പൂനത്തിന് പണി കിട്ടി; ഫേസ്ബുക്കില്‍ നിന്നും പുറത്താക്കി

മുംബൈ: ചൂടന്‍ ചിത്രങ്ങളുമായെത്തി ആരാധകര്‍ക്ക് കുളിരേകുന്ന ബോളിവുഡ് താരവും മോഡലുമായ പൂനം പാണ്ഡയ്ക്ക് ഫേസ്ബുക്കില്‍ നിന്നും പണി കിട്ടി. ബിക്കിനിയില്‍ ഐസ് ബക്കറ്റ് ചലഞ്ചുമായി മുന്നേറുകയായിരുന്ന താരത്തിനെ ഫേസ്ബുക്കില്‍ നിന്നും പുറത്താക്കി. അല്‍പവസ്ത്രം മാത്രമുള്ള ചിത്രങ്ങളാണ് പൂനത്തിന് വിനയായതെന്നാണ് വിവരം. പൂനത്തിന്റെ ഫേസ്ബുക്ക് ഡിയാക്റ്റിവേറ്റ് ചെയ്യാന്‍ നിരവധിപേര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതായും വാര്‍ത്തയുണ്ട്.

ഫേസ്ബുക്കില്‍ നിന്നും പുറത്തായത് താരത്തെ ഞെട്ടിച്ചിട്ടുണ്ട്. 20 ലക്ഷം ആരാധകരുള്ള തന്റെ പേജ് വീണ്ടെടുക്കാന്‍ എന്തുചെയ്യണമെന്ന് ചോദിച്ച് പൂനം ട്വിറ്ററില്‍ സന്ദേശമിട്ടു. എല്ലാ ദിവസവും ആരാധകര്‍ക്കുവണ്ടി എന്തെങ്കിലുമൊക്കെ നല്‍കികൊണ്ടിരുന്നതാണ് പൂനത്തിന്റെ ഫേസ്ബുക്ക് പേജ്. അതാണ് ഇപ്പോള്‍ ഇല്ലാതായത്.

നിരവധി ഗ്രൂപ്പുകളില്‍ ഒരേ സമയം പോസ്റ്റു ചെയ്യുന്നവരെയും, വള്‍ഗറായ ചിത്രങ്ങളുമായി സാന്നിദ്ധ്യം അറിയിക്കുന്നവരെയും, വ്യാജ ഐഡികളെന്ന് തോന്നുന്നവരെയുമൊക്കെയാണ് സാധാരണയായി ഫേസ്ബുക്ക് ഡിയാക്ടിവേറ്റ് ചെയ്യുക പതിവ്. ചൂടന്‍ ചിത്രങ്ങള്‍ തന്നെയാകും താരത്തെ പുറത്താക്കാന്‍ കാരണമെന്നാണ് സൂചനകള്‍.

ബോളിവുഡില്‍ കാര്യമായി പണിയൊന്നുമില്ലാത്ത പൂനം, നഗ്നചിത്രങ്ങള്‍ ഫേസ്ബുക്കിലും ട്വിറ്ററിലുമൊക്കെ പോസ്റ്റ് ചെയ്താണ് ആരാധകര്‍ക്കിടയില്‍ പിടിച്ചു നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഒരേസമയം, 20 ലക്ഷം ആരാധകരെ നഷ്ടപ്പെട്ടാലുള്ള വിഷമം പൂനം തന്റെ ട്വിറ്ററില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഫേസ്ബുക്ക് അക്കൗണ്ട് എങ്ങിനെയെങ്കിലും തിരികെ കിട്ടുന്നതിനുള്ള ജോലി പൂനം ആംഭിച്ചതായാണ് വിവരം.

തുടക്കം

തുടക്കം

മോഡലായിട്ടാണ് പൂനം പാണ്ഡെയുടെ കരിയര്‍ ജീവിതം ആരംഭിക്കുന്നത്.

കവര്‍ ചിത്രത്തില്‍

കവര്‍ ചിത്രത്തില്‍

2010 ഗഌഡ്രാഗ്‌സ് മത്സരത്തില്‍ മുന്‍നിരയിലെത്തുകയും തുടര്‍ന്ന് ഒരു ഫാഷന്‍ മാഗസിന്റെ കവര്‍ഗേളുമായി. 2011ല്‍ ഗഌഡ്രാഗ്‌സ് കലണ്ടറിലും കൂടാതെ 29 കലണ്ടറിനു വേണ്ടിയും മോഡലായി.

സിനിമ

സിനിമ

2013ല്‍ നാഷ എന്ന ഹിന്ദി സിനിമയില്‍ നായികയായി അരങ്ങേറി.

ലവ് ഇന്‍ പോയിസന്‍

ലവ് ഇന്‍ പോയിസന്‍

2014ല്‍ ലവ് ഇന്‍ പോയിസന്‍ എന്ന സിനിമയിലെ ഐറ്റം സോങ്ങില്‍ തകര്‍ത്താടി അഭിനയിച്ചു

ട്വീറ്റ്

ട്വീറ്റ്

നഗ്നതയുടെ അതിപ്രസരം നിറഞ്ഞ ട്വീറ്റുകള്‍ കൊണ്ടാണ് പ്രശസ്തയായത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+