്‍ക്കായി പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുള്ളത്. ഡെസ്‌ക് ടോപ് ബ്രൗസറുകളിലെ ആഡ് ബ്ലോക്കിംഗ് സംവിധാനത്തെ പരാജയപ്പെടുത്തുന്ന പരസ്യങ്ങള്‍ ഫെയ്‌സ്ബുക്ക് പേജുകളില്‍ ഉടന്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങും.
മാര്‍ക്കറ്റിംഗ് മേഖലയ്ക്ക് ഊര്‍ജ്ജം പകരാന്‍ ഉപയോക്താക്കള്‍ക്ക് താത്പര്യമില്ലാത്ത പരസ്യങ്ങളുടെ വിവരങ്ങള്‍ നല്‍കാനും ഫെയ്‌സ്ബുക്ക് ആവശ്യപ്പെടുന്നുണ്ട്. അമേരിക്കന്‍ ജനത ആഡ് ബ്ലോക്കിംഗ് സംവിധാനം പ്രയോജനപ്പെടുത്തുന്നതിന് പിന്നിലെ രഹസ്യത്തെക്കുറിച്ച് ഫെയ്‌സ്ബുക്ക് പഠനം നടത്തിയിരുന്നു. ഏഴുകോടി അമേരിക്കക്കാരാണ് ആഡ് ബ്ലോക്കര്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നത്. ലോകത്ത് 20 കോടി ജനങ്ങളും ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നവരാണ്. ബ്രൗസിംഗിനെ വരുന്ന പരസ്യങ്ങള്‍ ശല്യം സൃഷ്ടിക്കാന്‍ തുടങ്ങിയതാണ് ഇതിന് പിന്നിലെ കാരണം.

അലോസരപ്പെടുത്താത്ത, വേഗവും സുരക്ഷിതത്വവുമായ പരസ്യങ്ങള്‍ നല്‍കുകയാണെങ്കില്‍ ഉപയോക്താക്കള്‍ക്ക് പ്രശ്നങ്ങളുണ്ടാകില്ലെന്ന നിലാപാടിലാണ് ഫെയ്‌സ്ബുക്ക്. ജനങ്ങളെ വിപണിയോട് അടുപ്പിക്കുകയാണ് ഫെയ്‌സ്ബുക്കിന്റെ ലക്ഷ്യങ്ങളിലൊന്ന് എന്ന് ആന്‍ഡ്രു ബോസ്വര്‍ത്ത്, ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് ഓഫ് ആഡ്സ് ( Facebook Vice President of Ads ) വ്യക്തമാക്കുന്നു.












Click it and Unblock the Notifications