പള്ളിയും ഫേസ്ബുക്കും തമ്മിലുള്ള ബന്ധം..?സുക്കര്‍ബര്‍ഗ് പറയുന്നത്...
ഫേസ്ബുക്ക് ഉപഭോക്താക്കള്‍ പൊതുനന്മക്കായി പ്രവര്‍ത്തിക്കണമെന്ന് സുക്കര്‍ബര്‍ഗ്
ചിക്കാഗോ: പള്ളിയും ഫേസ്ബുക്കും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ..? ഉണ്ടെന്നാണ് ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ അഭിപ്രായം. പള്ളികളും സന്നദ്ധ സംഘടനകളും സമൂഹത്തില്‍ വഹിക്കുന്ന പങ്ക് ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്കും ചെയ്യാനാകുമെന്നാണ് സുക്കര്‍ബര്‍ഗ് പറയുന്നത്. ഫേസ്ബുക്കിന് നിലവില്‍ 2 മില്യന്‍ ഉപഭോക്താക്കളുണ്ട്. അതുകൊണ്ടു തന്നെ ഇത് സാധ്യമാണെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.
പള്ളികളില്‍ പോകുന്നവര്‍ ഏതെങ്കിലും വിധത്തിലുള്ള ദാന ധര്‍മ്മങ്ങള്‍ ചെയ്യും. അവര്‍ ചിലപ്പോള്‍ വിശ്വാസികളായിരിക്കില്ല. പക്ഷേ, ഒരു സമുദായത്തിന്റെ ഭാഗമായതു കൊണ്ട് ഇത്തരം നന്മ പ്രവൃത്തികള്‍ ചെയ്യാന്‍ അവര്‍ തയ്യാറാകും. ഇത്തരത്തില്‍ ആളുകളെ സംഘടിതരാക്കാനും പൊതു നന്മക്കായി പ്രവൃത്തിക്കാനും ഫേസ്ബുക്കിനും സാധിക്കും. പള്ളികളില്‍ ആളുകളെ നയിക്കാന്‍ ഒരു വൈദികന് ഉണ്ട്. വിശ്വാസികളുടെ ക്ഷേമകാര്യങ്ങള്‍ ഈ വൈദികന് അന്വേഷിക്കുന്നു. ലീഗുകള്‍ക്ക് ഒരു കോച്ച് ഉണ്ട്. ഈ ലീഡറാണ് മറ്റ് അംഗങ്ങളെ പ്രചോദിപ്പിക്കുന്നതും നയിക്കുന്നതും. അത് ഫേസ്ബുക്കിലും സാധ്യമാണെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു.

ഫേബ്ബുക്കില് ഇതിനായി പുതിയ കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ പുതുതായി നിര്‍മ്മിക്കുമെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. ചിക്കാഗോയില്‍ നടന്ന സമ്മേളനത്തിലാണ് പുതിയ നീക്കങ്ങളെക്കുറിച്ച് സുക്കര്‍ബര്‍ഗ് അറിയിച്ചത്. തീവ്രവാദം, വര്‍ഗ്ഗീയ കലാപം എന്നിവയ്ക്കു കാരണമാകുന്ന പരാമര്‍ശങ്ങള്‍ ഫേസ്ബുക്കില്‍ ഇല്ലാതാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications