തേങ്ങാക്കൊല മാങ്ങാത്തൊലിക്ക് ശേഷം പേളിയുടെ ബെല്ലി ഡാന്‍സ്.. ഇതും വൈറല്‍.. കാണൂ...
സന്തോഷ് പണ്ഡിറ്റിനെ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു പേളി മാണിയും ഗോവിന്ദ് പത്മസൂര്യ എന്ന ജി പിയും ചേര്‍ന്ന് കുറച്ച് കാലം മുമ്പ് മനോരമ ടി വിയില്‍ അവതരിപ്പിച്ചത്. പേര് തേങ്ങാക്കൊല മാങ്ങാത്തൊലി. അതിന് മുമ്പും അതിന് ശേഷവും സോഷ്യല്‍ മീഡിയയുടെ ഇഷ്ടക്കാരില്‍ ഒരാളാണ് പേളി മാണി.
സമൂഹ മാധ്യമങ്ങള്‍ ആഘോഷിച്ച തേങ്ങാക്കൊല മാങ്ങാത്തൊലിക്ക് ശേഷം ഇതാ പേളിയുടെ വക മറ്റൊരു മരണമാസ്സ് പെര്‍ഫോമന്‍സ്. ദ ലാസ്റ്റ് സപ്പര്‍ എന്ന ചിത്രത്തിലെ പാട്ട് ബെല്ലി സോങ് എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ ഇട്ടാണ് പേളി ആരാധകരെ ഞെട്ടിച്ചത്. അവതാരക, നടി എന്നീ ലെവലെല്ലാം വിട്ട് പേളി ഗായിക എന്ന മറ്റൊരു ലെവലിലേക്ക് എത്തിയിരിക്കുകയാണ്. കാണൂ പേളിയുടെ പുതിയ വൈറല്‍ വീഡിയോ...

പേളിയാള് ഹിറ്റാണ് ട്ടാ
എഴുപതിനായിരത്തോളം പേരാണ് പേളിക്ക് ഫേസ്ബുക്കില്‍ ഫോളോവേഴ്‌സായിട്ടുള്ളത്. പക്ഷേ ഇവരുടെ പേജ് എപ്പോഴും വളരെ ലൈവായിരിക്കും. എന്തോ പേളിയെ വലിയ ഇഷ്ടമാണ് ആളുകള്‍ക്ക്. പേളിയുടെ പേര് കേട്ടാലേ പലരും ചിരി തുടങ്ങുമത്രെ.

പേളി റേഞ്ച് പിടിക്കുന്ന വഴി
ഉയരം കൂടുന്തോറും മൊബൈലിന് റേഞ്ചും കൂടും. കസേരയുടെ മുകളില്‍ കയറി നിന്നാണ് താന്‍ കേരളത്തിലെത്തിയാല്‍ ഫോണിന് റേഞ്ച് പിടിക്കുക എന്ന് പറഞ്ഞ് പേളി ഫേസ്ബുക്കിലിട്ട ഫോട്ടോയാണിത്.

ജോക്കി, അവതാരക
വീഡിയോ ജോക്കിയായി എത്തിയ പേളി മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് പരിപാടിയിലൂടെയാണ് താരമായത്.

സിനിമയിലേക്ക്
നീലാകാശം പച്ചക്കടല്‍, ലാസ്റ്റ് സപ്പര്‍, ഡബിള്‍ ബാരല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകര്‍ക്കും പരിചിതയാണ് പേളി.

തേങ്ങാക്കൊല മാങ്ങാത്തൊലി
ഡി ഫോര്‍ ഡാന്‍സിന്റെ ഫിനാലെയ്ക്ക് വേണ്ടി ജി പിയും പേളിയും കൂടി ഒന്നിച്ച് അവതരിപ്പിച്ച പരിപാടിയാണ് തേങ്ങാക്കൊല മാങ്ങാത്തൊലി. അതിന് ഇരുവരും കേള്‍ക്കാന്‍ ഇനിയൊന്നും ബാക്കിയില്ല
Pearle Maaney || Arabic song || Gopi Sunder :) Watch in HD. Posted by Pearle Maaney on Thursday, February 25, 2016
ബെല്ലി സോങ് കൂടി കേള്‍ക്കൂ
ബെല്ലി സോങ് എന്ന തലക്കെട്ടോടെ പേളി ഫേസ്ബുക്കില്‍ ഇട്ട വീഡിയോ കൂടി കാണൂ


Click it and Unblock the Notifications
