ഫ്രീ ബേസിക്‌സ് അല്ലെങ്കില്‍ വൈഫൈ, സക്കര്‍ബര്‍ഗ്ഗ് അടവ് മാറ്റുന്നു
കാലിഫോര്‍ണിയ: ഫേസ്ബുക്ക് ഇന്ത്യയില്‍ അവതരിപ്പിച്ച ഫ്രീ ബേസിക്‌സിന് തിരിച്ചടി നേരിട്ടെങ്കിലും സക്കര്‍ബര്‍ഗ്ഗ് ശക്തമായ തിരിച്ചുവരവാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഫേസ്ബുക്ക് ആരംഭിക്കുന്ന എക്‌സ്പ്രസ് വൈഫൈ സര്‍വ്വീസ് ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ഫേസ്ബുക്ക് സിഇഒയുടേത്.
125 ഗ്രാമീണ വൈഫൈ സ്‌പോട്ടുകള്‍ വഴി വൈഫൈ സേവനം ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതി പരീക്ഷണാര്‍ത്ഥം ഇന്ത്യയിലാണ് അവതരിപ്പിക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് സ്ഥിരീകരിച്ചു. ഇന്ത്യയിലെ വിവിധ ടെലികോം ദാതാക്കളുമായി ചേര്‍ന്നാണ് പദ്ധതി. പരീക്ഷണാര്‍ത്ഥം അവതരിപ്പിക്കുന്ന പദ്ധതി ഉടന്‍ തന്നെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. പ്രാദേശിക തലത്തില്‍ വേഗതയും ഗുണമേന്മയുമുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഫെയ്‌സ്ബുക്കിന്റെ ഫ്രീ ബേസിക്‌സ് നെറ്റ് ന്യൂട്രാലിറ്റി ലംഘിക്കുന്നുവെന്ന് കാണിച്ച് ട്രായി രംഗത്തെത്തിയതാണ് ഫെയ്‌സ്ബുക്കിന് തിരിച്ചടിയായത്. ഇതോടെ ഏറെ പോരാട്ടങ്ങള്‍ക്കൊടുവില്‍ പദ്ധതി ഇന്ത്യയില്‍ നിന്ന് പിന്‍വലിക്കുന്നതായി ഫെയ്‌സ്ബുക്ക് പ്രഖ്യാപിക്കുകയായിരുന്നു.












Click it and Unblock the Notifications