കാശ്മീരില്‍ ചോരപ്പുഴയൊഴുകുമ്പോള്‍ മോദി ചെണ്ട കൊട്ടുന്നു.. ചിന്ത ജെറോമിന് വീണ്ടും പൊങ്കാല!
പാളിപ്പോയ ഒരു പെരുന്നാളാശംസയുടെ പേരില്‍ എസ് എഫ് ഐ നേതാവ് ചിന്താ ജെറോമിന് സോഷ്യല്‍ മീഡിയയില്‍ കിട്ടിയ ട്രോളിന് കയ്യും കണക്കുമില്ല. പേന കൊണ്ടെഴുതാന്‍ മനുഷ്യനെ പഠിപ്പിച്ച പരമകാരുണികനായ അല്ലാഹുവിന്റെ പേരില്‍ പെരുന്നാളാശംസകള്‍ എന്നായിരുന്നു ചിന്ത പറഞ്ഞത്. പേന എന്ന വാക്കിനു വിശാല അര്‍ത്ഥത്തില്‍ വാക്ക്, അറിവ്, അക്ഷരം എന്ന് കൂടി ഉണ്ടല്ലോ എന്ന് വിശദീകരിച്ച് ചിന്ത രംഗത്ത് വന്നതോടെ ട്രോളുകളും വേറെ ലെവലായി.
ഇപ്പോഴിതാ ചിന്ത ജെറോം വീണ്ടും സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ്. കാശ്മീരില്‍ ചോരപ്പുഴയൊഴുകുമ്പോള്‍ ഭരണാധികാരി ആഫ്രിക്കയില്‍ ചെണ്ട കൊട്ടുന്നു എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മോദിയുടെ ചിത്രമാണ് ചിന്തയ്ക്ക് വിനയായത്. തിങ്കളാഴ്ച രാവിലെ ചിന്ത പോസ്റ്റ് ചെയ്ത ചിത്രം നാലായിരത്തോളം പേര് ലൈക്ക് ചെയ്തപ്പോള്‍ മൂവായിരത്തഞ്ഞൂറിലധികം പേര് ഷെയര്‍ ചെയ്തു.

ചിന്താ ജെറോമുമാരാണ് ഞങ്ങളുടെ ഒക്കെ പ്രതീക്ഷ. ഇത്തരം പോസ്റ്റുകളും പ്രസ്താവനകളും സ്ഥിരമായി ചെയ്യണം എന്നു അഭ്യര്‍ഥിക്കുന്നു - എന്ന് പറഞ്ഞാണ് വിമര്‍ശകര്‍ ചിന്ത ജെറോമിന്റെ പോസ്റ്റ് ഷെയര്‍ ചെയ്യുന്നത്. കാശ്മീരില്‍ ഒഴുകുന്നത് വിഘടനവാദികളുടെ ചോരയാണ് എന്നും തീവ്രവാദി കൊല്ലപ്പെട്ടതില്‍ ചിന്ത ജെറോമിന് എന്താണ് സങ്കടം എന്നും മറ്റും തുടങ്ങുന്നു കമന്റുകള്‍.
മോദിയെ കുറ്റം പറയാന്‍ തുറക്കുന്ന വാ തീവ്രവാദികള്‍ക്ക് എതിരെ കുറച്ചെങ്കിലും ശബ്ദിച്ചിരുന്നെങ്കില്‍ നാടിന് ഈ അവസ്ഥ വരില്ലായിരുന്നു എന്ന് ചിന്ത ജെറോമിനെ നോക്കി പരിതപിക്കുന്നവരും ഉണ്ട്. നമ്മുടെ രാജ്യത്ത് തീവ്രവാദികള്‍ കയറുമ്പോളും അവര്‍ക്ക് വേണ്ടി ജയ് വിളിക്കുമ്പോളും നിങ്ങള്‍ അതിനെ ന്യായീകരിക്കുന്നതും വീട്ടില്‍ കിടന്നു ഉറങ്ങുന്നതും നമ്മുടെ പട്ടാളക്കാര്‍ മഴയിലും മഞ്ഞിലും ഉണര്‍ന്നിരിക്കുന്നത് കൊണ്ടാണ്. നിങ്ങളെ പോലെ ഉള്ളവരാണ് നമ്മുടെ രാജ്യത്തിന്റെ ശാപമെന്നും ചിലര്‍ വികാരം കൊള്ളുന്നു.
-
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications