ബലാത്സംഗം വെറും സര്‍ക്കാസം.. ഭീഷണി മുഴക്കിയ പോസ്റ്റ് ദിലീപ് ഫാന്‍സ് പിന്‍വലിച്ചു.. മാപ്പും പറഞ്ഞു!!
ദിലീപേട്ടന്‍ പുറത്തിറങ്ങിയാല്‍ നീയൊക്കെ വെറും മൊബൈലിലെ തുണ്ട് പീസുകള്‍ എന്ന് പറഞ്ഞ് ഫെമിനിസ്റ്റുകളെ ഭീഷണിപ്പെടുത്തി ഇട്ട പോസ്റ്റ് ലൂസേഴ്സ് മീഡിയ എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് പിന്‍വലിച്ചു. സര്‍ക്കാസം മാത്രമാണ് തങ്ങള്‍ ഉദ്ദേശിച്ചതെന്നും ഗ്രൂപ്പ് വിശദീകരിക്കുന്നു. ആളുകള്‍ക്ക് വേദനയുണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റ് ഇട്ട ആളെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയതായും വിശദീകരണമുണ്ട്. പോസ്റ്റ് ഇങ്ങനെ.
ഇതോ അവള്‍ക്കൊപ്പം? കാവ്യ മാധവനെ ലൈംഗികമായി അവഹേളിക്കുന്ന ട്രോളുകള്‍ വൈറല്‍.. കഷ്ടം തന്നെ മലയാളീ!!
കുറച്ചു മണിക്കൂർ മുന്നേ ഇട്ട ആ പോസ്റ്റ് ഞങ്ങൾ പിൻവലിച്ചത് തെറ്റ് മനസ്സിലായത് കൊണ്ടാണ്. ഞങ്ങൾ സ്ട്രിങ്സ് മീഡിയ ആന്‍ഡ് ലൂസേഴ്സ് മീഡിയ ഒരു എന്‍റര്‍ടൈന്‍മെന്‍റ് എന്ന നിലയിൽ ആരംഭിച്ച ഒരു പ്ലാറ്ഫോം ആണ്. ഇത് മാനേജ് ചെയ്യുന്നത് പോസ്റ്റ് ഇട്ട വിഷ്ണുവും പേജ് അഡ്മിൻ അയ കിരൺ. അഭിത് എന്നിവർ ആണ് ഉള്ളത്. പെട്ടന്ന് ഒരു തമാശ എന്ന അർത്ഥത്തിൽ ഒരുപാട് ആൾക്കാരെ വേദനിപ്പിച്ചു കൊണ്ടുള്ള ആ പോസ്റ്റ് ഇട്ടതിൽ ഞങ്ങൾ നിർവ്യാജ്യം ഖേദിക്കുന്നു.

അത് ഞങ്ങളുടെ അഡ്മിൻ വിഷ്ണു സർക്കാസം എന്ന നിലയ്ക്ക് ഇട്ട് പോസ്റ്റ് ആയിരുന്നു. പ്രശ്നത്തിന്റെ ഗൗരവം മനസ്സിൽ ആയതിനാൽ അവനെ പേജിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.. എല്ലാരോടും മാപ്പ്... തെറ്റിദ്ധരിപ്പിച്ചതിൽ, തിരുത്താൻ ആകാത്ത ഒരു കൈ അബദ്ധം ആയി പോയി.. ഇനി ഒരിക്കലും മറ്റൊരാളെ വേദനിപ്പിക്കുന്നതോ തരം താഴ്ത്തി കെട്ടുന്നതോ ആയ രീതിയിൽ ഞങ്ങളുടെ ഭാഗത്തു നിന്നും യാതൊരു സംഭവങ്ങളും ഉണ്ടാകില്ല എന്ന് വാക്ക് തരുന്നു.. എല്ലാരോടും മാപ്പ്. - ഇതാണ് പോസ്റ്റ്.


Click it and Unblock the Notifications
